ഒരു  രാഷ്ട്രം ,ഒരു  നികുതി ; ആലോചിക്കണമെന്ന് കേന്ദ്രം 

258 0

തിരുവനന്തപുരം:  എല്ലാ സംസ്ഥാനങ്ങളുടെയും ടൂറിസം വികസനമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും , ഏക രാഷ്ട്രം ഏക നികുതി സമ്പ്രദായത്തെ കുറിച്ച് ആലോചിക്കേണ്ട സമയമായെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ളാദ് പട്ടേൽ പറഞ്ഞു.കോവളത്ത് വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സാംസാരിക്കുകയായിരുന്നു  അദ്ദേഹം. സംസ്ഥാനങ്ങളെ കേന്ദ്രം വേറെയായി കാണുന്നില്ല. മത്സരങ്ങൾ സംസ്ഥാനങ്ങൾ തമ്മിലല്ല രാജ്യങ്ങളുമായിട്ടാവണം. രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും ടൂറിസം വികസിപ്പിക്കുന്നതിന് ടൂർ ഓപ്പറേറ്റർമാരും ഹോട്ടലുകളും ആശയ വിനിമയം നടത്തണം. ഇ വിസ നടപ്പിലാക്കുന്നതിന് കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായി. ബീഹാർ ടൂറിസം മന്ത്രി കൃഷ്ണകുമാർ ഋഷി, കർണാടക മന്ത്രി സി.ടി.രവി, നാഗാലാൻഡ് ടൂറിസം ഉപദേഷ്ടാവ് എച്ച് കിഹോവി യെപുതോമി, ഒഡിഷ ടൂറിസം മന്ത്രി ജ്യോതി പ്രകാശ് പാണിഗ്രഹി,​ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി.ബാലകിരൺ, ടൂറിസം സ്ഥാപനമേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Post

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി

Posted by - Apr 22, 2018, 02:38 pm IST 0
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി രൂപ. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകളെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി,…

ഉന്നാവ് പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചു

Posted by - Dec 7, 2019, 09:34 am IST 0
ന്യൂഡല്‍ഹി:  ഉന്നാവില്‍ പീഡനത്തിനിരയായ പൊള്ളലേറ്റ യുവതി  മരിച്ചു.  ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍വെച്ചാണ് 23 വയസ്സുള്ള യുവതി മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് യുവതി മരിച്ചതെന്ന് ആശുപത്രിയിലെ പൊള്ളല്‍,…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൗദിയില്‍ എത്തും   

Posted by - Oct 28, 2019, 10:05 am IST 0
റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി സൗദി അറേബ്യയിലെത്തും. തലസ്ഥാനമായ റിയാദില്‍ ചൊവ്വാഴ്ചമുതല്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപകസംഗമത്തില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യ…

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനു അധിക സമയം അനുവദിക്കില്ല : മുഖ്യമന്ത്രി.       

Posted by - Apr 4, 2018, 08:54 am IST 0
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനു അധിക സമയം അനുവദിക്കില്ല : മുഖ്യമന്ത്രി.                       …

അടുത്ത ഉച്ചകോടിയിൽ പങ്കെടുക്കാൻ മോഡിയെ ചൈനീസ്  പ്രസിഡന്റ് ക്ഷണിച്ചു 

Posted by - Oct 13, 2019, 11:38 am IST 0
മഹാബലിപുരം : മഹാബലിപുരത്ത് ഇന്നലെ അവസാനിച്ച അനൗപചാരിക ഉച്ചകോടിക്ക് ശേഷം  അടുത്ത ഉച്ചക്കോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ചൈനയിലേക്ക് ക്ഷണിച്ചു. തീയതി…

Leave a comment