മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ  റിസോര്‍ട്ടിലേക്ക് മാറ്റി

470 0

മുംബൈ:  മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പുറകെ  കോണ്‍ഗ്രസും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി.പാര്‍ട്ടിയുടെ 44 എംഎല്‍എമാരേയും രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോര്‍ട്ടിലേക്കാണ് മാറ്റിയത്.
എംഎല്‍എമാരില്‍ ചിലര്‍ക്ക്  പണം വാഗ്ദാനം ചെയ്‌തെന്ന സൂചനയെ തുടര്‍ന്നാണ് റിസോര്‍ട്ടിലേക്ക് എല്ലാവരേയും മാറ്റിയതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

എംഎല്‍എമാരെല്ലാം ഒറ്റക്കെട്ടാണ്. ഒരാളും പാര്‍ട്ടിയില്‍ നിന്ന് പോകില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഹുസൈന്‍ ധല്‍വി പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കും. ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കില്ല. മഹാരാഷ്ട്രയെ രക്ഷിക്കാനാണ് ജനം വോട്ട് ചെയ്തതെന്നു അദ്ദേഹം പറഞ്ഞു.

Related Post

സി.പി.എമ്മിന്റെ പ്രവർത്തന ശെെലിയിൽ മാറ്റം വരണം: വെള്ളാപ്പള്ളി

Posted by - Sep 22, 2019, 04:05 pm IST 0
ആലപ്പുഴ: സി.പി.എമ്മിന്റെ  പ്രവർത്തന ശൈലി മാറ്റ ണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാർത്ഥികൾ മത്സരിക്കണമെന്നും വെള്ളാപ്പള്ളി…

പ്രശാന്ത് കിഷോറിനെയും പവന്‍ വര്‍മയേയും ജെഡിയു പാർട്ടിയിൽ നിന്ന് പുറത്താക്കി 

Posted by - Jan 29, 2020, 05:37 pm IST 0
പട്‌ന: ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറിനെയും ജനറല്‍ സെക്രട്ടറി പവന്‍ വര്‍മയേയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിൽ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി…

ബാർ കോഴക്കേസ്; കോടതിയുടെ വിമർശനം ഏറ്റു വാങ്ങി കെ എം മാണി 

Posted by - Apr 13, 2018, 08:50 am IST 0
ബാർ കോഴക്കേസ്; കോടതിയുടെ വിമർശനം ഏറ്റു വാങ്ങി കെ എം മാണി  വലിയ പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയ ബാർക്കോഴക്കേസിൽ സർക്കാർ നിയമിച്ച പബ്ലിക് പ്രോസിക്യുട്ടറെ എതിർത്ത കെ…

കെ.സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക്; പ്രഖ്യാപനം രണ്ടു ദിവസത്തിനകം  

Posted by - Mar 1, 2021, 11:12 am IST 0
തിരുവനന്തപുരം: കെ സുധാകരന്‍ എംപി കെപിസിസി അദ്ധ്യക്ഷസ്ഥാനത്തേക്ക്. രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. സുധാകരന്റെ പേര് ഹൈക്കമാന്‍ഡും അംഗീകരിച്ചതോടെയാണ് കെപിസിസിക്ക് പുതിയ അദ്ധ്യക്ഷന്‍ വരിക. കെ സുധാകരന്‍…

ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന പി.സി.ചാക്കോ രാജിവെച്ചു

Posted by - Feb 12, 2020, 03:00 pm IST 0
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലെ വലിയ  തോല്‍വിക്ക് പിന്നാലെ ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന പി.സി.ചാക്കോ തൽസ്ഥാനത്ത് നിന്ന് രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കാണ്  പി.സി.ചാക്കോ രാജിക്കത്ത് കൈമാറിയത്. 

Leave a comment