മരടിലെ ഫ്ലാറ്റിലെത്തിയ ചീഫ് സെക്രട്ടറിയെ ഫ്ലാറ്റ് നിവാസികൾ  തടഞ്ഞു 

167 0

കൊച്ചി: മരടിലെ ഫ്ലാറ്റ് സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ ഫ്ളാറ്റിലെ താമസക്കാർ  തടഞ്ഞു. ഗോ ബാക്ക് വിളികളും പ്ലാക്കാടുകളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധിക്കുന്നു. ചീഫ് സെക്രട്ടറി വന്നാൽ തടയുമെന്ന് ഇവർ നേരത്തെ  പറഞ്ഞിരുന്നു. അതേസമയം സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

'ഞങ്ങൾ ഒരു തെറ്റും ചെയ്യാത്തവരാണ് ഇവിടെ നിന്ന് ഇറങ്ങുന്ന പ്രശ്നമില്ല . ഒരു ഉദ്യാഗസ്ഥരും ഞങ്ങളെ കേൾക്കാൻ തയ്യാറാവുന്നില്ല . തീരദേശ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ച് മരടിൽ നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇന്നലെ മരട് നഗരസഭാ സെക്രട്ടറിക്കും എറണാകുളം ജില്ലാ കളക്ടർക്കും ലഭിച്ചിരുന്നു. പൊളിക്കേണ്ട ഉത്തരവാദിത്വം മരട് നഗരസഭയ്ക്കാണ്. പൊലീസ് സംരക്ഷണം ഉൾപ്പെടെ ജില്ലാ ഭരണകൂടത്തിന്റെ സഹായം നഗരസഭയ്ക്ക് ലഭിക്കും.അഞ്ഞൂറോളം കുടുംബങ്ങളെ ഒരുമിച്ച് ഒഴിപ്പിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, എന്നാൽ സുപ്രീം കോടതി വിധി അനുസരിക്കുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.   സെപ്തംബർ 20 നകം ഫ്ളാറ്റുകൾ പൊളിച്ചു നീക്കി റിപ്പോർട്ട് നൽകണമെന്നും അല്ലാത്ത പക്ഷം സെപ്തംബർ 23 ന് ചീഫ് സെക്രട്ടറി ഹാജരാകണമെന്നും കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി അന്ത്യശാസനം നൽകിയിരുന്നു .ഇതിനെ തുടർന്നാണ്  ഫ്ളാറ്റുകൾ പൊളിച്ചു നീക്കാൻ ചീഫ് സെക്രട്ടറി മരട് നഗരസഭയ്ക്ക് നിർദ്ദേശം നൽകിയത്. 

Related Post

മെ​ഡോ​ൾ സ്കാ​നിം​ഗ് സെ​ന്‍റ​റി​ൽ തീ​പി​ടി​ത്തം

Posted by - Sep 19, 2019, 05:49 pm IST 0
കൊച്ചി: പൊന്നുരുന്നിയിലെ മെഡോൾ സ്കാനിംഗ് സെന്‍ററിൽ വൻ തീപിടുത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. തീപിടുത്തത്തിൽ കെട്ടിടത്തിന്റെ രണ്ട് നിലകൾ പൂർണമായും കത്തി നശിച്ചു. അഗ്നിശമന…

മരട്  ഫ്ലാറ്റ് : വിധി നടപ്പാക്കുന്നതിൽ ചീഫ് സെക്രട്ടറി ക്ഷമ ചോദിച്ചു  

Posted by - Sep 20, 2019, 05:40 pm IST 0
ന്യൂ ഡൽഹി: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ ചീഫ് സെക്രട്ടറിക്ഷമ ചോദിച്ചു . കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നും…

പാലാരിവട്ടം പാലം പുനർനിർമ്മാണത്തിൽ നിന്ന് ഡിഎംആർസി പിന്മാറുന്നു

Posted by - Dec 25, 2019, 10:11 am IST 0
കൊച്ചി : തകർന്ന് കിടക്കുന്ന പാലാരിവട്ടം പാലം പുതുക്കിപ്പണിയുന്നതിൽ നിന്ന് ഡിഎംആർസി പിന്മാറാൻ ഒരുങ്ങുന്നു . ഇത്  സൂചിപ്പിച്ച് ഉടനെത്തന്നെ സർക്കാരിന് കത്ത് നൽകുമെന്ന് ഇ. ശ്രീധരൻ…

മരട് വിവാദ ഫ്‌ളാറ്റുകളില്‍  വൈദ്യുതി, കുടിവെള്ള വിതരണം വിച്ഛേദിക്കും: നഗരസഭ

Posted by - Sep 25, 2019, 06:47 pm IST 0
കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കുന്ന നടപടികളുടെ തുടക്കമായി  വാട്ടര്‍ അതോറിറ്റിയും കെഎസ്ഇബിയും ഫ്‌ളാറ്റുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു. കുടിവെള്ള വിതരണവും വൈദ്യുതിയും വിച്ഛേദിക്കുമെന്ന മുന്നറിയിപ്പുള്ള നോട്ടീസാണ് പതിപ്പിച്ചത്.…

മരട് ഫ്ലാറ്റ് ഒഴിയാനുള്ള അവസാന തീയതി ഇന്ന് 

Posted by - Oct 3, 2019, 10:35 am IST 0
കൊച്ചി : മരട് വിവാദ ഫ്ലാറ്റുകൾ ഒഴിഞ്ഞുപോകാൻ നഗരസഭ ഫ്ലാറ്റുടമകൾക്ക് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. സമയപരിധി നീട്ടണമെന്ന് താമസക്കാർ ആവശ്യപ്പെട്ടെങ്കിലും ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകാൻ…

Leave a comment