പെറ്റി കേസുകൾക്ക് കേരളാ പോലീസ് പിഴ കൂട്ടി.

210 0

കേരളത്തിൽ പുതിയ പിഴയും ശിക്ഷയും നിലവിൽ വരുത്തി കേരള പോലീസ് ആക്ട് ഭേദഗതി ചെയ്തു. ഇനി മുതൽ കൂടുതൽ കാര്യങ്ങൾ കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് വരും. ജനങ്ങൾ അബദ്ധത്തിൽ അറിയാതെയോ മനപ്പൂർവ്വം ഒക്കെ ചെയ്യുന്ന നിരവധി കാര്യങ്ങൾ സമൂഹത്തിനെതിരായ ചെറിയ കാര്യങ്ങളാണെങ്കിലും പിഴയടയ്ക്കണം. നിലവിലെ കുറ്റകൃത്യങ്ങളുടെ സംഖ്യകളും കൂട്ടി. ചുരുക്കം പറഞ്ഞാൽ കേരളത്തിൽ കൂടുതൽ പെറ്റി കേസുകൾ വരാൻ പോകുന്നു. പെറ്റി കേസുകളുടെ പെരുമഴക്കാലം ആയിരിക്കും ഇനി ഉണ്ടാവുക. ഇതിലൂടെ സർക്കാരിന് വരുമാനം ഉണ്ടാക്കി നൽകണോ, അതോ നന്നായി ജീവിക്കണോ എന്ന് ജനങ്ങൾക്ക് തീരുമാനിക്കാം. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് 500 മുതൽ 5000 രൂപ വരെയാണ് പിഴ ഈടാക്കുക. ഇതിൽ
1000 രൂപ വരെ പിഴ സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനും അതിനുമുകളിൽ 5000 രൂപ വരെയുള്ള പിഴ ജില്ലാ പോലീസ് മേധാവിമാർക്കും ഈടാക്കാനാകും. പോലീസിന്റെ ചുമതലയും അധികാരമോ ഏറ്റെടുത്താൽ  500 രൂപ പിഴ ഒടുക്കണം. കൂടാതെ 18 വയസ്സിൽ താഴെയുള്ളവർക്ക് ലഹരിപദാർത്ഥങ്ങളും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ വിൽക്കുകയോ സ്കൂൾ പരിസരത്ത് സൂക്ഷിക്കുകയും ചെയ്താൽ 5000 രൂപ പിഴ. മോട്ടോർ വാഹനം സൂര്യോദയത്തിനും അസ്തമ അരമണിക്കൂർ മുമ്പും ശേഷവും മതിയായ വെളിച്ചം ഇല്ലാതെ  കൊണ്ടുപോയാൽ 500 രൂപ ആയിരിക്കും പിഴ. മറ്റൊരു പ്രധാന കാര്യം സോഷ്യൽ മീഡിയ ശല്യക്കാർക്കും ഇനി പിഴ കിട്ടും.  മൊബൈൽ ഫോൺ ഉപയോഗിച്ചും ഇൻറർനെറ്റ് ഉപയോഗിച്ചും ഒരാൾക്ക് ശല്യമുണ്ടാക്കിയാൽ 1000 രൂപയായിരിക്കും പിഴ ഈടാക്കുക. അതിനാൽ സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നവർ സൂക്ഷിക്കുക്ക. പോലീസ് ഉദ്യോഗസ്ഥന് തെറ്റായ വിവരം നൽകിയാലും പോലീസ് ഫയർഫോഴ്സ് തുടങ്ങിയ ആവശ്യ സർവീസുകൾക്ക് വ്യാജ സന്ദേശം നൽകുക ചെയ്താലും 5000 രൂപ ആയിരിക്കും പിഴയടക്കേണ്ടി വരിക. കൂടാതെ ഇത്തരം ആവശ്യ സർവീസുകളെയും വഴിതെറ്റിച്ചാലും 5000 രൂപയും പിഴ അടയ്ക്കണം. വാഹനങ്ങളുടെ മുന്നിലും പിന്നിലും അഞ്ചടിയിൽ കൂടുതൽ നിൽക്കുന്ന സാധനവുമായി സഞ്ചരിച്ചാൽ 500 രൂപ പിഴയടക്കേണ്ടി വരും. വളർത്തുമൃഗങ്ങൾ മൂലം മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കിയാൽ 500 രൂപ പിഴ അടക്കണം. അതിനാൽ പട്ടിയും പൂച്ചയും ഒക്കെ ഉള്ളവർ സൂക്ഷിക്കുക. വീടുകളിലും മറ്റുള്ളവരുടെ പറമ്പിലും വരെ നിങ്ങളുടെ പട്ടിയും പൂച്ചയും പോയാലും ഈ പിഴ ഈടാക്കം. മറ്റുള്ളവർ മാനനഷ്ടം ഉണ്ടാക്കുന്നതോ, പോസ്റ്റുകൾ പതിച്ചാൽ 1000 രൂപയും പിഴ നൽകണം.

Related Post

അഴിമതിക്കാരനായ അജിത് പവാറിന്റെ പിന്തുണ സ്വീകരിക്കരുതായിരുന്നു:ഏക്‌നാഥ് ഖഡ്‌സെ

Posted by - Nov 27, 2019, 03:54 pm IST 0
ന്യൂഡല്‍ഹി: അജിത് പവര്‍ അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ പിന്തുണ ബിജെപി സ്വീകരിക്കാൻ പടില്ലായിരുന്നുവെന്നും മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവായ ഏക്‌നാഥ് ഖഡ്‌സെ പറഞ്ഞു. ബിജെപി സഖ്യം  വിട്ട് അജിത്…

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി കത്ത്

Posted by - Dec 4, 2019, 02:05 pm IST 0
ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി കത്ത്ക ലഭിച്ചു. ക മ്മ്യൂണിസ്റ്റ് ഭീകരവാദ ഗ്രൂപ്പായ ത്രിത്വ സമ്മേളന്‍ പ്രസ്തുതി കമ്മിറ്റിയാണ് ഭീഷണി കത്ത്…

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ 

Posted by - Dec 16, 2018, 02:23 pm IST 0
ന്യൂഡല്‍ഹി: ഭൂപേഷ് ഭാഗേലിനെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. നിലവില്‍ ഛത്തീസ്ഗഡ് പിസിസി അധ്യക്ഷനാണ് ഭൂപേഷ്. ആറ് ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കുശേഷമാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.

തെലങ്കാന ഏറ്റുമുട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ കോടതി ഉത്തരവ്

Posted by - Dec 21, 2019, 03:41 pm IST 0
ഹൈദരാബാദ് : തെലങ്കാനയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ തെലങ്കാന ഹൈക്കോടതി ഉത്തരവ്. വെറ്റിനറി ഡോക്ടറായ യുവതിയെ ക്രൂരമായി ബലാത്സംഗം…

ഹൗഡി മോദി വളരെ ചെലവേറിയത്: രാഹുൽ ഗാന്ധി   

Posted by - Sep 21, 2019, 10:25 am IST 0
ന്യൂഡൽഹി: ലോകത്തിൽ  ഏറ്റവും ചെലവേറിയ പരിപാടിയാണ് അമേരിക്കയിൽ നടത്തുന്ന ഹൗഡി മോദി എന്ന പേരിൽ സംഘടിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കായി അമേരിക്കൻ മണ്ണിൽ നടത്തുന്ന…

Leave a comment