രാ​ജ്യ​ത്ത് മാ​ര്‍​ച്ച്‌ 31 വ​രെ ട്രെ​യി​ന്‍ ഓ​ടി​ല്ല

307 0

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ​യെ തു​ട​ര്‍​ന്ന് മ​ര​ണം ആ​റാ​യ​തോ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക്. രാ​ജ്യ​ത്തെ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ഈ ​മാ​സം 31 വ​രെ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ റെ​യി​ല്‍​വെ തീ​രു​മാ​നി​ച്ചു.

സ​ബ​ര്‍​ബ​ന്‍ ട്രെ​യി​നു​ക​ള്‍, കോ​ല്‍​ക്ക​ത്ത മെ​ട്രോ എ​ന്നി​വ ഇ​ന്ന് രാ​ത്രി വ​രെ ഓ​ടും. അ​തേ​സ​മ​യം, നി​ല​വി​ല്‍ ഓ​ടു​ന്ന ട്രെ​യി​നു​ക​ള്‍ സ​ര്‍​വീ​സ് പൂ​ര്‍​ത്തി​യാ​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ചേ​ര്‍​ന്ന റെ​യി​ല്‍​വെ ബോ​ര്‍​ഡ് യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ണാ​യ​ക​മാ​യ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

യാ​ത്ര ട്രെ​യി​നു​ക​ള്‍ മാ​ത്ര​മാ​ണ് നി​ര്‍​ത്ത​ലാ​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ച​ര​ക്ക് തീ​വ​ണ്ടി​ക​ള്‍ മു​ട​ക്ക​മി​ല്ലാ​തെ ഓ​ടും. മാ​ര്‍​ച്ച്‌ 13, 16 തീ​യ​തി​ക​ളി​ല്‍ ട്രെ​യി​നു​ക​ളി​ല്‍ യാ​ത്ര ചെ​യ്ത 12 യാ​ത്ര​ക്കാ​ര്‍​ക്ക് പി​ന്നീ​ട് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം. മാ​ര്‍​ച്ച്‌ 31 വ​രെ സം​സ്ഥാ​ന​ത്തേ​ക്ക് ട്രെ​യി​ന്‍ സ​ര്‍​വീ​സ് പാ​ടി​ല്ലെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജാ​ര്‍‌​ഖ​ണ്ഡ് സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തി​ന് ക​ത്തെ​ഴു​തി​യി​രു​ന്നു.

യാ​ത്ര​ക്കാ​രു​ടെ ഒ​ത്തു​ചേ​ര​ല്‍ ഒ​ഴി​വാ​ക്കാ​ന്‍ എ​ല്ലാ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളും ഒ​ഴി​പ്പി​ക്കും. സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കു​ന്ന​ത് നീ​ട്ടേ​ണ്ട​തു​ണ്ടോ​യെ​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ ബു​ധ​നാ​ഴ്ച റെ​യി​ല്‍​വേ ബോ​ര്‍​ഡ് യോ​ഗം ചേ​രു​മെ​ന്നും മ​ന്ത്രാ​ല​യം വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു

Related Post

പുല്‍ വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം തികയുന്നു

Posted by - Feb 14, 2020, 10:29 am IST 0
ന്യൂദല്‍ഹി :  പുല്‍ വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം . 2019 ഫെബ്രുവരി 14നാണ് സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്കു. 40…

'ഗോഡ്‌സെ ഹിന്ദു തീവ്രവാദി' പരാമര്‍ശം: കമല്‍ഹാസന് മുന്‍കൂര്‍ ജാമ്യം  

Posted by - May 20, 2019, 11:05 pm IST 0
ചെന്നൈ: 'ഗോഡ്‌സെ ഹിന്ദു തീവ്രവാദി' പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം പ്രസിഡന്റും നടനുമായ കമല്‍ഹാസന് മദ്രാസ് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം. കമല്‍ ഹാസനെ ഈ കേസിന്റെ അടിസ്ഥാനത്തില്‍…

സു​ര​ക്ഷാ സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

Posted by - Nov 11, 2018, 11:58 am IST 0
റാ​യ്പൂ​ര്‍: തി​ങ്ക​ളാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന ഛത്തീ​സ്ഗ​ഡി​ല്‍ സു​ര​ക്ഷാ സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പൂ​രി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു മാ​വോ​യി​സ്റ്റിനെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു.…

വിമർശനങ്ങൾ കേൾക്കാൻ  സർക്കാർ താത്പര്യപ്പെടുന്നില്ല: കിരൺ മജൂംദാർ ഷാ

Posted by - Dec 3, 2019, 10:26 am IST 0
മുംബൈ: രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമുണ്ടെന്നും കേന്ദ്രസർക്കാരിനെ വിമർശിക്കാൻ ജനങ്ങൾക്കുപേടിയാണെന്നും ബജാജ് ഗ്രൂപ്പ് ചെയർമാൻ രാഹുൽ ബജാജ് പറഞ്ഞതിനുപിന്നാലെ കേന്ദ്രസർക്കാരിനെതിരേ ബയോകോൺ എം.ഡി. കിരൺ മജൂംദാർ ഷാ വിമർശനങ്ങൾ…

ഗുജറാത്തിൽ ബസ് മറിഞ്ഞ് 21 പേർ മരിച്ചു

Posted by - Sep 30, 2019, 10:48 pm IST 0
ഗാന്ധിനഗർ: ഗുജറാത്തിലെ ബനസ്‌കന്ദയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. 50ലധികം പേർക്ക് പരിക്കേറ്റു. ക്ഷേത്രദര്ശനം കഴിഞ്ഞു വരുന്നവഴിക്കാണ്‌  അപകടമുണ്ടായത് . പലരുടെയും നില ഗുരുതരമാണ്…

Leave a comment