യുവനടന്‍ ഷെയിന്‍ നിഗമിനെ നിര്‍മാതാക്കളുടെ സംഘടന വിലക്കി

324 0

കൊച്ചി: യുവനടന്‍ ഷെയിന്‍ നിഗമിനെ നിര്‍മാതാക്കളുടെ സംഘടന വിലക്കി. സിനിമ ചിത്രീകരണത്തോടുള്ള നിസഹരണവും വെല്ലുവിളിയുമാണ് കാരണമായി പറയുന്നത് ഇപ്പോള്‍ ചിത്രീകരണത്തിലുള്ള  വെയില്‍, കുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കാനും കൊച്ചിയില്‍ ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചു. 

വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ്   വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുകയും പിന്നീട് ഒത്തുതീര്‍പ്പില്‍ എത്തുകയും ചെയ്തത്. പിന്നീട്  ഷെയിന്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ആദ്യം ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജുമായി ആയിരുന്നു തര്‍ക്കമെങ്കില്‍ ഇപ്പോള്‍ സംവിധായകന്‍ ശരത്തുമായി ആണ് പ്രശ്‌നമായത്. സിനിമയുടെ ചിത്രീകരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരമെന്ന ആക്ഷേപങ്ങള്‍ക്കിടെ മുടിയും താടിയും വടിച്ച ചിത്രം പുറത്തുവിട്ടിരിന്നു നടന്‍. 

Related Post

കീരിക്കാടന്‍ ജോസിന് എല്ലാ സഹായവും നല്‍കുന്നുണ്ട്: ഇടവേള ബാബു

Posted by - Dec 23, 2019, 03:24 pm IST 0
തിരുവനന്തപുരം: നടന്‍ കീരിക്കാടന്‍ ജോസ്  രോഗാവസ്ഥയില്‍ കൂട്ടിനാരുമില്ലാതെ തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍  കഴിയുന്നതായി പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്ന്  ഇടവേള ബാബു. കീരിക്കാടന്‍ ജോസ് ആസ്പത്രിയിലാണ് എന്ന വാര്‍ത്ത…

സംസ്ഥാന ചലച്ചിത്ര അവാർഡിന് 119 ചിത്രങ്ങൾ 

Posted by - Mar 2, 2020, 12:00 pm IST 0
ഇത്തവണത്തെ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിന് മത്സരിക്കാൻ  119 മലയാള ചിത്രങ്ങളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ബിഗ് ബജറ്റ് ചിത്രങ്ങളടക്കമുണ്ട്. റിലീസ് ആയിട്ടില്ല…

സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിന്റെ പാപ്പന്‍ ചിത്രീകരണം തുടങ്ങുന്നു  

Posted by - Mar 4, 2021, 10:26 am IST 0
സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്റെ ചിത്രീകരണത്തിന് നാളെ തുടക്കം. വെട്ടിയൊതുക്കിയ താടിയും മുടിയുമായുള്ള നായക കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടു. ഏറെക്കാലത്തിനുശേഷം സുരേഷ് ഗോപി…

നയന്‍താരയും വിഘ്‌നേഷും വിവാഹിതരാകുന്നു; നവംബറില്‍ വിവാഹനിശ്ചയം  

Posted by - May 4, 2019, 08:37 pm IST 0
നാലുവര്‍ഷത്തെ പ്രണയത്തിന് ശേഷം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും വിവാഹിതരാകുന്നു. നവംബറോടെ ഇരുവരുടെയും വിവാഹനിശ്ചയമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തവര്‍ഷം ആദ്യം തന്നെ ഇരുവരും വിവാഹിതരാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹ വാര്‍ത്തയോട്…

ആഷിഖ് അബു ചിത്രം വൈറസിന്റെ ട്രെയ്‌ലര്‍ എത്തി

Posted by - Apr 27, 2019, 10:54 am IST 0
നിപ രോഗബാധയെയും നിപ്പയെ കേരളം നേരിട്ടതിനെയും ആസ്പദമാക്കി നിര്‍മ്മിച്ച ആഷിഖ് അബു ചിത്രം വൈറസിന്റെ ട്രെയ്‌ലര്‍ എത്തി. റീമ കല്ലിങ്കലാണ് ചിത്രത്തില്‍ നിപ്പ ബാധിച്ച് മരിച്ച സിസ്റ്റര്‍…

Leave a comment