അടുത്താഴ്ച നാല് ദിവസം ബാങ്കുകള്‍ അടച്ചിടും

386 0

  ന്യൂ ഡൽഹി : അടുത്താഴ്ച നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും. പൊതു ബാങ്ക് അവധികള്‍, പണിമുടക്ക് എന്നിവ കാരണമാണ് അടച്ചിടുന്നത്. അടുത്താഴ്ച മൂന്ന് ദിവസം മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. പത്ത് പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയനത്തിനെതിരെ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി ചേര്‍ന്ന് മാര്‍ച്ച്‌ 27നാണ് സമരം നടത്തുന്നത്.
ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സമരത്തിനിറങ്ങും

അടുത്ത തിങ്കള്‍, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. അതേ സമയം ബുധനാഴ്ച ഉഗാധി, തെലുഗു ന്യൂ ഇയര്‍ എന്നിവ പ്രമാണിച്ചും, വെള്ളി സമരമായതിനാലും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പിന്നീട് വരുന്ന രണ്ടു ദിവസങ്ങള്‍ പൊതു ബാങ്ക് അവധിയാണ്.

വേതനം സംബന്ധിച്ച്‌ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് യൂണിയനുകള്‍ മാര്‍ച്ച്‌ 11 മുതല്‍ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് അത് മാറ്റിയിരുന്നു. മുമ്ബ് ജനുവരി 31, ഫെബ്രുവരി 1 തുടങ്ങിയ തീയതികളില്‍ നടന്ന പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ കാര്യമായി ബാധിച്ചിരുന്നു

Related Post

ജമ്മു കശ്മീരിൽ ആദ്യത്തെ റെയിൽ‌വേ ചരക്ക് ടെർമിനൽ  സാംബ റെയിൽവേ സ്റ്റേഷനിൽ 

Posted by - Sep 1, 2019, 11:23 am IST 0
ജമ്മു:സാംബ ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ ഉടൻ തന്നെ ചരക്ക് ടെർമിനൽ ഉണ്ടാകും. ജമ്മു കശ്മീരിലെ ആദ്യത്തേതാണ് ഇത്. പ്രതിദിനം 6,000 മുതൽ 9,000 മെട്രിക് ടൺ വരെ…

ജമ്മൂ കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം  

Posted by - Jul 1, 2019, 12:36 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു; 22 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. റോഡില്‍ നിന്ന്…

കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനത്തിന് അനുമതി നിഷേധിച്ചു

Posted by - Sep 30, 2019, 04:21 pm IST 0
ലഖ്നൗ: ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ  അറസ്റ്റ് ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധ പ്രകടനത്തിന് അനുമതി നിഷേധിച്ചു. . സംഭവത്തില്‍ പ്രതിഷേധവുമായി ഷഹജന്‍പുരില്‍…

ലിംഗനീതിയും തുല്യതയും ഉറപ്പുനല്‍കുന്നതാണ്   ഇന്ത്യന്‍ ഭരണഘടന: പ്രധാനമന്ത്രി

Posted by - Feb 22, 2020, 03:28 pm IST 0
ന്യൂ ഡൽഹി: ലിംഗനീതിയും തുല്യതയും ഉറപ്പുനല്‍കുന്നതാണ്ഇന്ത്യന്‍ ഭരണഘടന. ലിംഗനീതി ഉറപ്പാക്കാതെ സമ്പൂണ്ണ  വികസനം അവകാശപ്പെടാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമീപകാലത്തെ ചില സുപ്രധാന വിധികൾ  ഇന്ത്യയിലെ 130…

ജെ.പി നഡ്ഡയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ  

Posted by - Oct 11, 2019, 02:58 pm IST 0
ന്യൂഡല്‍ഹി: സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനത്തിൽ  ബി.ജെ.പി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയ്ക്ക് സി.ആര്‍.പി.എഫ് കമാന്‍ഡോകളുടെ സെഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. 35 സി.ആര്‍.പി.എഫ് കമാന്‍ഡോകളെയാണ്…

Leave a comment