കൊച്ചിയിൽ ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ എന്ന പേരിൽ പൊതുപാര്‍ക്കും പൂന്തോട്ടവും ഒരുങ്ങുന്നു

140 0

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സ്ഥാപക പ്രമോട്ടറായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി കമ്പനിയുടെ 51.20 ലക്ഷം ഓഹരികള്‍ വിറ്റ് 110 കോടി രൂപ സമാഹരിച്ചു. കൊച്ചിയില്‍ പൊതുപാര്‍ക്കും പൂന്തോട്ടവും ഉള്‍പ്പെടുന്ന  പദ്ധതി നടപ്പാക്കുന്നതുള്‍പ്പെടെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരിക്കും ഈ പണം വിനിയോഗിക്കുകയെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ അറിയിച്ചു  

ഓഹരികള്‍ പൊതു വിപണിയില്‍ വിറ്റ കാര്യം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനി രേഖാമൂലം അറിയിച്ചു.കമ്പനിയുടെ അടവ് മൂലധനത്തിന്റെ 1.2 ശതമാനം വരും ഇത്. തൃക്കാക്കര മേഖലയില്‍ ‘ചിറ്റിലപ്പിള്ളി സ്‌ക്വയര്‍’ എന്ന പേരില്‍ പാര്‍ക്ക് സ്ഥാപിക്കാന്‍  സ്ഥലം വാങ്ങിയ ഇനത്തിലെ ഹ്രസ്വകാല വായ്പ അടയ്ക്കുന്നതിനും മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും പണം കണ്ടെത്താനായിരുന്നു ഓഹരി വില്‍പ്പനയെന്ന് കമ്പനി വ്യക്തമാക്കി. കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ (കെസിഎഫ്) ആണ് പദ്ധതി നടപ്പാക്കുന്നത്.

ബിഎസ്ഇയില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഓഹരിയുടെ ഇന്നത്തെ ശരാശരി വില 213.50 രൂപയാണ്. 2019 മാര്‍ച്ച് 31 ലെ രേഖകളനുസരിച്ച് കമ്പനിയില്‍ 27.72 ശതമാനമായിരുന്നു കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ ഓഹരി പങ്കാളിത്തം.ഇപ്പോഴത്തെ ഓഹരിവില്‍പ്പനയോടെ ഏകദേശം 26.5 ശതമാനമായെന്നു കണക്കാക്കപ്പെടുന്നു. 2019 മാര്‍ച്ച് 31 ല്‍ കമ്പനിയിലെ പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 64.13 ശതമാനമായിരുന്നു.

സെക്ഷന്‍ 8 കമ്പനിയായി 2012ല്‍ രൂപീകരിച്ച കെസിഎഫിനു കീഴില്‍ വൈദ്യസഹായം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, ഭവനനിര്‍മാണ സഹായം, സ്ത്രീ സംരംഭക വികസനം തുടങ്ങി നിരവധി സാമൂഹ്യസേവനങ്ങളാണ് വൃക്ക ദാനം ചെയ്തു സമൂഹത്തിനു മാതൃകയായ  കൊച്ചസേഫ് ചിറ്റിലപ്പിള്ളിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തോടെ നടത്തിവരുന്നത്. സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിലും ഫൗണ്ടേഷന്‍ ചെയ്തുവരികയാണ് 

സീ പോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡില്‍ ഇന്‍ഫോ പാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, സെപ്സ് എന്നിവയ്ക്കു സമീപത്തായുള്ള 11 ഏക്കറിലാണ് ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ സ്ഥാപിക്കുന്നത്. 

കെസിഎഫിന്റെ എല്ലാ സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായാണ് ‘ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ (സിഎസ്) ‘ വിഭാവനം ചെയ്തിട്ടുള്ളത്. പൂന്തോട്ടം, നടത്തത്തിനും ജോഗിംഗിനുമുള്ള ട്രാക്കുകള്‍, സ്‌പോര്‍ട്‌സ്-ഗെയിംസ് ഏരിയകള്‍, യോഗ-ഹെല്‍ത്ത് ക്ലബ്, ആംഫിതിയേറ്ററുകള്‍, ഓഡിറ്റോറിയം, സാമൂഹിക ഒത്തുചേരലുകള്‍ക്കായി ഒന്നിലധികം ഹാളുകള്‍, പൈതൃക സാംസ്‌കാരിക മ്യൂസിയം, എക്‌സിബിഷന്‍ സെന്റര്‍, ലൈബ്രറി, റീഡിംഗ് റൂം, മോഡല്‍ ഓര്‍ഗാനിക് ഫാം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. കൊച്ചി നഗരവാസികള്‍ക്ക് ഉല്ലസിക്കാനും വിശ്രമിക്കാനുമുള്ള പൊതു ഇടമായി ചിറ്റിലപ്പിള്ളി സ്‌ക്വയറിനെ ഒരുക്കാനുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്

Related Post

കരമനയിലെ ബാറ്റാ ഷോറൂമില്‍ തീപ്പിടിത്തം

Posted by - Jan 22, 2020, 12:39 pm IST 0
തിരുവനന്തപുരം: കരമനയിലെ ബാറ്റാ ഷോറൂമില്‍ തീപ്പിടിത്തം. ഷോറൂമിന്റെ മൂന്നാമത്തെ നിലയിലുള്ള ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്.രാവിലെ 8.45നാണ് തീപ്പിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.…

ടി. പത്മനാഭന്  വൈക്കം മുഹമ്മദ് ബഷീർ അവാർഡ്   

Posted by - Dec 8, 2019, 06:08 pm IST 0
സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിൽ നൽകുന്ന അവാർഡ് ടി. പത്മനാഭന്. മരയ എന്ന കഥാസമാഹാരത്തിനാണ് പത്മനാഭന് അവാർഡ് ലഭിച്ചത്. 50,000 രൂപയും  പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ബഷീറിന്റെ…

മഞ്ചേശ്വരത്ത് എം സി  ഖമറുദീൻ യുഡിഎഫ് സ്ഥാനാർഥി

Posted by - Sep 25, 2019, 06:03 pm IST 0
കാസർഗോഡ്: ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് എം സി ഖമറുദീൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതാണ് . പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആണ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.  മുസ്ലിം…

ഭൂമി ഇടപാടിൽ  കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്‌

Posted by - Nov 5, 2019, 05:53 pm IST 0
കൊച്ചി:  ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കും സഭയുടെ മുന്‍ ഫിനാന്‍സ് ഓഫീസര്‍ ജോഷി പുതുവക്കുമെതിരെ കേസെടുത്തു . കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…

എസ്.എസ്.എല്‍.സി, പ്ലസ് ടു പുതുക്കിയ പരീക്ഷാ ടൈംടേബിള്‍  

Posted by - Mar 12, 2021, 03:28 pm IST 0
തിരുവനന്തപുരം: എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഏപ്രില്‍ എട്ടു മുതല്‍ 12 വരെ ഉച്ചയ്ക്കാണ് എസ്.എസ്.എല്‍സി. പരീക്ഷകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 15 മുതല്‍…

Leave a comment