നെഹ്‌റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ: പുതിയ മാനദണ്ഡങ്ങൾ

265 0

ന്യൂ ഡൽഹി : നെഹ്റു കുടുംബത്തിന്റെ എസ്പിജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷാ മാനദണ്ഡങ്ങള്‍  കേന്ദ്ര സര്‍ക്കാര്‍പുതുക്കി. നേതാക്കളുടെ വിദേശ യാത്രകളില്‍ ഇനി മുതല്‍ മുഴുവന്‍ സമയവും എസ്പിജി അനുഗമിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി.

 കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ ക്രമീകരണങ്ങളിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതുക്കൽ . വിദേശയാത്രകളില്‍ എവിടെയൊക്കെ സന്ദര്‍ശനം നടത്തുന്നു, ആരെയൊക്കെ കാണുന്നു തുടങ്ങിയ വിവരങ്ങള്‍ അറിയിക്കണം.  ഏത് രാജ്യത്തേക്കാണോ പോകുന്നത് അവിടെ വരെ സുരക്ഷ ജീവനക്കാരെ ഒപ്പം കൊണ്ടുപോകുകയും എത്തിയ ശേഷം തിരിച്ചയക്കുകയുമാണ് സാധാരണ പതിവ്.  എന്നാൽ ഇനി മുതൽ മുഴുവൻ സമയവും എസ്പിജി അനുഗമിക്കും

Related Post

എം.പി.വീരേന്ദ്രകുമാര്‍ അന്തരിച്ചു

Posted by - May 29, 2020, 04:58 am IST 0
എഴുത്തുകാരനും രാഷ്ട്രീയനേതാവുമായ എം.പി.വീരേന്ദ്ര കുമാര്‍ എം.പി.(84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഭൗതികദേഹം വെള്ളിയാഴ്ച രാവിലെ വയനാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട് വയനാട്ടില്‍ നടക്കും.…

തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്

Posted by - Feb 19, 2020, 03:27 pm IST 0
തിരുവനന്തപുരം: തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ്  വാര്‍ഡിലേക്ക്…

പൗരത്വ ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന് ശിവസേന

Posted by - Dec 11, 2019, 02:08 pm IST 0
മുംബൈ : കേന്ദ്ര സർക്കാരിന്റെ പൗരത്വ ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാമ്‌നയിൽ  ഭേദഗതി ബില്ലിനെ  വിമർശിച്ചതിന് ശേഷം ലോക് സഭയിൽ ബില്ലിനെ അനുകൂലമായി…

മൂന്ന്​ നില കെട്ടിടത്തിലുണ്ടായ തീപിടത്തത്തില്‍ രണ്ട്​ കുട്ടികള്‍ വെന്തുമരിച്ചു

Posted by - May 5, 2018, 11:31 am IST 0
ന്യൂഡല്‍ഹി: പശ്​ചിമ ഡല്‍ഹിയിലെ ആദര്‍ശ്​ നഗറിലെ മൂന്ന്​ നില കെട്ടിടത്തിലുണ്ടായ തീപിടത്തത്തില്‍ രണ്ട്​ കുട്ടികള്‍ മരിച്ചു. എട്ട്​ വയസുള്ള അഖാന്‍ഷയും സഹോദരന്‍ സാത്രനുമാണ്​ തീപിടത്തത്തില്‍ മരിച്ചത്​. വെള്ളിയാഴ്​ച…

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക സംഘര്‍ഷം

Posted by - Sep 12, 2019, 10:22 am IST 0
ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഇരുരാജ്യങ്ങളിലേയും സൈനികര്‍ തമ്മില്‍ ബുധനാഴ്ച കിഴക്കന്‍ ലഡാക്കില്‍ നേരിയ തോതിൽ  സംഘര്‍ഷമുണ്ടായി. അരുണാചല്‍ പ്രദേശില്‍ അടുത്ത മാസം ഇന്ത്യന്‍ സൈന്യത്തിന്റെ…

Leave a comment