കാവി വസ്ത്രധാരികളായ  സ്ത്രീ പീഡനക്കാർ: കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് 

466 0

ഭോപ്പാൽ: ബി.ജെ.പി നേതാവ് ചിന്മയാനന്ദിനെ ഉദ്ദേശിച്ചുകൊണ്ട് മദ്ധ്യപ്രദേശിലെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. ഇന്ന് ചിലർ കാവി വേഷം ധരിച്ചുകൊണ്ട് സ്ത്രീകളെ പീഡിപ്പിക്കുകയാണ്. ഇത് സനാതന ധർമത്തിന് വിരുദ്ധമാണ്. ദൈവം ഒരിക്കലും ഇവർക്ക് മാപ്പ് നൽകില്ലെന്നുമായിരുന്നു ദിഗ്‌വിജയ് സിംഗിന്റെ പ്രസ്‍താവന.

ഇന്ന് കാവി വസ്ത്രങ്ങൾ ധരിച്ച ആൾക്കാർ സ്ത്രീകളെ പീഡിപ്പിക്കുകയാണ്. അമ്പലങ്ങളിൽപോലും  സ്ത്രീ പീഡനങ്ങൾ നടക്കുന്നു. ഇതാണോ നമ്മുടെ മതം? ഭോപ്പാലിൽ കോൺഗ്രസ് സർക്കാർ നേതൃത്വം വഹിച്ച സന്യാസിമാരുടെ ഒരു സമ്മേളനത്തിൽ വച്ചാണ് കോൺഗ്രസ് നേതാവ് ഇക്കാര്യം പറഞ്ഞത്.'ജയ് ശ്രീറാം' എന്നും 'ജയ് സിയാറാം' എന്നും പറഞ്ഞുകൊണ്ടാണ് ദിഗ്വിജയ് സിംഗ് തന്റെ പ്രസംഗം ആരംഭിച്ചത്. സീതാദേവിയെ എന്തുകൊണ്ടാണ് 'അവർ' മറക്കുന്നതെന്ന് ചോദിച്ചുകൊണ്ട് സീതാദേവിയുടെ സ്തുതികൾ മാത്രം പറഞ്ഞാൽ മതിയെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

Related Post

കര്‍ണാടകയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

Posted by - Dec 3, 2019, 04:01 pm IST 0
ബെംഗളൂരു:  കര്‍ണാടകയിലെ കര്‍ബുര്‍ഗിയില്‍ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി. കേസില്‍ പ്രതിയായ യെല്ലപ്പ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.   കഴിഞ്ഞദിവസം വളരെ സമയം…

മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി

Posted by - Jan 17, 2020, 01:43 pm IST 0
ന്യൂഡൽഹി: നിർഭയ  കേസിൽ പ്രതി മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി.  ദയാഹർജിയിൽ തീരുമാനമാകാതെ ശിക്ഷ നടപ്പാക്കാൻ ആകില്ലെന്നായിരുന്നു മുകേഷിന്റെ അഭിഭാഷക വൃന്ദ ഗ്രോവറിന്റെ വാദം.…

തുടര്‍ച്ചയായ എട്ടാമത്തെ ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ല

Posted by - May 2, 2018, 09:50 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായ എട്ടാമത്തെ ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പെട്രോള്‍ ലിറ്ററിന് 78.61 രൂപയിലും ഡിസല്‍ വില ലിറ്ററിന് 71.52 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍…

മുംബൈയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു

Posted by - Dec 17, 2018, 09:22 pm IST 0
മുംബൈ : മുംബൈയിലെ അന്ധേരിയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. വൈകീട്ട് നാല് മണിയോടെ അന്ധേരിയിലെ മരോളിലെ സര്‍ക്കാര്‍ ആശുപത്രിയുടെ നാലാം നിലയിലാണ് ആദ്യം തീ…

ഗാസിയാബാദിൽവനിതാ പൊലീസുകാരിയെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

Posted by - Feb 16, 2020, 04:02 pm IST 0
ഗാസിയാബാദ്: ഗാസിയാബാദിലെ ബ്രിജ് വിഹാര്‍ കോളനിയില്‍വനിതാ പൊലീസുകാരിയെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഇരുവരുടെയും പ്രണയബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് അമ്മയെ 15 വയസ്സുകാരിയായ മകളും കാമുകനും ചേര്‍ന്ന്…

Leave a comment