ആരേ കോളനിയിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ  പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു  

170 0

മുംബൈ: മുംബൈയിലെ ആരേ കോളനിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചു മാറ്റുന്ന നടപടിയിൽ  പ്രതിഷേധിച്ച പരിസ്ഥിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്.

മുംബൈ മെട്രോ കോര്‍പറേഷനാണ് കാര്‍ ഷെഡ് നിര്‍മിക്കുന്നതിനായി മരങ്ങള്‍ മുറിച്ചു മാറ്റുന്നത്. മരം മുറിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ്  മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള പ്രവര്‍ത്തനങ്ങളുമായി അധികൃതര്‍ മുന്നോട്ടു പോയത്.

മരങ്ങള്‍ മുറിച്ചു നീക്കുന്ന മുംബൈ മെട്രോ കോര്‍പറേഷന്‍ നടപടിയെ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ ന്യായീകരിച്ചു. മരങ്ങൾ  നില്‍ക്കുന്ന പ്രദേശം വനഭൂമി എന്ന ക്യാറ്റഗറിയിൽ  വരില്ലെന്ന് ബോംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
 

Related Post

ലൈംഗികമായി പീഡിപ്പിക്കുന്നു, പരാതിയുമായി എക്‌സൈസിലെ ജീവനക്കാരികൾ 

Posted by - Mar 13, 2018, 09:14 am IST 0
ലൈംഗികമായി പീഡിപ്പിക്കുന്നു, പരാതിയുമായി എക്‌സൈസിലെ ജീവനക്കാരികൾ   എക്‌സൈസ് വിഭാഗത്തിൽ തങ്ങളെ ലൈംഗികമായി പിടിപ്പിക്കുന്നുവെന്ന പരാതിയുമായി ഒരുകൂട്ടം സ്ത്രീ ജീവനക്കാർ മനുഷ്യാവകാശ കമ്മീഷന്‍, എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മീഷണര്‍,…

പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഓടിയൊളിച്ചുവെന്ന് ദേവസ്വം മന്ത്രി

Posted by - Nov 29, 2018, 12:07 pm IST 0
തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിന്‍റെ മറവില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഓടിയൊളിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയിലെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ആരോപണം…

ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

Posted by - Mar 10, 2018, 08:44 am IST 0
ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റാരോപിതൻ സിനിമ നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ആക്രമത്തിൽ തനിക്കെതിരേയുള്ള പ്രധാന തെളിവ് നടിയെ ആക്രമിക്കുന്ന…

കൊടൈക്കനാലിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരു മലയാളി മരിച്ചു

Posted by - Dec 31, 2018, 11:11 am IST 0
ചെന്നൈ: കൊടൈക്കനാലിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ ഒരു മലയാളി മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍…

ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

Posted by - Nov 16, 2018, 07:40 pm IST 0
സന്നിധാനം: ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ ചാറ്റല്‍ മഴ രാവിലെ പത്തോടെ ശക്തിയാര്‍ജിച്ചു. മഴ പെയ്തതോടെ സന്നിധാനത്തെ പൊടി ശല്യത്തിനും ശമനമായി.…

Leave a comment