ജൂൺവരെ ക്രിക്കറ്റിന് വിലക്ക്

949 0

രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ (ഐസിസി) എല്ലാ ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളും ജൂൺ 30 വരെ തത്ക്കാലം മാറ്റിവച്ചു.  ഇതോടെ ജൂൺവരെ ലോക ക്രിക്കറ്റിൽ ഒരു മത്സരവും നടക്കില്ലെന്ന്‌ ഉറപ്പായി. കോവിഡ്‌–-19 കാരണം നേരത്തേതന്നെ മറ്റ്‌ രാജ്യാന്തര മത്സരങ്ങൾ നിർത്തിവച്ചിരുന്നു. ഒക്‌ടോബറിൽ ഓസ്‌ട്രേലിയയിൽ നടക്കേണ്ട ട്വന്റി–-20 ലോകകപ്പിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. വൈറസ്‌ ബാധയുടെ വ്യാപനം അവസാനിച്ചില്ലെങ്കിൽ മാത്രമേ ലോകകപ്പ്‌ മാറ്റാനുള്ള സാധ്യതകൾ ആലോചിക്കുവെന്ന്‌ ഐസിസി വ്യക്തമാക്കി. ദുബായിൽ ചേർന്ന്‌ ഐസിസി യോഗത്തിലാണ്‌ തീരുമാനം.

ഈ വർഷത്തെ ട്വന്റി–-20 ലോകകപ്പ്‌, അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ട്വന്റി–-20 ലോകകപ്പ്‌, 2023ലെ ഏകദിന ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളാണ്‌ മാറ്റിയവ. എട്ട്‌ ഇടങ്ങളിലായി അരങ്ങേറേണ്ട യോഗ്യതാ ടൂർണമെന്റുകളാണ്‌ നിർത്തിയത്‌. ജൂൺ 30ന്‌ ശേഷം ഇവ നടത്താനുള്ള സാഹചര്യം പിന്നീട്‌ പരിശോധിക്കും. ട്വന്റി‐20 ലോകകപ്പ്‌ ട്രോഫി പര്യടനവും മാറ്റി.

അടുത്തവർഷം ന്യൂസിലൻഡിൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിന്റെ യോഗ്യതാ കളികൾ ജൂലൈ മൂന്നുമുതൽ ശ്രീലങ്കയിലാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. ഈ മത്സരങ്ങളുടെ കാര്യത്തിലും സാഹചര്യം പരിഗണിച്ച്‌ പിന്നീട്‌ തീരുമാനിക്കും.

‘ലോകം ഒരു മഹാമാരിയെ നേരിടുകയാണ്‌. ഈ അവസരത്തിൽ എല്ലാ ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളും മാറ്റുകയാണ്‌’–-ഐസിസി മത്സര നടത്തിപ്പ്‌ തലവൻ ക്രിസ്‌ ടെറ്റ്‌ലി പറഞ്ഞു. ഒക്‌ടോബർ 18നാണ്‌ ട്വന്റി–-20 ലോകകപ്പ്‌ ആരംഭിക്കുന്നത്‌. ലോകകപ്പ്‌ മാറ്റാനുള്ള ചർച്ച യോഗത്തിൽ ഉയർന്നില്ലെന്നാണ്‌ അറിയുന്നത്‌.സെപ്‌തംബറിൽ നടക്കേണ്ട ഏഷ്യാ കപ്പിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്‌

Related Post

ഡല്‍ഹിയില്‍ ഐപിഎല്‍ വാതുവെപ്പ് സംഘം അറസ്റ്റില്‍

Posted by - May 21, 2018, 07:59 am IST 0
ഡല്‍ഹിയില്‍ ഐപിഎല്‍ വാതുവെപ്പ് സംഘം അറസ്റ്റില്‍. നാലുപേരാണ് അറസ്റ്റിലായിരിക്കുന്നത്. സ്ഥലത്തെ വീട് കേന്ദ്രീകരിച്ചാണ് വാതുവെപ്പ് നടന്നിരുന്നത്. ഈ വീട് പൊലീസ് റെയ്ഡ് ചെയ്തു. എട്ട് മൊബൈല്‍ ഫോണുകള്‍,…

പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയുമായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍

Posted by - Apr 26, 2018, 06:38 am IST 0
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നു. ഡല്‍ഹിയില്‍ ഇന്നു നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നു ബൂട്ടിയ…

ഐ പി എൽ മത്സരം തിരുവനന്തപുരം നടന്നേക്കും 

Posted by - Apr 9, 2018, 07:51 am IST 0
ഐ പി എൽ മത്സരം തിരുവനന്തപുരം നടന്നേക്കും  കാവേരി പ്രശ്‌നം മൂലം നിന്നുപോയ ചെന്നൈ സൂപ്പർ കിങ്‌സ് കളിക്കാനിക്കുന്ന ഐ പി എൽ ഹോം മത്സരങ്ങൾ തിരുവനന്തപുരം…

ക്രിക്കറ്റ് കളിക്കവെ മലയാളി യുവാവ് ന്യൂസിലന്റില്‍ മരിച്ചു

Posted by - Feb 12, 2019, 08:06 am IST 0
കൊച്ചി: ന്യൂസിലന്റിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കവെ കുഴഞ്ഞുവീണു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. വെങ്ങോല കണ്ണിമോളത്ത് ഗംഗാധരന്റെയും വത്സലയുടെയും മകന്‍ ഹരീഷ് (33) ആണ്…

ഐപിഎല്ലിലെ ആദ്യജയം നേടി മുംബൈ ഇന്ത്യന്‍സ് 

Posted by - Mar 29, 2019, 04:30 pm IST 0
ബംഗളൂരു: അവസാന ഓവറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആദ്യജയം സ്വന്തമാക്കി. ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു…

Leave a comment