പി.സി. ജോര്‍ജ് എന്‍.ഡി.എ.യിലേക്ക്; ബി.ജെ.പിയുമായി ചര്‍ച്ച നടത്തി  

312 0

തൃശൂര്‍: ജനപക്ഷം നേതാവ് പി. സി. ജോര്‍ജ് എന്‍.ഡി.എ. സഖ്യത്തിലേക്ക്. ശനിയാഴ്ച രാത്രി നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പി.സി. ജോര്‍ജ് പങ്കെടുത്തിരുന്നതായി ബിജെപി നേതൃത്വം വെളിപ്പെടുത്തി. പൂഞ്ഞാര്‍ സീറ്റ് ജോര്‍ജിനു നല്‍കുമെന്നാണ് സൂചന. പൂഞ്ഞാര്‍ സീറ്റിനു പുറമെ ഒരു സീറ്റുകൂടി പി.സി. ജോര്‍ജ് ആവശ്യപ്പെട്ടതായാണ് വിവരം.

യു.ഡി.എഫ്. പ്രവേശനം കാത്തുനിന്ന പി.സി. ജോര്‍ജിന് വേണ്ടത്ര പ്രാധാന്യം മുന്നണി നല്‍കാത്തതിനെത്തുടര്‍ന്നാണ് യു.ഡി.എഫില്‍ ചേരാനുള്ള തീരുമാനം പിന്‍വലിക്കുന്നത്. ജനപക്ഷം ഇത്തവണയും ഒറ്റക്കുമത്സരിക്കുമെന്ന് വ്യക്തമാക്കിയ ജോര്‍ജ് ബി.ജെ.പി.യുമായി ചര്‍ച്ച നടത്തിയതോടെയാണ് എന്‍.ഡി.എ. സഖ്യവുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 10-ന് മുന്‍പായി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്താനാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

Related Post

ശ്രീധരൻ പിള്ളയ്ക്കെതിരെ കേസ് 

Posted by - Nov 8, 2018, 08:14 pm IST 0
കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കസബ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.…

കുമാരി സെൽജയെ ഹരിയാന കോൺഗ്രസ് പ്രസിഡന്റ് ആയി   നിയമിച്ചു

Posted by - Sep 4, 2019, 06:27 pm IST 0
ന്യൂദൽഹി: രാജ്യസഭാ എംപി കുമാരി സെൽജയെ ഹരിയാന സംസ്ഥാന തലവനായി കോൺഗ്രസ് നിയമിച്ചു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) നേതാവും…

'പി എം മോദി' റിലീസ് തടഞ്ഞു, തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പ്രദർശനം പാടില്ല

Posted by - Apr 10, 2019, 02:54 pm IST 0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രം പറയുന്ന പി എം മോദി സിനിമയുടെ പ്രദർശനം തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമയുടെ പ്രദർശനം വിലക്കിയാണ് കമ്മിഷന്റെ…

ഷമേജ് വധം: മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ 

Posted by - May 19, 2018, 09:14 am IST 0
കണ്ണൂര്‍: ന്യൂമാഹിയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി വൈകി വടകരയിലെ ഒരു ലോഡ്‌ജില്‍ നിന്നാണ് മൂവരേയും…

അടുത്ത വർഷം തമിഴ്‌നാട്ടിലും എ എ പി പാത പിന്തുടരും – കമലഹാസൻ

Posted by - Feb 12, 2020, 01:31 pm IST 0
ചെന്നൈ: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ  വിജയം നേടിയ ആംആദ്മി പാർട്ടിയേയും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും അഭിനന്ദിച്ച്  കമല്‍ ഹാസന്‍. പുരോഗമന രാഷ്ട്രീയത്തെ ഡൽഹിയിലെ ജനങ്ങൾ അംഗീകരിച്ചിരിക്കുന്നു എന്നും…

Leave a comment