മുന്നോക്കാർക്കുള്ള  സഹായം അട്ടിമറിക്കുന്നു: എന്‍ എസ് എസ്

219 0

ചങ്ങനാശേരി: മുന്നാക്കവിഭാഗങ്ങളെ  അവഗണിക്കുകയും അവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടിയുള്ള ധനസഹായപദ്ധതികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയുമാണെന്ന്  എന്‍. എസ്. എസ് ജനറല്‍ സെ്ക്രട്ടറി ജി. സുകുമാരന്‍നായര്‍. പെരുന്നയില്‍ വിജയദശമി  ദിവസം നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായം ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഈശ്വരവിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും സംരക്ഷണമാണ്. അതിനുവേണ്ടി    വിശ്വാസികളോടൊപ്പമാണ് എന്‍.എസ്.എസ്. നിലകൊള്ളുന്നത്.

എന്നാല്‍, ഈ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരും ഇടതുമുന്നണിയും വിശ്വാസികള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. കേന്ദ്രസര്‍ക്കാര്‍  ശബരിമലവിഷയത്തില്‍ വിശ്വാസം സംരക്ഷിക്കുന്നതിന് ആത്മാര്‍ത്ഥമായ യാതൊരു നടപടിയും സ്വീകരിച്ചില്ല. മുന്നാക്ക ക്ഷേമകോര്‍പ്പറേഷന്‍വഴി സാമ്പത്തികമായി പിന്നോക്കം  നില്‍ക്കുന്നവര്‍ക്ക് നല്‍കി വന്നിരുന്ന ധനസഹായം രണ്ടുവര്‍ഷമായി സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നു.  ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്ക്, മുന്നാക്കസമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും  രണ്ടുവര്‍ഷം കഴിഞ്ഞിട്ടും അത് നടപ്പാക്കിയില്ല.

എന്‍.എസ്.എസ്സിന് രാഷ്ട്രീയമില്ല, സമദൂരമാണ്. എങ്കില്‍ പോലും നാട്ടില്‍ ഇപ്പോള്‍ നിലനില്ക്കുന്ന രാഷ്ട്രീയസാഹചര്യങ്ങളും സാമുദായികസമവാക്യങ്ങളും കണക്കിലെടുത്ത് ജനാധിപത്യം, മതേതരത്വം, സാമൂഹികനീതി, ഈശ്വരവിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍ എന്നീ അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്, ഈ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ ഒരു ശരിദൂരം കണ്ടെത്തേണ്ടത് അതാവശ്യമാണ്. സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്‍, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരെ പടപൊരുതിയ സാമൂഹികപരിഷ്‌കര്‍ത്താവാണ്. എന്നാല്‍ ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നിലനില്‍ക്കണമെന്ന് അദ്ദേഹം  ആഗ്രഹിച്ചിരുന്നു.

Related Post

സംസ്ഥാനത്ത് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നു 

Posted by - Nov 7, 2019, 06:01 pm IST 0
തിരുവനന്തപുരം:  സംസ്ഥാനത്ത് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് അവ ആരംഭിക്കുന്നത്. ഈ…

പോക്കുവരവ്  ഫീസ് കൂട്ടി

Posted by - Feb 7, 2020, 01:31 pm IST 0
വില്ലേജ് ഓഫീസില്‍ നിന്നും നല്‍കുന്ന ലൊക്കേഷന്‍ മാപ്പുകള്‍ക്ക് 200 രൂപ ഫീസ്.വില്ലേജ് ഓഫീസര്‍ നല്‍കുന്ന തണ്ടപേപ്പറിന് നൂറ് രൂപ ഫീസ്. സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയ വകയില്‍…

ജോസ് കെ മാണിക്കു തിരിച്ചടി; ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്കു സ്റ്റേ  

Posted by - Jun 17, 2019, 08:57 pm IST 0
തൊടുപുഴ: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ. തൊടുപുഴ മുന്‍സിഫ് കോടതിയാണ് നടപടി സ്റ്റേ ചെയ്തത്. ജോസഫ് വിഭാഗം നല്‍കിയ…

പാലാരിവട്ടം പാലം ഉടൻ പൊളിക്കരുത് : ഹൈക്കോടതി

Posted by - Oct 10, 2019, 03:17 pm IST 0
കൊച്ചി : ഹൈക്കോടതിയുടെ അനുമതിയില്ലാതെ പാലാരിവട്ടം പാലം  പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കാനുള്ള തീരുമാനത്തിനെതിരെ അസോസിയേഷൻ ഓഫ് സ്ട്രക്ച്ചറൽ ആൻഡ് ജിയോ ടെക്‌നിക്കൽ കൺസൾട്ടിങ്…

ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വഷിക്കും

Posted by - Dec 10, 2019, 11:25 am IST 0
തിരുവനന്തപുരം: വയലിന്‍ വാദകന്‍ ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐക്ക്  വിട്ടു. ഇപ്പോൾ  ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. മരണത്തില്‍ അസ്വാഭാവികതയില്ല എന്ന കണ്ടെത്തലിലാണ് പോലീസും എത്തിച്ചേര്‍ന്നത്‌. മകന്റെ മരണത്തില്‍…

Leave a comment