ശബരിമല നട ഇന്ന് തുറക്കും, സുരക്ഷ ശക്തം

343 0

പത്തനംതിട്ട :  മണ്ഡലകാല പൂജകൾക്കായി  ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട ഭക്തർക്കായി തുറക്കുക. ശക്തമായ  സുരക്ഷ ഒരുക്കിയാണ് ഇത്തവണ ശബരിമല തീർത്ഥാടന കാലത്ത് ഭക്തരെ വരവേൽക്കുന്നത്.

 കഴിഞ്ഞ വർഷം യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം നട കയറാനായി എത്തിയ സ്ത്രീകളെ ആക്രമിച്ചും സന്നിധാനവും പരിസരപ്രദേശവും ഭീതി പരത്തുന്ന രീതിയിൽ അയ്യപ്പഭക്തർ തമ്പടിച്ചിരുന്നു.  അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

 പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ തങ്ങുന്ന ഭക്തരെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ സന്നിധാനത്തേക്ക് കടത്തി വിടും. വൈകുനേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ശബരിമല നട തുറക്കും. 

Related Post

കൈരളി സമാജം കൽവ ഓണാഘോഷം ഒക്ടോബർ 20 ന്

Posted by - Oct 18, 2024, 07:23 pm IST 0
താനെ:കൈരളി സമാജം കൽവയുടെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 20 ന് നടത്തപ്പെടുന്നു. കൽവയിലുള്ള അയ്യപ്പ ക്ഷേത്രത്തിലാണ് ഓണാഘോഷം നടക്കുക.വിവിധ കലാ പരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.…

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യ​ണ​മെന്ന് വി​ജ​യ് മ​ല്യ

Posted by - Apr 27, 2018, 07:39 pm IST 0
ല​ണ്ട​ൻ: ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് വി​ജ​യ് മ​ല്യ. എ​ന്നാ​ൽ അ​തി​നു സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി മ​ദ്യ രാ​ജാ​വ് വി​ജ​യ് മ​ല്യ പറഞ്ഞു.…

ഡൽഹി പൊലീസിന് നൽകിയ പ്രത്യേക അധികാരം റദ്ധാക്കില്ലെന് സുപ്രീം കോടതി 

Posted by - Jan 24, 2020, 02:31 pm IST 0
ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ദല്‍ഹിയിലെ പലയിടങ്ങളിലും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളെ നേരിടാന്‍ പോലീസിനു നല്‍കിയ പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. സിഎഎയുടെ പ്രതിഷേധങ്ങളുടെ പേരില്‍ വലിയ…

അധോലോകത്തലവന്‍ ജയിലിനുള്ളില്‍ വെടിയേറ്റു മരിച്ചു 

Posted by - Jul 9, 2018, 11:26 am IST 0
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ അധോലോകത്തലവന്‍ ജയിലിനുള്ളില്‍ വെടിയേറ്റു മരിച്ചു. മുന്ന ബജ്‌രംഗിയെന്ന് അറിയപ്പെടുന്ന പ്രേം പ്രകാശാണ് ബാഗ്പത് ജില്ലാ ജയിലിനുള്ളില്‍ വച്ച്‌ തിങ്കളാഴ്ച പുലര്‍ച്ചെ 6.30 ഓടെ…

എംപിമാര്‍ക്ക് ഫോണ്‍ സമ്മാനമായി നല്‍കിയതിന്  ഡി കെ ശിവകുമാറിനെതിരെ നോട്ടീസ്

Posted by - Oct 28, 2019, 03:21 pm IST 0
ബെംഗളൂരു: എംപിമാര്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയതിന് ആദായ നികുതി വകുപ്പ് തനിക്ക് നോട്ടീസയച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ. ബിജെപി എംപിമാര്‍ക്കും ഫോണ്‍ വിതരണം ചെയ്തിരുന്നെന്നും ഫോണ്‍…

Leave a comment