സമരം അവസാനിപ്പിച്ചില്ലെങ്കിൽ  കേരളത്തിലെ മുഴുവന്‍ ശാഖകളും പൂട്ടുമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍  

385 0

തിരുവനന്തപുരം: സമരം തുടര്‍ന്നാല്‍ കേരളത്തിലെ മുഴുവന്‍ ശാഖകളും പൂട്ടുമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി ജോര്‍ജ്. സി.ഐ.ടി.യുവില്‍ വിശ്വാസമില്ലെന്നും തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ വ്യവസായം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് എന്ന്  മുത്തൂറ്റ്. കേരളത്തില്‍ മുത്തൂറ്റ്‌ പൂട്ടിയാല്‍ ഉത്തരവാദിത്തം മാനെജ്‌മെന്റിനല്ലെന്നും ജോര്‍ജ് പറഞ്ഞു .  വനിത ജീവനക്കാര്‍ക്കും ജോലി ചെയ്യാന്‍ തയ്യാറായി വന്നവര്‍ക്കുമെതിരെ ആക്രമണമുണ്ടായപ്പോള്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു. സര്‍ക്കാര്‍ ഒരു സംരക്ഷണവും തന്നില്ല. ജീവനക്കാര്‍ക്ക് നല്‍കിവരുന്ന ശമ്പളം ന്യായമല്ലെന്ന വാദം തെറ്റാണ്. ഇതുവരെ നടന്ന ചര്‍ച്ചകളുടെ ഭാഗമായി സമരക്കാര്‍ക്ക് തടഞ്ഞുവച്ചതുള്‍പ്പെടെ എല്ലാ അനുകൂല്യങ്ങളും നല്‍കിയിട്ടുണ്ട്.
 
യൂണിയന്‍ രൂപീകരിക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കാൻ  സാദ്ധ്യമല്ല .  പൊലിസ് സമരക്കാരുടെ കൂടെയാണ്. മുത്തൂറ്റിന് ഒരിടത്തും പൊലിസ് സംരക്ഷണമില്ല. സംസ്ഥാനത്ത് വ്യവസായങ്ങളും ഇത്തരം സ്ഥാപനങ്ങളും തുടങ്ങാനും നടത്തിക്കൊണ്ടുപോകാനും പ്രയാസമാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ പിശാചുക്കളാണ് ട്രേഡ് യൂനിയനുകള്‍. സര്‍ക്കാരുമായി ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ജോര്‍ജ് പറഞ്ഞു.

Related Post

മാനസിക രോഗിയാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു: ലിസി വടക്കേല്‍

Posted by - Dec 2, 2019, 04:08 pm IST 0
മൂവാറ്റുപുഴ: കന്യാസ്ത്രീയെ പിഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി കേസിലെ സാക്ഷി ലിസി വടക്കേല്‍ ആരോപിച്ചു. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന്…

സംവിധായകൻ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Dec 6, 2019, 09:41 am IST 0
തൃശൂർ: തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്തു.  മഞ്ജുവിന്‍റെ പരാതിയിലെ ആരോപണങ്ങൾ ശരിയാണെന്ന് പോലീസ് വ്യക്തമാക്കി.…

ശബരിമല കേസിലെ  ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധിപറയും

Posted by - Nov 13, 2019, 01:33 pm IST 0
ന്യൂഡല്‍ഹി: സുപ്രീം കോടതി ശബരിമ കേസിലെ പുന:പരിശോധന ഹര്‍ജികളില്‍  വ്യാഴാഴ്ച വിധി പറയും.  രാവിലെ 10.30ന്  ഹര്‍ജികളില്‍ കോടതി വിധി പറയും . ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള…

എസ്എസ്എല്‍സി പരീക്ഷ ഫലം തിങ്കളാഴ്ച  

Posted by - May 4, 2019, 11:58 am IST 0
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചേക്കും. ഫലം അംഗീകരിക്കുവാനുള്ള പരീക്ഷ ബോര്‍ഡ് യോഗം തിങ്കളാഴ്ച രാവിലെയാണ് ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. അന്ന് തന്നെ ഉച്ചതിരിഞ്ഞ് ഫലം പ്രഖ്യാപിക്കുവാനാണ്…

നരേന്ദ്രമോദി എട്ടിന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും  

Posted by - Jun 1, 2019, 09:54 pm IST 0
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8ന്ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മോദിഗുരുവായൂരിലെത്തുക. കേന്ദ്രമന്ത്രി പീയൂഷ് ഗോയലുംമോദിക്കൊപ്പമുണ്ടാകും. പ്രധാനമന്ത്രിയുടെ ഓഫീസാണ്…

Leave a comment