കാശ്‌മീർ വിഷയത്തിൽ ​ ഇടപെടാനാവില്ലെന്ന് വീണ്ടും യു.എൻ

305 0

ന്യൂഡൽഹി: കാശ്‌മീരിന് നൽകിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ച പാകിസ്ഥാന് വീണ്ടും തിരിച്ചടി നേരിട്ടു  . പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടാൻ സാധിക്കുകയില്ലെന്ന്  വ്യക്തമാക്കിയ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസ് ഇക്കാര്യത്തിൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും പറഞ്ഞു . ഈ വിഷയത്തിൽ  സെക്രട്ടറി ജനറലിന്റെ  തീരുമാനം ഇരുരാജ്യങ്ങളെയും അറിയിച്ചതായും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത് ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ലെന്നുമായിരുന്നു പാക്കിസ്ഥാൻ വാദത്തിച്ചത് . 80 ലക്ഷത്തോളം കാശ്മീരികൾ സൈന്യത്തിന്റെ തടവറയിലാണെന്നും അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുകയാണെന്നും പാകിസ്ഥാൻ ആരോപിച്ചിരുന്നു .  കാശ്മീരിൽ എല്ലാം സാധാരണ നിലയിലാണെന്ന് ഇന്ത്യ പറയുന്നത് ശരിയാണെങ്കിൽ, 'ഇന്ത്യൻ സംസ്ഥാന'മായ ജമ്മു കാശ്മീരിലേക്കു പോകാൻ അവർ എന്തുകൊണ്ട് വിദേശമാദ്ധ്യമങ്ങളെ അനുവദിക്കുന്നില്ല എന്നായിരുന്നു ഖുറേഷിയുടെ ചോദ്യം. 'അവർ നുണ പറയുകയാണ്. കർഫ്യൂ പിൻവലിക്കുകയാണെങ്കിൽ  യാഥാർത്ഥ്യം പുറത്തുവരും, അവിടെ നടക്കുന്ന ദുരന്തത്തെക്കുറിച്ച് ലോകം അറിയുമെന്നും ഖുറേഷി ആരോപിച്ചിരുന്നു.
എന്നാൽ, കാശ്‌മീർ വിഷയത്തിൽ മനുഷ്യാവകാശ ലംഘനം ആരോപിച്ച പാകിസ്ഥാന് എതിരെ ആഞ്ഞടിച്ച് ഐക്യരാഷ്‌ട്രസഭാ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ ഇന്ത്യ മറുപടി നൽകി. പാകിസ്ഥാനെ ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമെന്ന് വിശേഷിപ്പിച്ച ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി (ഈസ്റ്റ്) വിജയ് താക്കൂർ സിംഗ്, പാകിസ്ഥാന് മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും പറഞ്ഞു.ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയ തീരുമാനം ഇന്ത്യൻ പാർലമെന്റിന്റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും, സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഭീകരവാദം നേരിടാനെന്നും യോഗത്തിൽ ഇന്ത്യ നിലപാട് ആവർത്തിച്ചു വ്യക്തമാക്കി.തുടർന്നാണ് വിഷയത്തിൽ ഐക്യരാഷ്ട്ര സംഘടന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. നേരത്തെയും ഇതേ ആവശ്യവുമായി യു.എന്നിനെ സമീപിച്ച പാകിസ്ഥാന് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു.

Related Post

ഉത്തര്‍പ്രദേശില്‍ എട്ട് ജില്ലകളില്‍ പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

Posted by - Dec 27, 2019, 08:54 am IST 0
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എട്ട് ജില്ലകളില്‍ പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം വലിയ തോതിൽ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്.…

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിൽ  സംഘര്‍ഷം 

Posted by - Dec 4, 2019, 02:58 pm IST 0
റായ്പുര്‍: ഇന്തോ-ടിബറ്റന്‍ പോലീസ് ക്യാമ്പിലുണ്ടായ സംഘട്ടനത്തിൽ  മരിച്ചവരില്‍ ഒരു മലയാളിയും. കോഴിക്കോട് പേരാമ്പ്ര ലാസ്റ്റ് കല്ലോട് അയ്യപ്പന്‍ ചാലില്‍ ബാലന്‍-സുമ ദമ്പതിമാരുടെ മകന്‍ (30) ബിജീഷ്‌ ആണ്…

എന്തുകൊണ്ട് കുറഞ്ഞ സമയപരിധിയിൽ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപനം – കബിൾ സിബൽ

Posted by - Mar 29, 2020, 05:42 pm IST 0
ന്യൂദൽഹി, മാർച്ച് 29 ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ നൂറുകണക്കിന് കിലോമീറ്റർ തിരിച്ചു  നടക്കാൻ നിർബന്ധിതരായപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെതിരെ ആഞ്ഞടിച്ചു.…

പൗരത്വ ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന് ശിവസേന

Posted by - Dec 11, 2019, 02:08 pm IST 0
മുംബൈ : കേന്ദ്ര സർക്കാരിന്റെ പൗരത്വ ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാമ്‌നയിൽ  ഭേദഗതി ബില്ലിനെ  വിമർശിച്ചതിന് ശേഷം ലോക് സഭയിൽ ബില്ലിനെ അനുകൂലമായി…

പി.സി ചാക്കോ ഇടതുപാളയത്തില്‍; യെച്ചൂരിയുമായി കൂടിക്കാഴ്ചയും സംയുക്തപത്രസമ്മേളനവും  

Posted by - Mar 16, 2021, 12:47 pm IST 0
ഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോ എല്‍ഡിഎഫ് പാളയത്തിലെത്തി. എല്‍ഡിഎഫുമായി സഹകരിച്ചാകും ഇനി പി സി ചാക്കോ പ്രവര്‍ത്തിക്കുകയെന്നും, അദ്ദേഹത്തിന് മുന്നണിയിലേക്ക് സ്വാഗതമെന്നും…

Leave a comment