മോദി സർക്കാരിന് സമ്പദ്‌വ്യവസ്ഥയെ കുറിച്ച്  ഒരു ധാരണയുമില്ല : പി ചിദംബരം 

401 0

ന്യൂഡല്‍ഹി: സമ്പദ്‌വ്യവസ്ഥയെ കുറിച്ച് ഒരു വിവരവുമില്ലാതെയാണ്  മോദി സര്‍ക്കാര്‍ ഭരിക്കുന്നതെന്ന് മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം ആരോപിച്ചു . ജയില്‍ മോചിതനായ ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലായിരുന്നു പി.ചിദംബരത്തിന്റെ പ്രതികരണം.  സര്‍ക്കാര്‍ തെറ്റുകള്‍ വരുത്തുന്നു. ആ തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. ഒരു ധാരണയും വ്യക്തതയുമില്ലാത്തത് കൊണ്ടാണ് അവര്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നത്-ചിദംബരം പറഞ്ഞു.

'രോഗനിര്‍ണയം തെറ്റാണെങ്കില്‍, എഴുതുന്ന കുറിപ്പടി വെറുതെയാകും. രോഗം, മാരകമായേക്കാം'.അദ്ദേഹം കൂട്ടിച്ചേർത്തു.

Related Post

പൊലീസ് സ്റ്റേഷന് നേരെ തീവ്രവാദി ആക്രമണം

Posted by - Apr 27, 2018, 07:38 am IST 0
ജമ്മു : ജമ്മുകശ്മീരില്‍ പൊലീസ് സ്റ്റേഷന് നേരെ തീവ്രവാദി ആക്രമണം. കുല്‍ഗാമിലെ പൊലീസ് സ്റ്റേഷന് നേരെ ഗ്രനേഡ് ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരു സാധാരണക്കാരന് പരിക്കേറ്റു. ആക്രമണത്തില്‍…

ഭീകരതയ്‌ക്കെതിരെ അമേരിക്കയും ഇന്ത്യയും ഒരുമിച്ച് പോരാടും- ഡൊണാള്‍ഡ് ട്രംപ്

Posted by - Feb 24, 2020, 04:18 pm IST 0
അഹമ്മദാബാദ് :  സൈനിക മേഖലയിലെ  യു.എസ്.-ഇന്ത്യ സഹകരണം കൂടുതല്‍ ശക്തിപ്പെടുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം തുടരുന്ന പശ്ചാത്തലത്തില്‍,…

വനിത ശാക്തീകരണത്തിനായി ദേശീയ മുന്നേറ്റത്തിന് ഉപ രാഷ്ട്രപതി ആഹ്വാനം ചെയ്തു

Posted by - Aug 24, 2020, 10:23 am IST 0
ന്യൂഡൽഹി:  വനിതാ ശാക്തീകരണത്തിന്, ഒരു ദേശീയ മുന്നേറ്റത്തിന് ഇന്നലെ  ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. ഒരു പെൺകുട്ടി പോലും സ്കൂൾ പഠനം ഉപേക്ഷിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പേജിൽ 'വിവേചനം അവസാനിപ്പിക്കുക, സ്ത്രീകളെ ശാക്തീകരിക്കുക' എന്ന ശീർഷകത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം വരുന്ന സ്ത്രീകൾക്ക്, എല്ലാ മേഖലയിലും, പ്രത്യേകിച്ച്, രാഷ്ട്രീയ രംഗത്തും തുല്യ അവസരങ്ങൾ നൽകുന്നതിലൂടെ മാത്രമേ പുരോഗതി കൈവരിക്കാനാവൂ. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മതിയായ സംവരണം നൽകണമെന്ന ദീർഘനാളത്തെ ശുപാർശയിൽ രാഷ്ട്രീയ കക്ഷികൾ എത്രയും വേഗം സമവായത്തിൽ എത്തണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുന്നതിന് സ്ത്രീകൾക്ക് സ്വത്തിൽ തുല്യ അവകാശം നൽകണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. അടുത്തിടെ ഉപരാഷ്ട്രപതി 'ഇന്ത്യയിലെ ജനന ലിംഗ അനുപാത സ്ഥിതി 'എന്ന റിപ്പോർട്ട് പ്രകാശനം ചെയ്തിരുന്നു. 2001 മുതൽ 2017 വരെയുള്ള കാലയളവിൽ രാജ്യത്തെ ലിംഗാനുപാത നിരക്കിൽ മാറ്റമില്ലെന്നും അതായത് ജനിക്കുന്ന പെൺകുട്ടികളുടെ എണ്ണം സാധാരണ നിലയെക്കാൾ താഴ്ന്ന അവസ്ഥയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാർലമെന്ററിയൻസ് ഫോർ പോപ്പുലേഷൻ ആൻഡ് ഡെവലപ്മെന്റ് ആണ് റിപ്പോർട്ട് പുറത്തിറക്കിയത്. ഇതൊരു ഭയാശങ്ക ജനിപ്പിക്കുന്ന റിപ്പോർട്ട് ആണെന്നും യുദ്ധകാലടിസ്ഥാനത്തിൽ പ്രശ്നപരിഹാരത്തിന് സമീപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീധനസമ്പ്രദായം പോലുള്ള സാമൂഹ്യ തിന്മകളെ നിർമാർജനം ചെയ്യാൻ ഓരോ പൗരനും പോരാളിയെപ്പോലെ പ്രവർത്തിക്കണമെന്നും ആൺകുട്ടിയോടുള്ള 'പ്രത്യേക താല്പര്യ' മനോഭാവം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെൺഭ്രൂണഹത്യ തടയുന്നതിനും ലിംഗ അനുപാതത്തിൽ സന്തുലനം കൈവരിക്കുന്നതിനും പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക്സ് ടെക്നിക്സ് നിയമം കർശനമാക്കി നടപ്പാക്കണമെന്നും ശ്രീ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. യാതൊരു തരത്തിലുള്ള വിവേചനവും ഇല്ലാത്ത സമൃദ്ധിയും സന്തോഷവുമുള്ള രാജ്യത്തിനുള്ള യജ്ഞത്തിൽ ഓരോ പൗരനും, പ്രത്യേകിച്ച്, യുവാക്കൾ പങ്കുചേരണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

നോട്ട് നിരോധനവും ജിഎസ്ടിയും മണ്ടത്തരങ്ങളെന്ന് രാഹുല്‍ ഗാന്ധി  

Posted by - Apr 28, 2019, 06:59 pm IST 0
റായ്ബറേലി: എഴുപത് വര്‍ഷം ഭരണത്തിലിരുന്നിട്ടും കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും ജിഎസ്ടിയും…

ആറാം ഘട്ട പോളിംഗ് തുടങ്ങി; ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും  

Posted by - May 12, 2019, 10:13 am IST 0
ഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പോളിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍…

Leave a comment