പൗരത്വ ഭേദഗതി ബില്‍ ഹിന്ദു-മുസ്ലിം വിഭജനത്തിന് വഴിവെക്കും : ശിവസേന

311 0

മുംബൈ: പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന പാര്‍ട്ടി പത്രം. ഹിന്ദു-മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍  വിഭജനമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. 

രാജ്യതാത്പര്യം മുന്‍നിര്‍ത്തിയില്ല ബില്‍ അവതരിപ്പിക്കുന്നത്, ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിനുപിന്നിലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഇന്ത്യയില്‍  പൗരത്വ ഭേദഗതി ബില്ലിലൂടെ പുതിയ പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ ഒരു വിഭജനമാണ് കേന്ദ്രം ഈ ബില്ലിലൂടെ നടപ്പാക്കുന്നത്. ഹിന്ദുക്കള്‍ക്ക് ഹിന്ദുസ്ഥാന്‍ അല്ലാതെ മറ്റു രാജ്യമില്ലെന്നത് ശരിയാണ്. പക്ഷേ, അനധികൃത കുടിയേറ്റക്കാരില്‍നിന്ന് ഹിന്ദുക്കളെ മാത്രം സ്വീകരിക്കുന്നത് രാജ്യത്തെ വര്‍ഗീയ കലാപത്തിലേക്ക് നയിക്കുമെന്നും  എന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

Related Post

മഹാരാഷ്ട്ര വിഷയത്തിൽ ചൊവാഴ്ച രാവിലെ 10 .30ന് സുപ്രീം കോടതി ഉത്തരവിടും 

Posted by - Nov 25, 2019, 12:18 pm IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ നാളെ രാവിലെ 10.30-ന് സുപ്രീം കോടതി  ഉത്തരവിടും. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ഒടുവിലായിരുന്നു…

അയോദ്ധ്യ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക്; പകരം മുസ്ലീങ്ങള്‍ക്ക് 5 ഏക്കര്‍ ഭൂമി: സുപ്രീം കോടതി

Posted by - Nov 9, 2019, 11:46 am IST 0
ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി സുപ്രധാന വിധി പ്രസ്താവിച്ചു.തർക്ക ഭൂമി  ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് അയോധ്യയില്‍ പകരം അഞ്ചേക്കര്‍ ഭൂമി കണ്ടെത്തിനല്‍കണമെന്നും സുപ്രീംകോടതി വിധിച്ചു. ചീഫ്…

ഭാരതത്തിന്റെ പുതിയ ഭൂപടം പുറത്തിറക്കി

Posted by - Oct 31, 2019, 04:05 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീര്‍ പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷമുള്ള ഭാരതത്തിന്റെ പുതിയ ഭൂപടം പുറത്തിറക്കി.  സംസ്ഥാനം വിഭജിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഇന്ന് നിലവില്‍…

ചൈനയ്‌ക്ക് സഹായ വാഗ്‌ദാനവുമായി ഇന്ത്യ

Posted by - Feb 9, 2020, 05:30 pm IST 0
ന്യൂഡൽഹി: കൊറോണ വൈറസ് ബാധയിൽ പെട്ടുലുയുന്ന ചൈനയ്‌ക്ക് സഹായ വാഗ്‌ദാനവുമായി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന് കത്തയച്ചു. വൈറസ് ബാധ…

ബുദ്ഗാമില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടത് അറിയാതെ പറ്റിയ അബദ്ധം : എയര്‍ ചീഫ് രാകേഷ് കുമാര്‍ സിങ്  

Posted by - Oct 4, 2019, 05:24 pm IST 0
ന്യൂഡല്‍ഹി: ഇന്ത്യ ബലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ബുദ്ഗാമില്‍ വ്യോമസേനയുടെ ഹെലികോപറ്റര്‍ വെടിവെച്ചിട്ടത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് എയര്‍ ചീഫ് രാകേഷ് കുമാര്‍ സിങ്. 'വലിയ തെറ്റ്' എന്നാണ്…

Leave a comment