ട്രൂ ഇന്ത്യൻ  സമാദരം 2020 ഞായറാഴ്ച ഡോംബിവ്‌ലിയിൽ   

331 0

ഡോംബിവില്ലി : സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ പത്താമത് വാർഷിക ആഘോഷം ഫെബ്രുവരി 2 , ഞായറാറാഴ്‌ച വൈകീട്ട് 5 .30 മുതൽ ഡോംബിവില്ലി ഈസ്റ്റിലെ സർവേഷ് ഹാളിൽ വച്ച് ' സമാദരം 2020 ' എന്ന പേരിൽ സംഘടിപ്പിക്കും .ഫെബ്രുവരി ഒന്നിന് ശനിയാഴ്ച ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നൂറോളം വിദ്യാർഥികൾ പങ്കെടുക്കുന്ന നൃത്തോത്സവത്തോടെയാണ് തുടക്കം.

ജാതി, മത ,വർണ്ണ ,വർഗ്ഗ, ഭാഷ, വ്യതാസമില്ലാതെ, സമാധാനത്തിന്റെ, സന്ദേശവുമായി , നമ്മുടെ  പ്രിയ രാഷ്ട്രത്തിന്,  ഇന്ത്യൻ റിപ്പപ്ലിക്കിന്,  നാൾക്ക്, നാൾ, പുരോഗതിയുണ്ടാകട്ടെ  എന്നതാണ്  ട്രൂ ഇന്ത്യൻ  ' സമാദരം 2020 '  ത്തിന്റെ സന്ദേശം.

പരിപാടിയിൽ രാംദാസ് കെ മേനോൻ അധ്യക്ഷത വഹിക്കും ബാലാജി മുഖ്യാതിഥിയാകും .സി,ജി വാരിയർ ആമുഖ പ്രഭാഷണം നിർവഹിക്കും . വത്സല മേനോനും ഡോ. ഐശ്വര്യ പ്രേമനും സുകുമാരി സ്മാരക പുരസ്കാരവും എ,ജെ തോമസ് (കേരളം ) ഡോ. ജോൺ മാത്യു ( റോയ് )  സി .പി .ബാബു, വിനോദ് പിള്ള (റായ്‌പൂർ ) എന്നിവർക്ക് സമാജ് സേവക് പുരസ്കാരങ്ങളും ഡോ. പി ശശികല,  എം .കെ നവാസ്  ഡോ .മനോജ് അയ്യനേത്ത് , ടി.ആർ ചന്ദ്രൻ രാജേഷ് മുംബൈ , എന്നിവർക്ക് സാമൂഹ്യ രംഗത്തെ പുരസ്കാരങ്ങളും ഗായിക അമൃത നായർ നൃത്ത പ്രതിഭ നിള നാഥ് എന്നിവർക്ക് നവപ്രതിഭ പുരസ്കാരങ്ങളും അംബർനാഥ് സഹോദരിമാരായ ശ്രുതി രവികുമാറിനും ,ശൃതീ   രവികുമാറിനും നാദപ്രഭ പുരസ്കാരങ്ങളും വൈഷ്‌ണ സുനിലിനും ഹരിലക്ഷ്മി പ്രിയൻ എന്നിവർക്ക് ആർ .പി. വാരിയർ സ്മാരക സ്നേഹചിലങ്ക പുരസ്കാരങ്ങളും സമർപ്പിക്കും.
.
ഗീത ശ്രീകുമാരനും സംഘവും അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി ജി മൈം സ്റ്റുഡിയോ അവതരിപ്പിക്കുന്ന മൈം , ശ്വേതാ വാരിയരുടെ സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ നൃത്തം നിള നാഥ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, രേഷ്‌മ മേനോനും നാദ പ്രഭ  പുരസ്‌കാര ജേതാക്കളും  അവതരിപ്പിക്കുന്ന സംഗീത പരിപാടി  എന്നിവയും  ഉണ്ടാകും , ആഷിഷ് എബ്രഹാം അവതാരകനായെത്തും . 

ചടങ്ങിൽ മുംബയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖരും ഛത്തീസ്‌ ഗഡ്ഡ്, ഗുജറാത്ത് , തെലുങ്കാന ,കേരളം  എന്നീ സംസ്ഥാങ്ങളിൽ  നിന്നുള്ള ട്രൂ ഇന്ത്യൻ   ഭാരവാഹികളും പങ്കെടുക്കും .വിവരങ്ങൾക്ക് 9320986322 . പ്രവേശനം സൗജന്യം
 

Related Post

ന​ട അ​ട​ച്ച​ശേ​ഷം സ​ന്നി​ധാ​ന​ത്തു ത​ങ്ങാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നു ഡി​ജി​പി

Posted by - Nov 15, 2018, 09:55 pm IST 0
പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല​കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ല്‍ ന​ട അ​ട​ച്ച​ശേ​ഷം സ​ന്നി​ധാ​ന​ത്തു ത​ങ്ങാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നു ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. നി​ല​യ്ക്ക​ലി​ല്‍ ന​ട​ന്ന പോ​ലീ​സി​ന്‍റെ ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം തീ​രു​മാ​നം…

അണക്കെട്ടിന്റെ ഷട്ടറുകള്‍ ബുധനാഴ്ച തുറക്കാന്‍ തീരുമാനം

Posted by - Jul 31, 2018, 06:34 pm IST 0
പത്തനംതിട്ട: പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നതിനെ  തുടര്‍ന്ന് അണക്കെട്ടിന്റെ ഷട്ടറുകള്‍ ബുധനാഴ്ച തുറക്കാന്‍ തീരുമാനമായി.  കൂടാതെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കക്കി അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട്…

ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം തള്ളി തന്ത്രി കണ്ഠരര് രാജീവരര്

Posted by - Nov 5, 2018, 10:19 pm IST 0
ശബരിമല: യുവമോര്‍ച്ച യോഗത്തിനിടെ പി.എസ് ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം തള്ളി തന്ത്രി കണ്ഠരര് രാജീവരര്. നട അടയ്ക്കുന്നത്  സംബന്ധിച്ച് ശ്രീധരന്‍ പിള്ളയോട് ഒരു തരത്തിലുള്ള നിയമോപദേശവും…

കനത്ത മഴ : നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു

Posted by - Jul 20, 2018, 09:54 am IST 0
പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു. 115.06 മീറ്റര്‍ സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ ഇപ്പോഴുള്ളത് 113.05 മീറ്റര്‍ വെള്ളമാണ്. കഴിഞ്ഞ…

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കത്തിക്കയറുന്നു

Posted by - May 24, 2018, 07:00 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. ക​ര്‍​ണാ​ട​ക നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​ശേ​ഷം തു​ട​ര്‍​ച്ച​യാ​യ 11-ാം ദി​വ​സ​മാ​ണു വി​ല​വ​ര്‍​ധ​ന ഉണ്ടാകുന്നത്.  പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 20…

Leave a comment