ഞങ്ങൾ യുദ്ധത്തിന്  തയ്യാറായിനിൽക്കുകയാണ്'; ഇറാനെതിരെ  യുഎസ്

206 0

ടെഹ്‌റാന്‍: അരാംകോയുടെ എണ്ണ ശുദ്ധീകരണശാലകളിലെ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് അമേരിക്ക രംഗത്തെത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും ആക്രമണം യെമനില്‍ നിന്നാണെന്നതിനു തെളിവുകള്‍ ഇല്ലെന്നും ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നും യുഎസ് ആരോപിച്ചു.  സംഭവത്തിനു പിന്നില്‍ ഇറാനാണെന്നാണ് ഉപഗ്രഹചിത്രങ്ങള്‍ തരുന്ന സൂചനയെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപെയോ ആരോപിച്ചു. ഞങ്ങള്‍ യുദ്ധത്തിന് തയാറായി നില്ക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദികള്‍ ആരാണെന്നുന്ന് സൗദി വെളിപ്പെടുത്തുന്നത് കാത്തിരിക്കുകയാണ്. ഡോണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
 
 അതേസമയം യുഎസ് ആരോപണങ്ങള്‍ തള്ളി ക്കളഞ് ഇറാന്‍ രംഗത്തെത്തി. അര്‍ഥമില്ലാത്ത ആരോപണങ്ങളാണ് യുഎസ് ഇറാനെതിരെ ഉന്നയിക്കുന്നതെന്നും  വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. തങ്ങളെ ആക്രമിക്കാന്‍ കാരണം  തേടുകയാണ് അമേരിക്കയെന്നു ഇറാന്‍ വിദേശമന്ത്രാലയ വക്താവ് അബ്ബാസ് മൂസവി പറഞ്ഞു . 

Related Post

കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്‌ 

Posted by - Jul 9, 2018, 08:06 am IST 0
ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്‌. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്ന് സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലേക്കും 5000-6000ത്തിനും ഇടയിലായിരുന്നു നിരക്ക്. ഇത് 36,000…

സൗദിയില്‍ നാളെ മുതല്‍ കനത്ത മഴക്ക് സാധ്യത

Posted by - Nov 1, 2018, 08:22 am IST 0
ദമ്മാം: സൗദിയില്‍ പലയിടങ്ങളിലും നാളെ മുതല്‍ ഞായറാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍…

ഇറാനെതിരെ സൈനിക നീക്കത്തിന് അനുമതി നല്‍കി; ഉടന്‍ പിന്‍വലിച്ച് ട്രംപ്  

Posted by - Jun 21, 2019, 07:07 pm IST 0
വാഷിംഗ്ടണ്‍: അമേരിക്കന്‍ ഡ്രോണ്‍ തകര്‍ത്ത ഇറാനെതിരെ സൈനീക നീക്കത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്.   എന്നാല്‍  നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഉത്തരവ് ട്രംപ് പിന്‍വലിച്ചു.…

മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ ചാവേര്‍ ആക്രമണം

Posted by - May 13, 2018, 08:55 am IST 0
സുരബായ: ഇന്‍ഡോനേഷ്യയിലെ രണ്ടമത്തെ ഏറ്റവും വലിയ നഗരമായ സുരബായയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ചയുണ്ടായ ചാവേര്‍ ആക്രമണം. സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും…

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു

Posted by - Oct 23, 2018, 07:34 am IST 0
മനാഗ്വ: നിക്കരാഗ്വയില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു. നിക്കരാഗ്വന്‍ വൈസ് പ്രസിഡന്‍റ് റൊസാരിയോ മുറില്ലോയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. …

Leave a comment