നിയമസഭാ ഗെയ്റ്റിന് മുന്നില്‍ അപമാനിച്ചെന്ന് ബംഗാൾ ഗവർണ്ണർ 

314 0

കൊൽക്കത്ത: നിയമസഭാ സ്പീക്കര്‍ തന്നെ അപമാനിച്ചെന്ന പരാതിയുമായി ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ രംഗത്തെത്തി . ഇന്ന് രാവിലെ ഗവര്‍ണര്‍ നിയമസഭയിലേക്കെത്തിയപ്പോള്‍ പ്രധാനപ്പെട്ട ഗെയ്റ്റുകളെല്ലാം അടച്ചിട്ട നിലയിലായിരുന്നു. വിഐപികള്‍ പ്രവേശിക്കുന്ന മൂന്നാം നമ്പര്‍ ഗെയ്റ്റും ആരും തുറന്നില്ല. തുടര്‍ന്ന് സാധാരണക്കാരും മാധ്യമ പ്രവര്‍ത്തകരും മറ്റും പോകുന്ന നാലാം നമ്പര്‍ ഗേറ്റിലൂടെ അകത്ത് കടക്കുകയായിരുന്നു. 

പ്രോട്ടോക്കോള്‍ അനുസരിച്ചും നേരത്തെ നിശ്ചിയിച്ചുറപ്പിച്ചുമാണ് താന്‍ സന്ദര്‍ശനത്തിനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ എന്ത് കൊണ്ടാണ് ഗെയിറ്റ് പൂട്ടിയിട്ടിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സഭചേരുന്നത് രണ്ട് ദിവസത്തേക്ക് മാറ്റിവെച്ചെന്ന് കരുതി അസംബ്ലിയുടെ ഗെയ്റ്റുകള്‍ അടച്ചിടണമെന്നില്ല.  ജനാധിപത്യത്തില്‍ ഇതുപോലെ പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

സുപ്രാധന ബില്ലുകളില്‍ ഗവര്‍ണറുടെ അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ നിയമസഭ രണ്ടു ദിവസത്തേക്ക് മാറ്റിവെക്കുകയാണെന്ന് സ്പീക്കര്‍ ബിമന്‍ ബാനര്‍ജി ചൊവ്വാഴ്ച അറിയിച്ചിരുന്നു. 
 

Related Post

മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ 

Posted by - Mar 9, 2018, 08:34 am IST 0
മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ  2014 മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കണക്കുകൾ നോക്കുമ്പോൾ വെറും 1.17 കോടിരൂപയാണ് മെയ്ക് ഇൻ ഇന്ത്യ പദ്ധതി…

മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സെയ്ദ് പാകിസ്ഥാനില്‍ അറസ്റ്റില്‍  

Posted by - Jul 17, 2019, 06:03 pm IST 0
ന്യുഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്ത് ഉദ്ദവ മേധാവിയുമായി ഹാഫിസ് സെയ്ദിനെ പാകിസ്താനിലെ ഗുജറന്‍വാലയില്‍ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്. ഭീരവാദ വിരുദ്ധ വിഭാഗമാണ് സെയ്ദിനെ അറസ്റ്റു…

രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യ നോട്ടീസ്

Posted by - Apr 15, 2019, 06:59 pm IST 0
ദില്ലി: റഫാല്‍ വിവാദത്തില്‍ ബിജെപി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി അലക്ഷ്യ കേസ്. ഇത് സംബന്ധിച്ച് സുപ്രീംകോടതി രാഹുലിന് നോട്ടീസ് അയച്ചു. ഏപ്രില്‍ 22…

മുകുൾ റോയിയെ സി.ബി.ഐ ചോദ്യം ചെയ്തു

Posted by - Aug 29, 2019, 01:44 pm IST 0
ന്യൂദൽഹി: ബിജെപി നേതാവ് മുകുൾ റോയി, തൃണമൂൽ കോൺഗ്രസ് എംപി കെ ഡി സിംഗ് എന്നിവരെ ബുധനാഴ്ച സിബിഐ ചോദ്യം ചെയ്തു. തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) അണിനിരക്കുന്നതിന്…

സാധാരണക്കാർക്ക് പത്മ പുരസ്കാരങ്ങളിൽ വിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി

Posted by - Jan 27, 2020, 12:50 pm IST 0
ന്യൂഡൽഹി: സാധാരണക്കാര്‍ക്ക് പത്മ പുരസ്‌കാരത്തോടുള്ള ബഹുമാനവും വിശ്വാസവും വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്  റേഡിയോ പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് പദ്മ പുരസ്കാരങ്ങളെക്കുറിച്ചുള്ള പൊതുധാരണയിൽ മാറ്റം വന്നതായി…

Leave a comment