കനിവ് 108: സൗജന്യ ആംബുലൻസ് സംവിധാനം തുടങ്ങി

171 0

തിരുവനന്തപുരം : റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉടനെ ത്തന്നെ അടിയന്തരചികിത്സ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമഗ്ര ട്രോമകെയര്‍ സംവിധാനത്തിന് തുടക്കമായി.
 
സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ് 108' ആണ് ആദ്യമായി  നടപ്പിലാക്കുന്നത്. അത്യാധുനിക ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ദ്ധരും അടങ്ങിയ 315 ആംബുലന്‍സുകളുടെ സേവനമാണ് ഉദ്ദേശിക്കുന്നത് . ഇപ്പോള്‍ 100 ആംബുലന്‍സുകളുടെ പ്രാഥമിക ശൃംഖല സംസ്ഥാനത്താകമാനം ഒരുക്കി. ഒക്ടോബറോടെ 315 ആംബുലന്‍സുകളുടെ ശൃംഖല പൂര്‍ത്തീകരിക്കാനാണ് പരിപാടി.
 
ആംബുലന്‍സ് ശൃംഖലകളെ 24 മണിക്കൂറും സേവനത്തിന് പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്ത് 315 ആംബുലന്‍സുകളുടെ സേവനം ദേശീയ-സംസ്ഥാന ഹൈവേകളിലും അപകടസാദ്ധ്യത കൂടിയ ഉള്‍നാടന്‍ റോഡുകളിലും ലഭിക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം  ചെയ്തിരിക്കുന്നത്.ദേശീയ പാതകളില്‍ ഓരോ 30 കിലോമീറ്റര്‍ ഇടവിട്ട് ആംബുലന്‍സുകള്‍ വിന്യസിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളുടെ സേവനവും പദ്ധതിക്ക് പ്രയോജനപ്പെടുതുന്നതായിരിക്കും.
 
സൗജന്യ ആംബുലന്‍സ് ശൃംഖലയ്‌ക്കൊപ്പം അടിയന്തര ചികിത്സ ഏറ്റവും നന്നായി നല്‍കുവാന്‍ കഴിയുന്നവിധം ആരോഗ്യ സ്ഥാപനങ്ങളുടെ ശാക്തീകരണം, ആദ്യത്തെ 48 മണിക്കൂറിനുള്ളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഗോള്‍ഡന്‍ അവര്‍ ട്രീറ്റ്മെന്റ് പാക്കേജ്, റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനാവശ്യമായ ബോധവത്കരണം എന്നിവ സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായി ടപ്പാക്കുന്നതായിരിക്കും .  മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

Related Post

ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക്; കെ രാജന്‍ കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ്  

Posted by - Jun 24, 2019, 06:55 pm IST 0
തിരുവനന്തപുരം: ഒല്ലൂര്‍ എം.എല്‍.എ കെ.രാജന്‍ കാബിനറ്റ് റാങ്കോടെ നിയമസഭാ ചീഫ് വിപ്പാകും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇ.പി.ജയരാജനെ  വീണ്ടും  മന്ത്രിയായി…

ടെലിവിഷന്‍ അവാര്‍ഡ് വിതരണം ഇന്ന് തിരുവനന്തപുരത് 

Posted by - Oct 30, 2019, 01:30 pm IST 0
2018ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളുടെ വിതരണം ഇന്ന്  വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ.എ.കെ ബാലന്‍ നിര്‍വഹിക്കും. കഥാ വിഭാഗത്തില്‍…

കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി അന്തരിച്ചു  

Posted by - Mar 15, 2021, 02:12 pm IST 0
കോഴിക്കോട്: കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. 105 വയസ്സായിരുന്നു. കൊയിലാണ്ടിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. എട്ടുപതിറ്റാണ്ട് നീണ്ട കലാജീവിതത്തിന് ശഷമാണ് വിടവാങ്ങല്‍. കൃഷ്ണന്‍,…

സംവിധായകൻ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Dec 6, 2019, 09:41 am IST 0
തൃശൂർ: തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്തു.  മഞ്ജുവിന്‍റെ പരാതിയിലെ ആരോപണങ്ങൾ ശരിയാണെന്ന് പോലീസ് വ്യക്തമാക്കി.…

ആധാര്‍ കാർഡ് നമ്പര്‍ റേഷന്‍ കാര്‍ഡുമായി സെപ്റ്റംബർ 30നകം ബന്ധിപ്പിക്കണം

Posted by - Sep 19, 2019, 03:14 pm IST 0
കൊച്ചി: റേഷന്‍ കാര്‍ഡിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ കാർഡ്  ഈ മാസം 30 നകം റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടില്ലാത്ത അംഗങ്ങളുടെ വിവരങ്ങള്‍…

Leave a comment