എംപിമാര്‍ക്ക് ഫോണ്‍ സമ്മാനമായി നല്‍കിയതിന്  ഡി കെ ശിവകുമാറിനെതിരെ നോട്ടീസ്

171 0

ബെംഗളൂരു: എംപിമാര്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയതിന് ആദായ നികുതി വകുപ്പ് തനിക്ക് നോട്ടീസയച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ. ബിജെപി എംപിമാര്‍ക്കും ഫോണ്‍ വിതരണം ചെയ്തിരുന്നെന്നും ഫോണ്‍ ലഭിച്ചവര്‍ക്ക് നോട്ടീസില്ലെന്നും ശിവകുമാര്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം ബെംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ മൂന്നിനാണ് ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ച ശേഷം ബെംഗളൂരുവില്‍ തിരിച്ചെത്തിയ ശിവകുമാറിന് വന്‍സ്വീകരണമാണ് ലഭിച്ചത്.

മന്ത്രിയായിരിക്കെ ചില ആളുകള്‍ എന്നോട് പുതിയ ഫോണ്‍ ആവശ്യപ്പെട്ടു. ഞാന്‍ അത് നല്‍കുകയും ചെയ്തു. ഉടന്‍ തന്നെ ആദായ നികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ച . 50,000 രൂപക്ക് മുകളിലുള്ള സമ്മാനം വാങ്ങിയ എല്ലാവര്ക്കും നോട്ടീസ് ലഭിക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഞാന്‍ ഒരും തെറ്റു ചെയ്തിട്ടില്ല എന്ന കാര്യം എനിക്കുറപ്പാണ്.  ആരോപണങ്ങളും നടപടികളും കരുത്തോടെ നേരിടുമെന്നും ശിവകുമാര്‍ അറിയിച്ചു.

Related Post

തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു

Posted by - May 27, 2018, 09:15 am IST 0
തൂത്തുക്കുടി: തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു. പൊലീസ് വെടിവയ്പ്പിന് ശേഷം തൂത്തുക്കുടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. നിരോധനാജ്ഞ പിന്‍വലിക്കാന്‍ കളക്ടര്‍ സന്ദീപ് നന്ദൂരി നിര്‍ദ്ദേശം നല്‍കി.  സ്റ്റെര്‍ലൈറ്റ് പ്ലാന്റ്…

മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

Posted by - Feb 19, 2020, 01:55 pm IST 0
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനം. ണ് ണ്  എന്‍പിആര്‍ന്റെ എല്ലാ വശങ്ങളും പരിശോധിച്ചതില്‍ നിന്ന് അത് നടപ്പാക്കുന്നതിന്  യാതൊരു കുഴപ്പവുമില്ലെന്ന് ബോധ്യപ്പെട്ടെന്നും…

രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യ നോട്ടീസ്

Posted by - Apr 15, 2019, 06:59 pm IST 0
ദില്ലി: റഫാല്‍ വിവാദത്തില്‍ ബിജെപി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി അലക്ഷ്യ കേസ്. ഇത് സംബന്ധിച്ച് സുപ്രീംകോടതി രാഹുലിന് നോട്ടീസ് അയച്ചു. ഏപ്രില്‍ 22…

ഡൽഹി തിരഞ്ഞെടുപ്പ് :വോട്ടെണ്ണല്‍ തുടങ്ങി,എ.എ.പിക്ക് മുന്നേറ്റം  

Posted by - Feb 11, 2020, 08:33 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫല സൂചനകള്‍ ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ്.  പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്‌. 

രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു

Posted by - Nov 22, 2018, 09:02 pm IST 0
ബംഗലുരു: രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു. ഉള്ളി കൃഷിക്ക് പേരുകേട്ട കര്‍ണാടകയിലെ അവസ്ഥ ദയനീയമാണ്. മൊത്ത കച്ചവട വിപണിയില്‍ ഒരു കിലോ ഉള്ളിക്ക് ലഭിക്കുന്നത് ഒരു രൂപ മാത്രമാണ്.…

Leave a comment