തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി കസ്റ്റംസ് ഓഫീസര്‍ ബി.രാധാകൃഷ്ണന്‍ അറസ്റ്റിൽ

129 0

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ കസ്റ്റംസ് ഓഫീസര്‍ ബി.രാധാകൃഷ്ണന്‍ അറസ്റ്റിൽ. കൊച്ചിയിലെ സിബിഐ ഓഫീസില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണന്‍ ഉൾപ്പെടയുള്ള  പ്രതികള്‍ക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശപ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവ് വന്നിരുന്നു. അതിന് ശേഷം ഈ കേസില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കോര്‍ഡിനേറ്ററായ പ്രകാശ് തമ്പി, സെറീന ഷാജി, അഡ്വ. ബിജു എന്നിവര്‍ ഈ ഉത്തരവുപ്രകാരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു.  ഈ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി കൊച്ചിയിലെ സിബിഐ ഓഫീസിലേക്ക് വരുന്ന വഴിക്കുവെച്ചാണ് രാധാകൃഷ്ണനെ കരുതല്‍ തടങ്കല്‍ ഉത്തരവ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇദ്ദേഹത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 

Related Post

പത്തുദിവസത്തിനകം വൈദ്യുതി നിയന്ത്രണം: മന്ത്രി മണി  

Posted by - Jul 9, 2019, 09:52 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് പത്തു ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.…

ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വഷിക്കും

Posted by - Dec 10, 2019, 11:25 am IST 0
തിരുവനന്തപുരം: വയലിന്‍ വാദകന്‍ ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐക്ക്  വിട്ടു. ഇപ്പോൾ  ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. മരണത്തില്‍ അസ്വാഭാവികതയില്ല എന്ന കണ്ടെത്തലിലാണ് പോലീസും എത്തിച്ചേര്‍ന്നത്‌. മകന്റെ മരണത്തില്‍…

ശോഭ കരന്ദലജെയ്‌ക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു

Posted by - Jan 24, 2020, 06:46 pm IST 0
മലപ്പുറം: പൈങ്കണ്ണൂരില്‍ സി.എ.എ പിന്തുണച്ചതിന്റെ യുടെ പേരില്‍ കുടിവെള്ളം നിഷേധിച്ചെന്ന ട്വിറ്റര്‍ സന്ദേശത്തിനെതിരെ ബിജെപി നേതാവും ചിക്കമംഗലൂരു എംപിയുമായ ശോഭ കരന്ദലജെയ്‌ക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. മതസ്പര്‍ദ്ധ…

കൂ​ട​ത്താ​യി ദു​രൂ​ഹ​മ​രണം:  മൂന്ന് പേരുടെ അറസ്റ്റ്  രേഖപ്പെടുത്തി  

Posted by - Oct 5, 2019, 05:05 pm IST 0
കോഴിക്കോട്: കൂടത്തായിയില്‍ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉള്‍പെടെയുള്ളവര്‍ മരിച്ച സംഭവത്തിൽ  മൂന്ന് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ജോളി, മാത്യു, പ്രജുകുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ്…

പാലാരിവട്ടം പാലം നാളെ ഗതാഗതത്തിനായി തുറന്ന് നല്‍ക്കും  

Posted by - Mar 6, 2021, 10:52 am IST 0
കൊച്ചി: രാഷ്ട്രീയ കോലഹലങ്ങള്‍ക്കും ഏറെ വിവാദങ്ങള്‍ക്കും വഴി വെച്ച പാലാരിവട്ടം പാലം നാളെ ഗതാഗതത്തിനായി തുറന്ന് നല്‍കും. അഞ്ചരമാസം കൊണ്ടാണ്  ഡിഎംആര്‍സി  പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഗതാഗതക്കുരുക്കില്‍ നട്ടം…

Leave a comment