മനോഹര്‍ ലാല്‍ ഖട്ടര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

157 0
ചണ്ഡീഗഢ്: ഹരിയാണ മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ ഇന്ന്(ഞായറാഴ്ച )സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം 2.15 ഓടെ ഹരിയാണാ രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞ. ഉപമുഖ്യമന്ത്രിയായി ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗട്ടാലയും സത്യപ്രതിജ്ഞ ചെയ്യും.
53 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തനിച് കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ജെ.ജെ.പിയുടെ പിന്തുണയോടെയാണ് ഖട്ടര്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത്

Related Post

അരുണാചലില്‍ എംഎല്‍എയെയും ഏഴംഗ കുടുംബത്തെയും വെടിവെച്ചുകൊന്നു  

Posted by - May 21, 2019, 08:19 pm IST 0
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ എംഎല്‍എയെയും എംഎല്‍എയുടെ ഏഴംഗ കുടുംബത്തെയും വെടിവെച്ചു കൊന്നു. സംസ്ഥാനം ഭരിക്കുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ എംഎല്‍എ ടിറോങ് അബോയെയും കുടുംബത്തെയുമാണ് അജ്ഞാത സംഘം…

കര്‍ണാടകയില്‍ മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി  

Posted by - Jul 25, 2019, 10:02 pm IST 0
ബെംഗളുരു: കര്‍ണാടകയില്‍ മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ അയോഗ്യരാക്കി. ഒരു സ്വതന്ത്ര എംഎല്‍എയെയും രണ്ട് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെയുമാണ് അയോഗ്യരാക്കിയിരിക്കുന്നത്. സ്വതന്ത്ര എംഎല്‍എ…

എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാ സ്ഥാനാര്‍ഥി 

Posted by - Mar 10, 2018, 03:23 pm IST 0
എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാ സ്ഥാനാര്‍ഥി  ഇന്നു ചേര്‍ന്ന ജെഡിയു പാര്‍ലമെന്ററി ബോർഡ് യോഗത്തിൽ എം പി വീരേന്ദ്രകുമാറിനെ രാജ്യസഭാ സ്ഥാനാർത്ഥിയായി തീരുമാനിച്ചു.  വീരേന്ദ്രകുമാർ സ്വാതന്ത്രനായാണ് എൽ ഡി…

മോദിയും അമിത് ഷായും ചേര്‍ന്ന് ഭാരതത്തിലെ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചു: രാഹുല്‍ ഗാന്ധി

Posted by - Dec 22, 2019, 04:19 pm IST 0
ഡല്‍ഹി: പ്രധാനമന്ത്രി മോദിയും അമിത് ഷായും ചേര്‍ന്ന് ഭാരതത്തിലെ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചുവെന്ന് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ പ്രതികരിച്ചത്. രാജ്യത്തിന് നിങ്ങളേല്‍പ്പിച്ച ആഘാതത്തിന്റേയും തൊഴിലില്ലായ്മയുടേയും ഫലമായുള്ള…

മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി

Posted by - May 15, 2018, 10:57 am IST 0
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി.  അതേസമയം, ബദാമിയില്‍ സിദ്ധരാമയ്യ ലീഡ് ചെയ്യുന്നുണ്ട്. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ തോറ്റു.

Leave a comment