5000 അര്‍ധസൈനികരെ  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അയച്ചു   

315 0

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം നേരിടാൻ 5000 അര്‍ധ സൈനികരെ അസം അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കയച്ചു. സിആര്‍പിഎഫ്, ബിഎസ്എഫ്എന്നീ വിഭാഗങ്ങളെയാണ് വ്യോമമാര്‍ഗം എത്തിച്ചത്.  കശ്മീരില്‍നിന്ന് പിന്‍വലിച്ച 2000 അര്‍ധ സൈനികരും ഇതില്‍ ഉള്‍പ്പെടുന്നു. അവിടെ വിന്യസിച്ച അര്‍ധ സൈനികരെയാണ് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുള്ളത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുകയാണ്. 

Related Post

ജമ്മു കശ്മീരിൽ 50,000 ഒഴിവുകൾ ഉടൻ നികത്തും: ഗവർണർ സത്യപാൽ മാലിക്

Posted by - Aug 29, 2019, 01:24 pm IST 0
ശ്രീനഗർ: അടുത്ത ഏതാനും മാസങ്ങളിൽ ജമ്മു കശ്മീർ സർക്കാർ വിവിധ സർക്കാർ വകുപ്പുകളിൽ 50,000 ഒഴിവുകൾ നികത്തും. രാജ്ഭവനിൽ നടന്ന പത്രസമ്മേളനത്തിൽ ഗവർണർ സത്യപാൽ മാലിക് ഇത്…

ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ അധികാരമേറ്റു

Posted by - Feb 16, 2020, 03:48 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മനീഷ് സിസോദിയ,…

ഗുജറാത്തിലെ വനിതാ കോളേജില്‍ ആര്‍ത്തവ പരിശോധന നടത്തിയ പ്രിന്‍സിപ്പാളിനെതിരെ പരാതിയുമായി വിദ്യാര്‍ഥിനികള്‍

Posted by - Feb 14, 2020, 04:53 pm IST 0
ഗാന്ധിനഗര്‍: ഗുജറാത്തിലെ ശ്രീ സഹജനന്ദ് ഇന്‍സ്റ്റിറ്റ്യൂട്ട്  വനിതാ കോളേജില്‍ ആര്‍ത്തവ പരിശോധന നടത്തിയ പ്രിന്‍സിപ്പാളിനെതിരെ പരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളേജും ഹോസ്റ്റലും ഒരു ക്ഷേത്രത്തിനു അടുത്താണ്  പ്രവര്‍ത്തിക്കുന്നത്. കോളേജിലെ…

ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബസ് ട്രക്കിലിടിച്ച് 16 മരണം 

Posted by - Feb 13, 2020, 09:18 am IST 0
ആഗ്ര: ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബുധനാഴ്ച രാത്രി ബസ് ട്രക്കിന് പുറകിലിടിച്  16 പേര്‍ മരിച്ചു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്ക് പോകുകയായിരുന്ന ബസാണ്…

പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയ മൂന്ന് കശ്മീരി വിദ്യാര്‍ഥികള്‍ കര്‍ണാടകയില്‍ അറസ്റ്റില്‍  

Posted by - Feb 17, 2020, 03:21 pm IST 0
ബെംഗളൂരു: പാകിസ്താന് അനുകൂലമായ  മുദ്രാവാക്യങ്ങള്‍ വിളിച്ച  മൂന്ന് കശ്മീരി വിദ്യാര്‍ഥികളെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഹുബ്ബള്ളി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എന്‍ജിനീയറിങ്…

Leave a comment