കോവിഡ് രൂക്ഷം; കര്‍ഫ്യു ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാനങ്ങള്‍  

304 0

ന്യൂഡല്‍ഹി : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഗുജറാത്തില്‍ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നീ നഗരങ്ങളില്‍ 15 ദിവസത്തേക്ക് കൂടി രാത്രി കര്‍ഫ്യു ദീര്‍ഘിപ്പിച്ചു. കേരളത്തിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പല സംസ്ഥാനങ്ങളും നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞു. ആഘോഷങ്ങളും ഒത്തുചേരലുകളുമാണ് വീണ്ടും രോഗ വ്യാപനത്തോത് കൂട്ടുന്നത്.

മഹാരാഷ്ടയിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. വൈറസിനു ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടെന്നും ഇതാണ് വ്യാപകമായി പടരാന്‍ കാരണമെന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് ഗുജറാത്തില്‍ കോവിഡ് വ്യാപനം വീണ്ടും ആരംഭിച്ചത്. മധ്യപ്രദേശിലും ചണ്ഡിഗഡിലും കര്‍ഫ്യു ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാരുകള്‍ സര്‍ക്കാരുകള്‍.

Related Post

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു; നിരവധിപേര്‍ കുടുങ്ങി  

Posted by - Jul 16, 2019, 03:49 pm IST 0
മുംബൈ: ദക്ഷിണ മുംബൈയിലെ ദോംഗ്രിയില്‍ നാലു നില കെട്ടിടം തകര്‍ന്നു വീണ് അമ്പതോളംപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു. മുംബൈയിലെ വലിയ ജനവാസ കേന്ദ്രങ്ങളില്‍ ഒന്നായ ദോംഗ്രിയില്‍ ഇന്ന് ഉച്ചയോടെയാണ്…

ബാങ്ക് നിക്ഷേപത്തിന് അഞ്ചുലക്ഷം രൂപ ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നു 

Posted by - Feb 5, 2020, 10:52 am IST 0
ന്യൂഡൽഹി: ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ ഒരുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷത്തിലേക്കുയർത്തിയത് ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതായി റിസർവ് ബാങ്ക് (ആർ.ബി.ഐ.) അറിയിച്ചു. ആർ.ബി.ഐ. സഹോദര സ്ഥാപനമായ ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ്…

രാഹുല്‍ ഗാന്ധി ഈ മാസം കേരളം സന്ദര്‍ശിക്കുന്നു

Posted by - Jan 1, 2019, 08:39 am IST 0
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം കേരളം സന്ദര്‍ശിക്കുന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്. ജനുവരി 24-ന്…

ലിഗയുടെ കൊലപാതകം: കൂടുതൽ വിവരങ്ങൾ പുറത്ത്

Posted by - Apr 28, 2018, 01:04 pm IST 0
 തിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അമിതമായ അളവില്‍ ലഹരി വസ്തുക്കള്‍ ശരീരത്തിലെത്തിയിരുന്നുെവന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാല്‍ എന്ത് തരം വസ്തുവാണ് ശരീരത്തിലെത്തിയിരിക്കുന്നതെന്ന് കൃത്യമായ…

കൽക്കരി ഖനനത്തിൽ 100% എഫ്ഡിഐക്ക് മന്ത്രിസഭ അംഗീകാരം നൽകി, സിംഗിൾ ബ്രാൻഡ് റീട്ടെയിലിനുള്ള എഫ്ഡിഐ നിയമങ്ങൾ ലഘൂകരിക്കുന്നു

Posted by - Aug 28, 2019, 11:06 pm IST 0
അന്താരാഷ്ട്ര സിംഗിൾ ബ്രാൻഡ് റീട്ടെയിലർമാർക്കായി സർക്കാർ ബുധനാഴ്ച എഫ്ഡിഐ നിയമം ഇളവ് ചെയ്യുകയും കരാർ നിർമ്മാണത്തിലും കൽക്കരി ഖനനത്തിലും വിദേശ നിക്ഷേപം അനുവദിക്കുകയും ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…

Leave a comment