രജിസ്ട്രേഷന്‍ വൈകുന്നു; കേരളത്തില്‍ രണ്ടാംഘട്ട വാക്സിനേഷന്‍ തിങ്കളാഴ്ച തുടങ്ങില്ല  

128 0

തിരുവനന്തപുരം: രാജ്യത്തെ രണ്ടാംഘട്ട വാക്സിന്‍ വിതരണം തിങ്കാഴ്ച ആരംഭിക്കുമെങ്കിലും സംസ്ഥാനത്ത് വാക്സിന്‍ വിതരണം വൈകിയേക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള രണ്ടാംഘട്ട വാക്സിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് കാരണം. രജിസ്ട്രേഷന്‍ നടപടികളടക്കം ആരംഭിക്കാത്തതിനാല്‍ തിങ്കളാഴ്ച സംസ്ഥാനത്ത് വാക്സിന്‍ വിതരണം ആരംഭിക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. ഒന്നാംഘട്ട വാക്സിന്‍ വിതരണം ഇതുവരെ സംസ്ഥാനത്ത് പൂര്‍ത്തിയായിട്ടില്ല.

60 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കും മറ്റു രോഗങ്ങളുള്ള 45 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം വാക്സിന്‍ വിതരണം പൂര്‍ത്തിയാവാനുള്ളതിനാല്‍ രണ്ടാംഘട്ടം സംസ്ഥാനത്ത് വൈകാനാണ് സാധ്യത. രജിസ്ട്രേഷന്‍ ചെയ്യാന്‍ സാധിക്കാതെ പോയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

കേരളം അടക്കമുള്ള പത്തു സംസ്ഥാനങ്ങളില്‍ കേന്ദ്രം കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇപ്പോഴും മഹാരാഷ്ട്രയും കേരളവുമാണ് മുന്നില്‍. ഇന്ന് സംസ്ഥാനത്ത് 4106 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Related Post

കിഫ്ബിക്കെതിരെ കേസെടുത്ത് ഇ ഡി; സിഇഒയ്ക്ക് നോട്ടീസ്  

Posted by - Mar 3, 2021, 10:30 am IST 0
തിരുവനന്തപുരം: കിഫ്ബിക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കിഫ്ബി സിഇഒ കെ എം എബ്രാഹം, ഡപ്യൂട്ടി സിഇഒ എന്നിവര്‍ക്ക് നോട്ടീസയച്ചു. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം.…

മിൽമ പാൽ വില വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും 

Posted by - Sep 16, 2019, 06:47 pm IST 0
തിരുവനന്തപുരം: മിൽമ പാലിന്റെ വില വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഇന്ന് ചേർന്ന ഭരണ സമിതി യോഗത്തിലാണ് വില വർധനക്ക് അംഗീകാരം നൽകിയത്. ഉത്പാദനത്തിനും വിതരണത്തിനുമുള്ള…

കടമുറികള്‍ ലേലത്തിലെടുക്കാന്‍ വ്യാപാരികള്‍ വന്നില്ലെങ്കില്‍ സര്‍ക്കാര്‍ പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Posted by - Nov 2, 2019, 04:09 pm IST 0
പത്തനംതിട്ട: ശബരിമലയിലെ കടമുറികള്‍ ലേലത്തിലെടുക്കാന്‍ വ്യാപാരികള്‍ മുന്നോട്ടു വന്നില്ലെങ്കില്‍ സര്‍ക്കാര്‍ പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  വ്യാപാരികള്‍ തയ്യാറായി വരുമോ എന്ന് കുറച്ചുദിവസം കൂടി നോക്കുമെന്നും…

ക്രിമിനല്‍ കേസുള്ള എംപിമാരുടെ ഭാവി സുപ്രീംകോടതി തീരുമാനിക്കും  

Posted by - May 27, 2019, 11:19 pm IST 0
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചപല സ്ഥാനാര്‍ത്ഥികളുടേയുംഭാവി സുപ്രീംകോടതി തീരുമാനിക്കും. ക്രിമിനല്‍ കേസുകള്‍ സംന്ധിച്ച വിവരങ്ങള്‍പരസ്യപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തിയവരുടെ കാര്യത്തില്‍സുപ്രീംകോടതിയുടെ തീരുമാനം നിര്‍ണ്ണായകമാകും. പലരുംഇത് ഗൗരവമായെടുത്തിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന്‌സംസ്ഥാന മുഖ്യ…

166 മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരെ പിരിച്ചുവിട്ടു

Posted by - Dec 9, 2019, 03:47 pm IST 0
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസ്  പ്രവര്‍ത്തനം തടസപ്പെടുത്തിയ 166 തൊഴിലാളികളെ മനേജ്‌മെന്റ് പിരിച്ചുവിട്ടു. സംസ്ഥാനത്തെ 43 ശാഖകളില്‍നിന്നാണ് ഇത്രയും പേരെ കമ്പനി പിരിച്ചുവിട്ടത്. ശനിയാഴ്ച വൈകിട്ടാണ് ജീവനക്കാരെ…

Leave a comment