കുഞ്ഞുണ്ണി മാഷ്  സ്മാരകം നാടിനു സമർപ്പിച്ചു 

267 0

തൃപ്രയാർ: പൊക്കമില്ലായ്മയെ ഔന്നത്യ ബോധം  കൊണ്ട്   മറികടന്ന വ്യക്തിയാണ് കവി കുഞ്ഞുണ്ണി മാഷെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വലപ്പാട് കുഞ്ഞുണ്ണി സ്മാരകം നാടിന്  സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .  മാഷിന്റെ കവിതകളുടെ മുഖമുദ്ര ലാളിത്യമാണ്. ഏതു പാമരനും മനസിലാക്കാവുന്ന രീതിയിൽ എഴുതുകയും, ജീവിത സ്പർശിയായ  കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്ത മറ്റൊരു കവി മലയാളത്തിലില്ല. മലയാളത്തിന് അർഹമായ സ്ഥാനവും അംഗീകാരവും ലഭിക്കാതെ പോയതിൽ മാഷ് വ്യസനിച്ചിരുന്നു . മാഷിന്റെ ദുഃഖം പരിഗണിച്ചാണ് എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്. പി.എസ്.സി പരീക്ഷകളുടെ ചോദ്യങ്ങൾ മലയാളത്തിലേക്ക് മാറ്റാൻ തയ്യാറായതും മാഷിന്റെ സ്മരണയ്ക്ക് മുന്നിൽ സമർപ്പിക്കാവുന്ന  ആദരാഞ്ജലിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ ഗീതാഗോപി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. . ലൈബ്രറിയുടെ ഉദ്ഘാടനം സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ നിർവഹിച്ചു.

Related Post

പിറവം പള്ളിയിൽ ഓർത്തോഡോക്സ്  വിഭാഗം പ്രാർത്ഥന നടത്തി

Posted by - Sep 29, 2019, 10:02 am IST 0
പിറവം : പിറവം പള്ളിയിൽ ഓർത്തോഡോക്സ് വിഭാഗം പ്രാർത്ഥന നടത്തി. പള്ളിയിൽ കുർബാന നടത്താനായി ഓർത്തോഡോക്സ് വിഭാഗക്കാർക്ക് ഹൈക്കോടതി ഇന്നലെ അനുമതി നൽകിയിരുന്നു. യാക്കോബായ വിഭാഗക്കാർ റോഡിൽ ഇരുന്നു…

മഞ്ജു വാരിയരുടെ പരാതിയിൽ  തെളിവെടുപ്പിന് ശ്രീകുമാർ മേനോൻ വന്നില്ല

Posted by - Dec 2, 2019, 10:31 am IST 0
തൃശ്ശൂർ: നടി മഞ്ജു വാരിയരുടെ പരാതിയിൽ തെളിവെടുപ്പിന്  ഞായറാഴ്‌ച ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും സംവിധായകൻ ശ്രീകുമാർ മേനോൻ എത്തിയില്ല. തൃശ്ശൂർ ക്രൈം ബ്രാഞ്ച് പോലീസാണ് കേസ്‌ അന്വേഷിക്കുന്നത്.…

ശ്രീറാം വെങ്കിട്ടരാമന് സസ്‌പെന്‍ഷന്‍; രക്തത്തില്‍ മദ്യാംശമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്  

Posted by - Aug 5, 2019, 09:38 pm IST 0
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടക്കേസുമായിബന്ധ െ പ്പട്ട ് ഐഎഎസ ് ഉേദ്യാഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ ചീഫ് സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തു. സര്‍വ്വേഡയറക്ടര്‍ സ്ഥാനത്തുനിന്നു…

ശോഭ കരന്ദലജെയ്‌ക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു

Posted by - Jan 24, 2020, 06:46 pm IST 0
മലപ്പുറം: പൈങ്കണ്ണൂരില്‍ സി.എ.എ പിന്തുണച്ചതിന്റെ യുടെ പേരില്‍ കുടിവെള്ളം നിഷേധിച്ചെന്ന ട്വിറ്റര്‍ സന്ദേശത്തിനെതിരെ ബിജെപി നേതാവും ചിക്കമംഗലൂരു എംപിയുമായ ശോഭ കരന്ദലജെയ്‌ക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. മതസ്പര്‍ദ്ധ…

ആധാർ കാർഡും  റേഷൻ കാർഡും ബന്ധിപ്പിക്കാനുള്ള അവസാന തിയതി  ഒക്ടോബർ 31 വരെ നീട്ടി.

Posted by - Oct 1, 2019, 09:49 am IST 0
ആലപ്പുഴ : ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള  അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി.  സെപ്റ്റംബർ 30 വരെയാണ് കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി…

Leave a comment