യുദ്ധഭീഷണിയുമായി വീണ്ടും ഇമ്രാന്‍

249 0

ഇസ്ലാമാബാദ്: യുദ്ധഭീഷണിയുമായി വീണ്ടും ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി . ഇന്ത്യ-പാക് യുദ്ധത്തിന് സാധ്യതയുള്ളതായും അത് ഉണ്ടാവുകയാണെങ്കില്‍ ഉപഭൂഖണ്ഡത്തിനുമപ്പുറം അതിന്റെ ഭവിഷ്യത്ത് വ്യാപിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് പാകിസ്ഥാന്‍ തയ്യാറല്ല. ആണവരാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം സ്വാഭാവികമായും ആണവ യുദ്ധത്തിലാകും കലാശിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അല്‍ജസീറ ടി.വി.ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇമ്രാന്‍ ഖാൻ പ്രതികരിച്ചത്.

യുദ്ധത്തില്‍ പാകിസ്ഥാന്‍ ജയിക്കാനിടയില്ലെന്ന് വരുമ്പോള്‍ രണ്ട് സാധ്യതകളാണ് മുന്നിലുള്ളത്, അത് കീഴടങ്ങലിന്റെയും മരണം വരെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെയും വഴികളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം പരിഗണിക്കുന്നതിനാലാണ്് യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളെ കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ സമീപിച്ചു കൊണ്ടിരിക്കുന്നതെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു. 

Related Post

തമിഴ്‌നാട്ടിലെ ഗജ കൊടുങ്കാറ്റ്; സഹായഹസ്തവുമായി കേരളം

Posted by - Nov 21, 2018, 09:17 pm IST 0
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ ഗജ കൊടുങ്കാറ്റ് ബാധിതര്‍ക്ക് സഹായഹസ്തവുമായി കേരളം. ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് സംസ്ഥാനം അവശ്യ സാധനങ്ങള്‍ അയയ്ക്കും. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ആലപ്പുഴ, എറണാകുളം, കോഴിക്കോട്…

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല

Posted by - Sep 27, 2018, 11:17 am IST 0
ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐ.പി.സി 497ആം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. വിവാഹേതര ബന്ധം വിവാഹമോചനത്തിനൊരു കാരണമാണ്. എന്നാല്‍ അതൊരു ക്രിമിനല്‍…

പൗരത്വ ഭേദഗതി നിയമം 70 വര്‍ഷം മുമ്പെ  നടപ്പാക്കേണ്ടതായിരുന്നു:  പ്രതാപ് സാരംഗി

Posted by - Jan 19, 2020, 03:35 pm IST 0
സൂറത്ത്: രാജ്യത്തെ രണ്ടായി കീറി മുറിച്ച പൂര്‍വ്വികരായ നേതാക്കൾ  ചെയ്ത  പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി.  70 വര്‍ഷം മുമ്പെ…

മുംബൈ അധോലോക കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ പിടിയിലായി 

Posted by - Feb 23, 2020, 03:37 pm IST 0
കേപ്ടൗണ്‍: മുംബൈ അധോലോക കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ പിടിയിലായി. രവിപൂജാരിയുടെ ജാമ്യാപേക്ഷ സെനഗല്‍ സുപ്രീംകോടതി തളളിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത് . ഇന്ത്യന്‍ അന്വേഷണ…

താങ്കൾ  ഒരു യഥാർത്ഥ കർമ്മയോഗിയാണ്’: മുകേഷ് അംബാനി അമിത് ഷായെ പ്രശംസിച്ചു

Posted by - Aug 30, 2019, 01:07 pm IST 0
മുകേഷ് അംബാനി, ആഭ്യന്തരമന്ത്രി അമിത് ഷായെ യഥാർത്ഥ ഇന്ത്യൻ കർമ്മയോഗി എന്നും അയൺ മാൻ എന്നും വിശേഷിച്ചു.  സർദാർ വല്ലഭായ് പട്ടേലിനെയും ജനങ്ങൾ ഇതുപോലെ വിശേഷിപ്പിച്ചിരുന്നു എന്നും…

Leave a comment