കാശ്മീരിലേക്കുളള 'വന്ദേ ഭാരത് എക്സ്പ്രസ്സ്' അമിത് ഷാ ഉത്‌ഘാടനം ചെയ്തു

218 0

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ തീവണ്ടി സർവീസായ 'വന്ദേ ഭാരത് എക്സ്പ്രസ്സ്' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ന്യൂഡൽഹിയിൽ  നിന്നും ഫ്ലാഗ് ഓഫ്‌ ചെയ്തു. ഡൽഹിക്കും ജമ്മു കശ്മീരിലെ കത്രയ്ക്കുമിടയിൽ സർവീസ് നടത്തുന്ന വേഗതയേറിയ ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്സ്. 

മികച്ച വേഗവും, മെച്ചപ്പെട്ട സർവീസും നൽകുകയെന്ന മോദിയുടെ സ്വപ്‌നങ്ങൾ റെയിൽവേ മന്ത്രി പീയുഷ് ഗോയലിലൂടെ സാദ്ധ്യമാകുമെന്നും ഷാ അറിയിച്ചു. വന്ദേ ഭാരത് എക്സ്പ്രസ്സ് രാജ്യത്തെ ഏറ്റവും വേഗം കൂടിയ ട്രെയിൻ സർവീസ് ആണെന്നും, ജമ്മു കാശ്മീരിലെ റെയിൽവേ ഗതാഗതം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 12 മണിക്കൂറാണ് ഡൽഹിയിൽ നിന്നും കാശ്മീരിലെ മാതാ വൈഷ്ണോ ദേവി കത്രയിലേക്കും തിരിച്ചുമുള്ള സർവീസിന് ആവശ്യമായി വരുന്നത് . വന്ദേ ഭാരത എക്സ്പ്രസിലൂടെയുള്ള യാത്ര ഈ സമയം 8 മണിക്കൂറായി കുറയ്ക്കും.

Related Post

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം; കോളജുകള്‍ക്ക് അവധി  

Posted by - Mar 12, 2021, 09:06 am IST 0
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പനവേലില്‍ നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. മാര്‍ച്ച് 22 വരെയാണ് നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. രാത്രി…

പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍നിന്ന്   മായാവതിയും മമതയും പിൻവാങ്ങി   

Posted by - Jan 13, 2020, 10:22 am IST 0
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തില്‍ നിന്ന്  ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതിപിന്മാറി.…

ശബരിമല ദര്‍ശനത്തിനായെത്തിയ യുവതികളെ തിരിച്ചിറക്കുന്നു

Posted by - Dec 24, 2018, 10:49 am IST 0
പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനായെത്തിയ രണ്ടു മലയാളി യുവതികളെ തിരിച്ചിറക്കുന്നു. ക്രമസമാധാന പ്രശ്‌നം കാരണമാണ് ഇവരെ തിരിച്ചിറക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.…

അഭിലാഷ് ടോമിയെ വിശാഖപട്ടണത്തെത്തിച്ചു

Posted by - Oct 7, 2018, 11:18 am IST 0
കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് റെയ്സിനിടെ ഗുരുതരമായി പരുക്കേറ്റ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ വിശാഖപട്ടണത്തെത്തിച്ചു. ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്നും നാവികസേനയുടെ ഐഎന്‍എസ് സത്പുരയിലാണ് അദ്ദേഹത്തെ സുരക്ഷിതനായി തീരത്തെത്തിച്ചത്.…

ആരേ കോളനിയിൽ മരം മുറിക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു 

Posted by - Oct 7, 2019, 02:43 pm IST 0
ന്യൂ ഡൽഹി : മഹാരാഷ്ട്രയിലെ ആരേ കോളനിയിൽ   ഇനി മരം മുറിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നിയമ വിദ്യാർത്ഥി  നൽകിയ ഹർജിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആരേയിൽ…

Leave a comment