ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി  

149 0

കൊച്ചി: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് . നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പിലാക്കണ മെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്. 

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഉണ്ടായിരുന്ന ഇളവുകള്‍ ഇനി തുടരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Related Post

പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി സ്ഥിരീകരിച്ച് ഡിജിപിയുടെ റിപ്പോര്‍ട്ട്  

Posted by - May 7, 2019, 07:30 pm IST 0
തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ കള്ളക്കളിയും അട്ടിമറിയും നടന്ന വാര്‍ത്ത സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക്  ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അന്വേഷണ റിപ്പോര്‍ട്ട്. ജനപ്രതിനിധ്യ…

ശബരിമലയിലെ യുവതീ പ്രവേശനവിധി അന്തിമമല്ലെന്ന് സുപ്രീംകോടതി

Posted by - Dec 5, 2019, 02:35 pm IST 0
ന്യൂദല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനവിധി അന്തിമമല്ലെന്ന് സുപ്രീംകോടതി. 2018ല്‍ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി അവസാനത്തേത് അല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ. വിധിയിലെ ചിലകാര്യങ്ങള്‍ പരിശോധിക്കുന്നതിന്…

ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി  

Posted by - Feb 27, 2021, 09:23 am IST 0
കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഗെയിമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍…

കാപ്പാട് മാസപ്പിറ കണ്ടു; റമദാന്‍ വ്രതാരംഭമായി  

Posted by - Apr 12, 2021, 03:18 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ  റംസാന്‍ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് വിശ്വാസികള്‍…

നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Posted by - Nov 20, 2019, 01:59 pm IST 0
തിരുവനന്തപുരം:  ചൊവ്വാഴ്ച നടന്ന കെ.എസ്.യു നിയമസഭാ മാര്‍ച്ചില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി കെ.എം അഭിജിത്ത് എന്നിവർക്ക് പൊലീസ് മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് നിയമസഭയില്‍ പ്രതിപക്ഷ…

Leave a comment