ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

111 0

കൊല്ലം നെടുമൺകാവില്‍ കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ആറ്റില്‍ കണ്ടെത്തി. മുങ്ങിമരണ മാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. ശ്വാസകോശത്തിലും രക്തക്കുഴലുകളിലും വെള്ളവും ചെളിയും കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റുമോര്‍ട്ടം.

ഇരുപത് മണിക്കൂറിനിപ്പുറമാണ് ദേവനന്ദയുടെ തിരോധാനത്തിന് മറുപടി ലഭിച്ചത്. രാവിലെ 7.30 ഓടെ മൃതശരീരം വീടിന് സമീപത്തെ ഇത്തിക്കരയാറിന്‍റെ കൈവഴിയില്‍ പൊന്തുക യായിരുന്നു. പൊലീസിന്‍റെ മുങ്ങല്‍ വിദഗ്ധര്‍ 15 മിനിറ്റ് കൊണ്ട് മൃതശരീരം കരയ്ക്കെത്തിച്ചു. 9 മണിക്ക് ആരംഭിച്ച ഇന്‍ക്വസ്റ്റ് നടപടി ഒരു മണിക്കൂര്‍ നീണ്ട് നിന്നു.

മുങ്ങി‌മരണമെന്നായിരുന്നു ഇന്‍ക്വസ്റ്റിലെയും പ്രാഥമിക നിഗമനം. ശരീരത്തിൽ  മുറിവോ ചതവുകളോ, ബലപ്രയോഗം നടന്ന ലക്ഷണങ്ങളോ ഇല്ല . 11.30ഓടെ മൃതശരീരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു. ഫോറന്‍സിക് മേധാവി ഡോക്ടര്‍ ശശികലയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. ഇന്നലെ രാവിലെയാണ് ഇളവൂര്‍ സ്വദേശികളായ പ്രദീപ്, ധന്യ ദമ്പതി കളു ടെ മകള്‍ ദേവനന്ദയെ കാണാതായത്.

Related Post

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് 30ന്  

Posted by - Apr 12, 2021, 03:08 pm IST 0
ഡല്‍ഹി: കേരളത്തില്‍ ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 30നാണ് വോട്ടെടുപ്പ്. കേരള ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍…

ഗ്യാസ് ടാങ്കർ മറിഞ്ഞ് വാതക ചോർച്ച

Posted by - Oct 16, 2019, 10:18 am IST 0
കാസർഗോഡ് : കാസർഗോഡ്-മംഗലാപുരം ദേശീയപാതയിൽ പാചകവാതകം നിറച്  വന്ന ടാങ്കർ ലോറി അപകടത്തിൽപെട്ട്  പ്രദേശത്ത് വാതകം ചോർന്നു. അടുക്കത്ത്ബയലിന് സമീപം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. …

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം: മൂന്നു പ്രതികള്‍ പിടിയില്‍  

Posted by - Jul 14, 2019, 07:30 pm IST 0
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ കേസില്‍ മൂന്ന് പ്രതികള്‍ കുടി പിടിയിലായി. കേസിലെ നാല്, അഞ്ച്, ആറ് പ്രതികളായ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളായ അദ്വൈത്, ആരോമല്‍,…

സിനിമപ്രമോഷന് ലൈവ് വീഡിയോ: ആശാ ശരതിനെതിരെ പരാതി  

Posted by - Jul 4, 2019, 07:36 pm IST 0
ഇടുക്കി: പുതിയ സിനിമയുടെ പ്രമോഷന്റെ പേരില്‍ നടത്തിയ ലൈവ് വീഡിയോയുടെ പേരില്‍ സിനിമാ താരം ആശാ ശരതിനെതിരെ പരാതി. സിനിമ പ്രമോഷന്‍ എന്നപേരില്‍ വ്യാജപ്രചാരണം നടത്തിയെന്നാണ് താരത്തിനെതിരെയുള്ള…

.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കുന്നു  

Posted by - Nov 4, 2019, 10:12 am IST 0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നു. പലയിടത്തും സമരാനുകൂലികള്‍ സര്‍വീസുകള്‍ തടഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ്…

Leave a comment