കാപെക്‌സ് തിരുമല തിരുപ്പതി ദേവസ്ഥാനത്തേക്കയച്ച 5 ടൺ കശുവണ്ടി തിരിച്ചയച്ചു

471 0
കൊല്ലം: തിരുമല തിരുപ്പതി ദേവസ്ഥാനത്തേക്ക് കേരള സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമായ  കാപെക്‌സ് അയച്ച ആദ്യ ലോഡ് കശുവണ്ടി തിരിച്ചയച്ചു. കശുവണ്ടി ഗുണനിലവാരമില്ലാത്തതും പഴകി പൊടിഞ്ഞതാണെന്നും അതിനാലാണ് തിരിച്ചയച്ചെതെന്നും തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ വ്യക്തമാക്കി. ക്ഷേത്രത്തില്‍ കശുവണ്ടി പരിപ്പ് ചേര്‍ത്ത ലഡ്ഡു ആണ് പ്രധാന പ്രസാദം. ഇത് ഏറ്റവും ഗുണനിലവാരം ഉള്ളതാണ് . എന്നാല്‍, ഇതിനായി  കാപെക്‌സ് അയച്ചത് ഏറ്റവും മോശം കശുവണ്ടിയാണെന്നും ദേവസ്ഥാനം അധികൃതര്‍ വ്യക്തമാക്കി. ക്ഷേത്രത്തിലേക്ക് എത്തിച്ച അഞ്ച് ടണ്‍ കശുവണ്ടി പരിപ്പും തിരിച്ചയച്ചെന്ന് അവര്‍ വ്യക്തമാക്കി.
ഒക്ടോബര്‍ മൂന്നിനാണ് ആദ്യ ലോഡ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ ഫ്‌ലാഗ് ഓഫ് ചെയ്തത് അയച്ചത് . അഞ്ച് ടണ്‍ കശുവണ്ടിയാണ് തിരുപ്പതി ദേവസ്ഥാനം കാപെക്‌സിനോട് ആവശ്യപ്പെട്ടിരുന്നത്. കാപെക്‌സിന്റെ കശുവണ്ടി  ഉപയോഗിച്ചാല്‍  ലഡ്ഡുവിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് ദേവസ്ഥാനത്തിന്റെ വിശദീകരണം .

Related Post

സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

Posted by - Apr 30, 2018, 04:50 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ദര്‍ബ്ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുള്‍ കമാന്ററായ സമീര്‍ ടൈഗര്‍, അഖിബ് ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.…

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനു അധിക സമയം അനുവദിക്കില്ല : മുഖ്യമന്ത്രി.       

Posted by - Apr 4, 2018, 08:54 am IST 0
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനു അധിക സമയം അനുവദിക്കില്ല : മുഖ്യമന്ത്രി.                       …

മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

Posted by - Nov 1, 2019, 01:52 pm IST 0
ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാളത്തിലും ഇംഗ്ലീഷിലും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  "കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകൾ.   …

ചന്ദ്രയാൻ -2: ചന്ദ്ര ലാൻഡർ വേർതിരിക്കൽ വിജയിച്ചു

Posted by - Sep 2, 2019, 08:20 pm IST 0
  ബെംഗളൂരു: ചന്ദ്രയാൻ -2 ഭ്രമണപഥത്തിൽ നിന്ന് ലാൻഡർ 'വിക്രം' വേർതിരിക്കുന്നത് ഐ സ് ർ ഓ  തിങ്കളാഴ്ച വിജയകരമായി നടത്തി. ഉച്ചയ്ക്ക് 12.45 ന് ആരംഭിച്ച…

ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Posted by - Dec 29, 2019, 03:08 pm IST 0
റാഞ്ചി: ജെ.എം.എം നേതാവ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജാര്‍ഖണ്ഡിന്റെ 11ാമത്തെ മുഖ്യമന്ത്രിയായിട്ടാണ്  സോറന്‍ സത്യപ്രതിജ്ഞ ചെയ്‍തത്. റാഞ്ചിയിലെ മൊറാബാദി മൈതാനത്തായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഗവര്‍ണര്‍…

Leave a comment