പത്തുദിവസത്തിനകം വൈദ്യുതി നിയന്ത്രണം: മന്ത്രി മണി  

297 0

തിരുവനന്തപുരം: സംസ്ഥാനത്ത് പത്തു ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ക്കുളള വെളളം മാത്രം അവശേഷിക്കുന്നുള്ളു.

അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ശ്രമം തുടങ്ങി. പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ആവശ്യത്തിന് ലൈന്‍ ഇല്ലാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും മന്ത്രി പറഞ്ഞു.

Related Post

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം: സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്  

Posted by - Jul 12, 2019, 09:05 pm IST 0
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ വിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്. സംഘര്‍ഷത്തിന്റെ കാരണം പരിശോധിച്ച് എത്രയും വേഗം റിപ്പോര്‍ട്ട്…

പാലായിൽ  മാണി സി.കാപ്പന്‍ വിജയിച്ചു 

Posted by - Sep 27, 2019, 01:12 pm IST 0
കോട്ടയം: കഴിഞ്ഞ മൂന്ന് തവണ കൈവിട്ടെങ്കിലും ഇത്തവണ പാലാക്കാര്‍ മാണി സി.കാപ്പനെ വിജയിപ്പിച്ചു. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ടോം ജോസിനെ അട്ടിമറിച്ചാണ് മാണി സി.കാപ്പന്‍ വിജയിച്ചത്.…

സിവില്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിടാന്‍ ശുപാര്‍ശ; അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് വേട്ടയാടപ്പെടുകയാണെന്ന് രാജു നാരായണ സ്വാമി  

Posted by - Jun 21, 2019, 07:10 pm IST 0
തിരുവന്തപുരം: അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനുള്ള പ്രതിഫലമായി താന്‍ വേട്ടയാടപ്പെടുകയാണെന്ന് രാജു നാരായണ സ്വാമി ഐഎഎസ്. സിവില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കേരളസര്‍ക്കാര്‍ നല്‍കിയെന്ന വാര്‍ത്തയോട്…

മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു; ലോകായുക്ത ഉത്തരവിനെതിരെയുള്ള ഹര്‍ജി വിധി പറയാന്‍ മാറ്റി  

Posted by - Apr 13, 2021, 09:30 am IST 0
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു. രാജി ഗവര്‍ണര്‍ സ്വീകരിച്ചു.രാജിക്കത്ത് മുഖ്യമന്ത്രിയ്ക്കാണ് നല്‍കിയത്. കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി.  മന്ത്രിയായി…

ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് വിടില്ലെന്ന് പുതുപ്പള്ളിക്കാര്‍; വീടിനുമുന്നില്‍ പ്രതിഷേധം; ആത്മഹത്യാ ഭീഷണി  

Posted by - Mar 13, 2021, 06:34 am IST 0
കോട്ടയം: ഉമ്മന്‍ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കരുതെന്നും പുതുപ്പള്ളിയില്‍ നിന്നും വിട്ടുതരില്ലെന്നും വ്യക്തമാക്കി പുതുപ്പള്ളിയിലെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധം. നൂറു കണക്കിന് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍…

Leave a comment