മക്കൾക്ക് വേണ്ടി ക്ഷോഭിക്കുന്നതിൽ കുറ്റം പറയാനാകില്ല : ഒളിയാമ്പുമായി കെഎം ഷാജി.

416 0

 കണ്ണൂർ:  പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ സർക്കാരിനെ വിമർശിക്കുന്നതായുള്ള ആരോപണങ്ങൾക്ക് മറുപടിയായി കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്പ്രിംഗ്‌ളർ ദുരിതാശ്വാസ നിധി തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാരിനെതിരായ ഒളിയാമ്പുമായി ഷാജി രംഗത്തെത്തിയത്. രോഗ ദുരിതങ്ങൾ ക്കിടയിൽ രാഷ്ട്രീയം പറയാമോ എന്ന ചോദ്യം പരസ്പരം ചോദിക്കുന്നതിന്റെ അർത്ഥം തന്നെ നമ്മൾക്ക് പലതും ചോദിക്കാനുണ്ട് എന്ന് തന്നെയാണ്. സെൻറിമെന്റ് സീനുകൾക്ക് പിറകിൽ വഞ്ചനയുടെ നിഴലാട്ടം കാണുമ്പോൾ മിണ്ടാതിരിക്കുന്നതാണ് അപകടമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 

പോസ്റ്റിന്റെപൂർണ്ണരൂപം : എപ്പോഴാണ് രാഷ്ട്രീയം പറയേണ്ടത് എന്ന ചർച്ചയിലായിരുന്നു പലരും. രോഗദുരിതങ്ങൾക്കിടയിൽ രാഷ്ട്രീയം പറയാമോ എന്ന ചോദ്യം പരസ്പരം ചോദിക്കുന്നതിന്റെ അർത്ഥം തന്നെ നമ്മൾ പലതും ചോദിക്കാനുണ്ട് എന്ന് തന്നെയാണ്!!!. ഒരു ഭരണസംവിധാനം ദുരിത കേഷ്‌മ പ്രവർത്തനങ്ങൾ നടത്തുമ്പോൾ അവരോട് ചോദ്യങ്ങൾ ചോദിച്ചു അലോസരപ്പെടുത്തുന്ന വിലക്ക് ശരിയല്ലേ എന്ന് ആർക്കും തോന്നിപ്പോകും. പക്ഷേ ഈ സെന്റിമെന്റ് സീനുകൾക്ക് പിറകില് കൊടിയ വഞ്ചനയുടെ നിഴലാട്ടം കാണുമ്പോൾ മിണ്ടാതിരിക്കുന്നതാണ് അപകടം.
സ്പിരിങ്കുളർ കമ്പനിയുമായുള്ള കരാർ അങ്ങനെ ഒന്നാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞപ്പോൾ സൈബർ ഗുണ്ടകൾ ആ മനുഷ്യനെ സോഷ്യൽമീഡിയ തെരുവിൽ കല്ലെറിഞ്ഞു.ആ സൈബർ ലിഞ്ചിങ് പോലും പെയ്ഡ് പി ആർ വർക്കിന്റെ ഭാഗമായിരുന്നു എന്ന് നാം തിരിച്ചറിയുന്നു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയ്ക്ക് ഞാൻ ഉന്നയിച്ച പ്രശ്നങ്ങൾ ഫിനാൻസ് മാനേജ്മെൻറ് കെട്ടുകാര്യാസ്തയെക്കുറിച്ചായിരുന്നു.  മുഖ്യമന്ത്രി വയലന്റ് ആയത് ആ ഫ് ബി പിസ്റ്റിലല്ല എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. പൊളിഞ്ഞുപോയ ഒരു ബിസിനസ് ഡീൽ ആയിരുന്നു ആ പകപോക്കലിന് കാരണം.

Related Post

അടുത്ത വർഷം തമിഴ്‌നാട്ടിലും എ എ പി പാത പിന്തുടരും – കമലഹാസൻ

Posted by - Feb 12, 2020, 01:31 pm IST 0
ചെന്നൈ: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ  വിജയം നേടിയ ആംആദ്മി പാർട്ടിയേയും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും അഭിനന്ദിച്ച്  കമല്‍ ഹാസന്‍. പുരോഗമന രാഷ്ട്രീയത്തെ ഡൽഹിയിലെ ജനങ്ങൾ അംഗീകരിച്ചിരിക്കുന്നു എന്നും…

ബിപ്ലവ് കുമാറിന്റെ അബദ്ധ പ്രസ്താവനയെ അനുകൂലിച്ച്‌ കെ സുരേന്ദ്രന്‍

Posted by - Apr 30, 2018, 04:57 pm IST 0
കോഴിക്കോട്: സിവില്‍ എന്‍ജിനിയറിംഗ് കഴിഞ്ഞവരാണ് സിവില്‍ സര്‍വീസിന് അപേക്ഷിക്കേണ്ടതെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിന്റെ അബദ്ധ പ്രസ്താവനയെ അനുകൂലിച്ച്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.…

മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച്‌ നിതീഷ് കുമാര്‍

Posted by - May 27, 2018, 10:11 am IST 0
പാറ്റ്ന: മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച്‌ ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ചിലര്‍ക്ക് പണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു ഇടങ്ങളിലേക്ക് മാറ്റാനായി.…

പയ്യന്നൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്

Posted by - May 22, 2018, 12:29 pm IST 0
കണ്ണൂര്‍: പയ്യന്നൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.  പുതിയ സ്റ്റാന്‍ഡ് പരിസരത്തെ മാരാര്‍ജി ഭവന് നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന്…

ഡിവൈഎഫ്‌ഐ നേതാവിന്‍റെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം

Posted by - Jul 23, 2018, 12:45 pm IST 0
വടകര: ഡിവൈഎഫ്‌ഐ നേതാവിന്‍റെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം. വടകരയിലാണ് സംഭവം ഉണ്ടായത്. വീടിന്‍റെ ജനല്‍ ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ട കാറും അക്രമിസംഘം കല്ലെറിഞ്ഞും…

Leave a comment