മരട് ഫ്‌ളാറ്റ്; ഉപഭോക്താക്കളെ വഞ്ചിച്ച ഫ്‌ളാറ്റ് നിര്‍മ്മാതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് വി സ് അച്ചുതാനന്ദൻ  

628 0

തിരുവനന്തപുരം: മരട് ഫ്ളാറ്റ് വിഷയത്തില്‍ ബിൽ ഡർമാർക്കെതിരെ  വിമര്‍ശനവുമായി വി.എസ് അച്യുതാനന്ദന്‍. ഉപഭോക്താക്കളെ വഞ്ചിച്ച ഫ്ളാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഫ്ളാറ്റുകള്‍ക്ക് വഴിവിട്ട് അനുമതികള്‍ നല്‍കിയവര്‍ക്കും അവര്‍ക്ക് പ്രചോദനം നല്‍കിയവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വി.എസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മരടിലെ ഫ്ളാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഉണ്ടായത്. എന്നാല്‍, നിയമങ്ങള്‍ ലംഘിച്ച് ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും  അക്കാര്യം ചൂണ്ടിക്കാണിക്കുമ്പോഴെല്ലാം   കോടതികളിൽ  നിന്ന് സ്റ്റേ സമ്പാദിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയുമാണ് ചെയ്യുന്നത് . പിന്നീട് അത് വിൽക്കുകയുമാണ്  ഒരു കൂട്ടം ബില്‍ഡര്‍മാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ ചില വമ്പന്മാര്‍ക്ക് സൗജന്യമായി ഫ്ളാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്ളാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രമെന്നും അദ്ദേഹം പറഞ്ഞു.

പാറ്റൂര്‍ ഫ്ളാറ്റ് ഇത്തരത്തില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി താന്‍ നിയമ നടപടി സ്വീകരിച്ചു വരികയാണ്. മറ്റ് ചില കക്ഷികളും ഇതേ വിഷയത്തില്‍ കേസ് നടത്തുന്നതായും അദ്ദേഹം പറഞ്ഞു. 

Related Post

പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിന് പങ്കില്ല : പി.കെ. കുഞ്ഞാലിക്കുട്ടി

Posted by - Sep 18, 2019, 02:20 pm IST 0
കൊച്ചി : പാലാരിവട്ടം പാലം  അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ. ഇബ്രഹാംകുഞ്ഞിനെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി. ഇബ്രാഹിംകുഞ്ഞിനെതിരെ രേഖാമൂലം പരാതികളൊന്നുമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.  അദ്ദേഹത്തിനെതിരെ ആരോപണം മാത്രമാണുള്ളതെന്നും മന്ത്രി…

മരടിലെ ഫ്ലാറ്റുകൾ ഉടൻ പൊളിച്ചുനീക്കും

Posted by - Sep 9, 2019, 09:09 am IST 0
തിരുവനന്തപുരം: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ ഉടൻ പൊളിച്ചുനീക്കുമെന്ന് സർക്കാർ. ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു . ഫ്ലാറ്റുകൾ ഈ…

അഞ്ച് മണിക്കൂറിനുള്ളിൽ ഒഴിയണം, മരട് നഗരസഭ അധികൃതർ : ഇറങ്ങില്ലെന്ന് ഫ്ലാറ്റുടമകൾ

Posted by - Sep 14, 2019, 05:34 pm IST 0
കൊച്ചി: താമസം മാറാൻ നഗരസഭ നൽകിയ നോട്ടീസിലെ സമയപരിധി ഇന്ന് അവസാനിക്കും . ഒഴിയില്ലെന്ന നിലപാടിൽ ഉറച്ച് മരടിലെ ഫ്ളാറ്റ് ഉടമകൾ. നോട്ടീസ് കൈപ്പറ്റിയ 12 ഫ്ളാറ്റുടമകൾ…

മരട് വിവാദ ഫ്ലാറ്റുകളിൽ  വൈദ്യുതി, ജലവിതരണം നിർത്തലാക്കി

Posted by - Sep 26, 2019, 02:26 pm IST 0
കൊച്ചി : മരടിലെവിവാദ ഫ്ളാറ്റുകളിലെ  വൈദ്യുതിബന്ധം  കെഎസ്ഇ വിച്ഛേദിച്ചു. രാവിലെ അഞ്ച് മണിക്ക് കെഎസ്ഇബി ഉദ്യോഗസ്ഥർ ഫ്ലാറ്റിൽ എത്തിയാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്.  നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി ഒരേസമയമാണ്…

ഐഒസി പ്ലാന്റിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു

Posted by - Dec 21, 2019, 03:33 pm IST 0
കൊച്ചി : പുതുവൈപ്പിലെ ഐഒസി പ്ലാന്റിനെതിരെ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയ ആളുകളെ അറസ്റ്റ് ചെയ്ത് നീക്കി. എൽപിജി പ്ലാന്റിന്റെ നിർമ്മാണം നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സ്ത്രീകളാണ്…

Leave a comment