ജമ്മുകശ്മീരില്‍ ജനങ്ങള്‍ സാധാരണ ഗതിയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ് : അമിത് ഷാ 

353 0

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ജനങ്ങള്‍ സാധാരണ ഗതിയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നും  കര്‍ഫ്യൂ എവിടെയും  ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിലെ സ്ഥിതിഗതികള്‍  രാജ്യസഭയില്‍ വിവരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ പാകിസ്ഥാന്‍ ഇപ്പോഴും ഇടപെടുന്നുണ്ടെന്നും അതിനാല്‍ സുരക്ഷക്ക് മുന്‍തൂക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടം വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് വെടിവെയ്പ്പില്‍ ആരും മരിച്ചിട്ടില്ല എന്നറിഞ്ഞതില്‍ താന്‍ സന്തോഷവാനാണെന്നും കല്ലെറിയുന്ന സംഭവങ്ങളുടെ എണ്ണം 805ല്‍ നിന്നും 544 ആയി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Related Post

വൈറസ് ബാധയെ ഭയന്ന് ജീവനൊടുക്കിയ ആളുടെ റിസൾട്ട് നെഗറ്റീവ്

Posted by - Mar 29, 2020, 05:45 pm IST 0
ബെംഗളൂരു: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ ദീനംപ്രതി വര്‍ധിക്കുന്നതിനിടെ വൈറസ് ബാധ ഭയന്ന് ഒരാള്‍ ജീവനൊടുക്കി. കര്‍ണാടക ഉഡുപ്പി സ്വദേശിയായ 56കാരനാണ് വൈറസ് ബാധിച്ചെന്ന ഭയത്തെ തുടര്‍ന്ന്…

ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധം: ഒടുവില്‍ സംഭവിച്ചത് 

Posted by - May 12, 2018, 08:27 am IST 0
ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധം. ഒടുവില്‍ സംഭവം ഭര്‍ത്താവ് തന്നെ കണ്ടെത്തി. എന്നാല്‍ സംഭവം ഭര്‍ത്താവിന് മനസിലായി എന്ന് ഉറപ്പായതോടെ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും ചെയ്തു.…

ജനുവരി 31നും ഫെബ്രുവരി 1 നും ബാങ്ക് സമരം

Posted by - Jan 24, 2020, 02:19 pm IST 0
ന്യൂഡല്‍ഹി: ജനുവരി 31നും ഫെബ്രുവരി 1 നും ബാങ്ക് തൊഴിലാളി യൂണിയനുകള്‍ പണമുടക്ക് നടത്തുന്നതിനാല്‍ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും.  വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട്…

നിക്ഷേപത്തിന് ലോകത്തിൽ ഇന്ത്യയാണ് ഏറ്റവും അനുയോജ്യമായ സ്ഥലം: നിർമല സീതാരാമൻ

Posted by - Oct 17, 2019, 01:39 pm IST 0
വാഷിങ്ടണ്‍: ഇന്ത്യയെക്കാള്‍ അനുയോജ്യമായ  സ്ഥലം ലോകത്തെവിടെയും നിക്ഷേപകര്‍ക്ക് കണ്ടെത്താൻ സാധിക്കുകയില്ലെന്ന്  കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.  ജനാധിപത്യ സൗഹൃദവും മൂലധന ഭക്തിയും നിറഞ്ഞതാണ് ഇന്ത്യയിലെ അന്തരീക്ഷമെന്നും അവര്‍…

ഇന്ധനവില കുറഞ്ഞു

Posted by - Nov 5, 2018, 09:18 am IST 0
ന്യൂഡല്‍ഹി: കുതിച്ചുയര്‍ന്ന ഇന്ധനവില താഴേക്ക്. തുടര്‍ച്ചയായി 18 ദിവസവും ഇന്ധനവില കുറഞ്ഞു . കഴിഞ്ഞ മാസം 18 മുതലാണ് ഇന്ധനവില തുടര്‍ച്ചയായി 18 ദിവസവും കുറഞ്ഞത്. രാജ്യമൊട്ടാകെ…

Leave a comment