എൻസിപിയെ പ്രശംസിച് രാജ്യ സഭയിൽ മോഡി 

354 0

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . രാജ്യസഭയുടെ 250-ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളികളാകാത്തവര്‍ക്ക് രാജ്യത്തിന്റെ വികസനത്തിൽ പങ്കുവഹിക്കുന്നതിനുള്ള അവസരമാണ്‌ രാജ്യസഭാംഗത്വം. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്.  2003ല്‍ അടല്‍ ബിഹാരി വാജ്‌പേയി രാജ്യസഭിയില്‍ നടത്തിയ പ്രസംഗത്തെ മോദി അനുസ്മരിച്ചു.

പലരും കരുതിയത് മുത്തലാഖ് ബില്‍ രാജ്യസഭയിൽ പാസാവില്ല  എന്നാണ്. എന്നാല്‍ ബില്‍ പാസ്സാക്കാന്‍ രാജ്യസഭ തയ്യാറായത് ഈ സഭയുടെ പക്വതയാണ് കാണിക്കുന്നത്. ജിഎസ്ടിയുടെ കാര്യത്തിലും അനുച്ഛേദം 370-ന്റെ കാര്യത്തിലുമെല്ലാം നാം ഇത് തെളിഞ്ഞതാണെന്നും  മോദി പറഞ്ഞു. പാര്‍ലമെന്ററി തത്വങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ച എന്‍സിപി, ബിജെഡി തുടങ്ങിയ കക്ഷികളെ മോദി പ്രശംസിച്ചു. 

Related Post

ശ്രീധന്യക്ക് ആശംസകളറിയിച്ച് രാഹുല്‍ ഗാന്ധിയും കമല്‍ ഹാസനും

Posted by - Apr 6, 2019, 01:28 pm IST 0
വയനാട്: സിവിൽ സർവീസ് യോഗ്യത നേടിയ ശ്രീധന്യ സുരേഷിന് കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം. കേരളത്തിൽ നിന്ന് സിവിൽ സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഗോത്ര വിഭാഗത്തിൽപ്പെട്ട…

സുപ്രീം  കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ 

Posted by - Nov 13, 2019, 03:01 pm IST 0
ന്യൂഡല്‍ഹി: സുപ്രീ കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന്  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ സുതാര്യത…

ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം: വിശദീകരണവുമായി കേന്ദ്ര നിയമ മന്ത്രി 

Posted by - Feb 27, 2020, 03:31 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി  എസ്.മുരളീധറിന്റെ സ്ഥലം മാറ്റത്തില്‍ വിശദീകരണവുമായി കേന്ദ്ര നിയമന്ത്രാലയം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഈ മാസം 12-ാം തിയതി ശുപാര്‍ശ…

ശബരിമല ദര്‍ശനത്തിനായെത്തിയ യുവതികളെ തിരിച്ചിറക്കുന്നു

Posted by - Dec 24, 2018, 10:49 am IST 0
പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനായെത്തിയ രണ്ടു മലയാളി യുവതികളെ തിരിച്ചിറക്കുന്നു. ക്രമസമാധാന പ്രശ്‌നം കാരണമാണ് ഇവരെ തിരിച്ചിറക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.…

ജമ്മു കശ്മീരിൽ 2 തീവ്രവാദികളെ അറസ്റ്റ് ചെയ്തു: സിആർ‌പി‌എഫ്

Posted by - Aug 28, 2019, 04:08 pm IST 0
ശ്രീനഗർ: കശ്മീരിലെ ബാരാമുള്ള മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് തീവ്രവാദികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ആയുധങ്ങളും യുദ്ധസമാന സ്റ്റോറുകളും കണ്ടെടുത്തതായും കേന്ദ്ര റിസർവ് പോലീസ് സേന (സിആർ‌പി‌എഫ്) അറിയിച്ചു. സിആർ‌പി‌എഫിന്റെ…

Leave a comment