മുംബൈ കോവിഡ് 19 ഹോട്ട്സ്പോട്ട്.

268 0

കേരളം കോവിഡ് 19നെ ഏതാണ്ട് അതിജീവിച്ഛിരിക്കുന്നു.  തമിഴ്നാട്ടിലും രണ്ട് ദിവസംകൊണ്ട് രോഗികളുടെ  എണ്ണത്തിൽ വർദ്ധനവ് കുറഞ്ഞു. തെലങ്കാനയിലും ആന്ധ്രയും അതിജീവനത്തിന്റെ പാതയിൽ തന്നെയാണ്. എന്നാൽ ഉത്തരേന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ അത്ര ആശ്വാസം നൽകുന്നതകല്ല.  ഇവിടെ കാര്യങ്ങൾ കൈ വിട്ടു പോവുകയാണ്. മഹാരാഷ്ട്രയും ദൽഹിയും രാജസ്ഥാനും ഗുജറാത്തും ഉത്തർപ്രദേശും രോഗവ്യാപനം തടയാൻ ആകാതെ വലയുകയാണ്. ഗുജറാത്തിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നത്. രാജ്യത്തു അനൗദ്യോഗിക കണക്കുകൾ പ്രകാരം രോഗികളുടെ എണ്ണം പതിനയ്യായിരം കടന്നിരിക്കുന്നു. 521 പേർ മരിച്ചു. കഴിഞ്ഞ ദിവസം 1373 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണയുടെ ആഗോള പട്ടികയിൽ പതിനേഴാം സ്ഥാനത്താണ് ഇന്ത്യ. രണ്ടു ദിവസം  മുൻപ് ഇരുപതാമത്തെ സ്ഥാനത്തായിരുന്നു.   മഹാരാഷ്ട്രയിലെ ശനിയാഴ്ച 328 പേർക്ക് കൂടി കൊറോണ സ്ഥിതികരിച്ചു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 3648. കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഗ്രേറ്റർ മുംബയിൽ നിന്നുമാണ്. ഇതോടെ മഹാരാഷ്ട്രയിൽ മുംബൈ ഹോട്ട്സ്പോട്ട് ആയി തുടരുകയാണ്.

Related Post

രാജ്യത്ത് ഭീകരാക്രമണത്തിന്  സാധ്യത

Posted by - Nov 10, 2019, 09:31 am IST 0
ന്യൂ ഡൽഹി : അയോദ്ധ്യ വിധിയുടെ സാഹചര്യത്തിൽ  രാജ്യത്ത് ഭീകരാക്രമണത്തിന്  സാധ്യത ഉണ്ടെന്ന്  മിലിട്ടറി ഇന്റലിജൻസും റോയും ഐബിയും മുന്നറിയിപ്പ് നൽകി. ജെയ്‌ഷെ മുഹമ്മദ് ലക്ഷ്യമിടുന്നത് ഡൽഹി,…

വിവാഹ സംഘ൦ സഞ്ചരിച്ച വാഹനം അപകടപ്പെട്ട് 22 പേർ മരിച്ചു

Posted by - Apr 18, 2018, 07:40 am IST 0
വിവാഹ സംഘ൦ സഞ്ചരിച്ച വാഹനം അപകടപ്പെട്ട് 22 പേർ മരിച്ചു  മധ്യപ്രദേശിൽ വിവാഹ സംഘ൦ സഞ്ചരിച്ച വാഹനം മോളിയായിൽ സോനെ നദിയിലേക്ക് മറിഞ്ഞാണ് 22 പേർ മരിച്ചത്.…

മോഷണം തടയാന്‍ ശ്രമിച്ച യുവതിയെ കുത്തിക്കൊന്ന് മോഷ്ടാവ് രക്ഷപെട്ടു  

Posted by - Feb 28, 2021, 08:30 am IST 0
ന്യൂഡല്‍ഹി: മോഷണ ശ്രമം തടയാന്‍ ശ്രമിച്ച യുവതിയെ അമ്മയുടേയും മകന്റേയും മുന്നിലിട്ട് കുത്തിക്കൊന്നു. ഡല്‍ഹി ആദര്‍ശ് നഗറിലാണ് സംഭവം. പഞ്ചാബ് സ്വദേശി സിമ്രാന്‍ കൗര്‍ ആണ് കൊല്ലപ്പെട്ടത്.…

കാശ്‌മീർ വിഷയത്തിൽ ​ ഇടപെടാനാവില്ലെന്ന് വീണ്ടും യു.എൻ

Posted by - Sep 11, 2019, 08:59 pm IST 0
ന്യൂഡൽഹി: കാശ്‌മീരിന് നൽകിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ച പാകിസ്ഥാന് വീണ്ടും തിരിച്ചടി നേരിട്ടു  . പ്രശ്‌നത്തിൽ…

നിപയെ നേരിടാന്‍ ഒപ്പമുണ്ട്; ആയുഷ്മാന്‍ ഭാരതുമായി ഇടതു സര്‍ക്കാര്‍ സഹകരിക്കുന്നില്ല: മോദി  

Posted by - Jun 8, 2019, 09:24 pm IST 0
ഗുരുവായൂര്‍: നിപ വൈറസ് ബാധയെ നേരിടാന്‍ കേരളത്തിന് എല്ലാ കേന്ദ്രസഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിപ വൈറസ് ബാധയുണ്ടായത് ദൗര്‍ഭാഗ്യകരമാണ്. ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കാന്‍ സംസ്ഥാനസര്‍ക്കാരിനൊപ്പം…

Leave a comment