ഡൽഹി പൊലീസിന് നൽകിയ പ്രത്യേക അധികാരം റദ്ധാക്കില്ലെന് സുപ്രീം കോടതി 

298 0

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ദല്‍ഹിയിലെ പലയിടങ്ങളിലും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളെ നേരിടാന്‍ പോലീസിനു നല്‍കിയ പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. സിഎഎയുടെ പ്രതിഷേധങ്ങളുടെ പേരില്‍ വലിയ  ട്രാഫിക്ക് ബ്ലോക്കാണ് പലയിടങ്ങളിലും നടക്കുന്നത് .  ഇതിനു പരിഹാരം കാണാനായി ദല്‍ഹി പോലീസിനു പ്രത്യേക അധികാരം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. പ്രത്യേക കുറ്റങ്ങള്‍ ചെയ്യാതെ തന്നെ ആള്‍ക്കാരെ ഇനി ദല്‍ഹി പോലീസിനു കരുതല്‍ തടങ്കലില്‍ വയ്ക്കാം. ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് ഉത്തരവിറങ്ങിയത്. ഈ നിയമത്തിനെതിരേയാണു എം.എല്‍. ശര്‍മ എന്ന അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്.

Related Post

ഡൽഹിയിൽ ഉടൻ സൈന്യത്തെ വിളിക്കണം: അരവിന്ദ് കെജ്‌രിവാള്‍

Posted by - Feb 26, 2020, 11:53 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ഭയമുളവാകുന്നെവെന്നും  ഉടന്‍ സൈന്യത്തെ വിളിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും പോലീസിന് സാഹചര്യം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിചി…

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

Posted by - Dec 3, 2019, 02:04 pm IST 0
ന്യൂദല്‍ഹി:കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ഹവാല ഇടപാടിലൂടെ കോടികളുടെ കള്ളപ്പണം സംഭാവനയായി സ്വീകരിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇന്നലെയാണ് ആദായനികുതി വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് കോണ്‍ഗ്രസ്…

രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകുന്നേരം ഏഴിന്  

Posted by - May 27, 2019, 07:40 am IST 0
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളരണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍വ്യാഴാഴ്ച വൈകിട്ട് ഏഴിന് സത്യപ്രതിജ്ഞ ചെയ്യും.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരുംഅന്നേ ദിവസം സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും.രാഷ്ട്രപതി റാം നാഥ് കോവിന്ദ് ട്വിറ്ററിലൂടെയാണ്…

നാല് വർഷമായി കുറ്റം ചുമത്താതെ ജയിലിൽ: സുപ്രീംകോടതി ഞെട്ടൽ രേഖപ്പെടുത്തി; മഹാരാഷ്ട്ര സർക്കാരിനോട് വിശദീകരണം തേടി

Posted by - Nov 13, 2025, 02:44 pm IST 0
ന്യൂഡൽഹി: കുറ്റം ചുമത്താതെ നാല് വർഷത്തിലധികമായി ജയിലിൽ കഴിയുന്ന മഹാരാഷ്ട്രയിലെ ഒരു പ്രതിയുടെ കേസിൽ സുപ്രീംകോടതി ശക്തമായ ആശങ്ക രേഖപ്പെടുത്തി. 2022-ൻ്റെ തുടക്കത്തിൽ കുറ്റപത്രം (ചാർജ് ഷീറ്റ്)…

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

Posted by - Dec 17, 2018, 01:03 pm IST 0
ന്യൂഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഇത് രണ്ടാം തവണയാണ് മുത്തലാഖ് ബില്‍ അവതരിപ്പിക്കുന്നത്. ആദ്യത്തെ ബില്‍ രാജ്യസഭയില്‍ പാസാക്കിയിരുന്നില്ല. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതാണ്…

Leave a comment