മരട് ഫ്ലാറ്റ് വിഷയത്തിൽ താൻ ഇടപെടും:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

156 0

കോഴിക്കോട് : കൊച്ചി മരടിലെ ഫ്ലാറ്റ് വിഷയം തന്റെ പരിഗണനയിലുള്ള കാര്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ പ്രശ്നത്തിൽ  താൻ ഇടപെടുമെന്നും ഫ്ലാറ്റിൽ താമസിക്കുന്നവരുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഏത് നിലക്ക് ഇടപെടുമെന്ന്  ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണനെ പന്നിയങ്കരയിലെ വീട്ടിലെത്തി സന്ദർശിച്ചത്തിനു  ശേഷമാണ് ഗവർണർ മാധ്യമങ്ങളോട് സംസാരിച്ചത്. ഗവർണർ എന്ന നിലയിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ കൃത്യമായി ആളുകളിലേക്ക് എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് തന്റെ ജോലിയെന്നും സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ സർക്കാരിനെ പ്രാപ്തമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Related Post

ഗവര്‍ണര്‍ക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം

Posted by - Dec 16, 2019, 02:36 pm IST 0
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ യുവജന സംഘടനകൾ  പ്രതിഷേധിച്ചു. കുസാറ്റില്‍ വൈസ് ചാന്സലര്മാരുടെ  യോഗത്തിന് നേതൃത്വം നല്‍കാനെത്തിയ ഗവര്‍ണര്‍ക്ക് നേരെയാണ്…

മഴ നില്കാതെ  റോഡ് നന്നാക്കാനാവില്ലെന്ന് ജി. സുധാകരന്‍

Posted by - Sep 6, 2019, 06:01 pm IST 0
കൊച്ചി: ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ തകര്‍ന്ന റോഡുകള്‍ നന്നാക്കാൻ സാധിക്കുകയില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കൊച്ചിയിൽ പറഞ്ഞു . കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതിൽ  സര്‍ക്കാരിനെതിരെ ഹൈക്കോടതി…

ഐഒസി പ്ലാന്റിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു

Posted by - Dec 21, 2019, 03:33 pm IST 0
കൊച്ചി : പുതുവൈപ്പിലെ ഐഒസി പ്ലാന്റിനെതിരെ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയ ആളുകളെ അറസ്റ്റ് ചെയ്ത് നീക്കി. എൽപിജി പ്ലാന്റിന്റെ നിർമ്മാണം നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സ്ത്രീകളാണ്…

മരടിലെ ഫ്ലാറ്റുകൾ ഉടൻ പൊളിച്ചുനീക്കും

Posted by - Sep 9, 2019, 09:09 am IST 0
തിരുവനന്തപുരം: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ ഉടൻ പൊളിച്ചുനീക്കുമെന്ന് സർക്കാർ. ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു . ഫ്ലാറ്റുകൾ ഈ…

 മരട് ഫ്ലാറ്റ്; ഗോൾഡൻ കായലോരത്തിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു

Posted by - Oct 16, 2019, 04:59 pm IST 0
കൊച്ചി : മരടിലെ മൂന്ന് ഫ്ലാറ്റുകൾക്കെതിരെയും കേസെടുത്തത് പുറമെ  നാലമത്തെ ഫ്ലാറ്റായ ഗോൾഡൻ കായലോരത്തിനെതിരെയും കേസെടുക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. മറ്റ് മൂന്ന് ഫ്ലാറ്റുകളിലെയും താമസക്കാർ നിർമാതാക്കൾക്കെതിരെ…

Leave a comment