ഷീ ജിൻ പിംഗ് മഹാബലിപുരത്തെത്തി

342 0

ചെന്നൈ: ഇന്ത്യയുമായുള്ള അനൗപചാരിക കൂടിക്കാഴ്‌ചയ്‌ക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് തമിഴ്‌നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തിൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവർ ചേർന്ന് ഷീ ജിൻ പിംഗിനെ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം  മഹാബലിപുരത്തേക്ക് തിരിച്ചു.

മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിൻപിംഗ് താമസിക്കുക .  പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ ഹോട്ടലിൽ തന്നെയാണുള്ളത്. വൈകിട്ട് മഹാബലിപുരത്തെ അർജുനശിലയ്ക്കു മുമ്പിൽ വച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തും. താജ് ഹോട്ടലിൽ തന്നെയാണ് ഉച്ചകോടി നടക്കുക. ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് വൻ സുരക്ഷയാണ് മഹാബലിപുരത്ത് കരയിലും കടലിലുമായി ഒരുക്കിയിരിക്കുന്നത്.

Related Post

പ്രശസ്ത നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി

Posted by - Dec 18, 2019, 09:42 am IST 0
മുംബൈ: പ്രശസ്ത മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി. പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.…

സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

Posted by - Nov 27, 2018, 11:16 am IST 0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ജവാനും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മേഖലയിലെ ഒരു വീട്ടില്‍…

ബ്ലൂവെയിലിനു  പിന്നാലെ അയേൺബട്ട്

Posted by - Apr 19, 2018, 06:59 am IST 0
ബ്ലൂവെയിൽ  പിന്നാലെ അയേൺബട്ട് ലോകമാകെ ഭീതി പരത്തിയ ബ്ലൂവെയിലിനു പിന്നാലെ അയേൺബട്ട് ഗെയിമുകൾ സൈബർ ലോകത്ത് വ്യാപിക്കുന്നു. അയേൺബട്ട് ഗെയിമാണിപ്പോൾ അവസാനവർഷ എൻജിനീയറിങ് വിദ്യാർത്ഥിനിയും ഒറ്റപ്പാലം സ്വദേശിയുമായ…

മെകുനു ചുഴലിക്കാറ്റ് :  സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു

Posted by - May 30, 2018, 01:15 pm IST 0
മംഗലാപുരം: മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് മംഗലാപുരത്തും ഉഡുപ്പിയിലും കനത്ത മഴ. കര്‍ണാടകയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രം നല്‍കുന്ന വിവരം. പ്രദേശത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി…

രാത്രിയാത്രാ നിരോധനം തുടരും 

Posted by - Aug 4, 2018, 09:15 am IST 0
ബെംഗളുരു: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക അറിയിച്ചു. ദേശീയപാത 212ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനും അതില്ലാത്ത ഭാഗത്തു റോഡിന്റെ ഇരുവശങ്ങളില്‍ കമ്പിവേലി കെട്ടി സംരക്ഷിക്കാമെന്ന…

Leave a comment