കര്‍ണാടകയില്‍ പ്രതിസന്ധി തുടരുന്നു; ബിജെപി ഇന്ന് ഗവര്‍ണറെ കാണും; വിമതരുടെ രാജി നിയമപ്രകാരമല്ലെന്ന് സ്പീക്കര്‍  

275 0

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുളള കരുനീക്കങ്ങളുമായി ബിജെപി. കര്‍ണാടകയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ അടിയന്തര ഇടപെടല്‍ തേടി ബിജെപി ഉന്നതതല പ്രതിനിധി സംഘം ഇന്ന് ഗവര്‍ണറെ കാണുമെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ് ലിംബവാലി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഗവര്‍ണറുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും ലിംബവാലി മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറുമായുളള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക വിധാന്‍ സൗധയ്ക്ക് മുന്നില്‍ ബിജെപി എംഎല്‍എമാരെ അണിനിരത്തി പ്രതിഷേധധര്‍ണ സംഘടിപ്പിക്കുമെന്നും അരവിന്ദ് ലിംബവാലി പറഞ്ഞു.

ഇതിനിടെ സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനുളള സാധ്യതകള്‍ തേടി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം തുടരുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഗുലാം നബി ആസാദ്, സിദ്ധരാമയ്യ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വിമതരെ തിരിച്ചുകൊണ്ടുവരുന്നതിന് സ്വീകരിക്കേണ്ട തന്ത്രപരമായ മാര്‍ഗങ്ങളെ കുറിച്ചെല്ലാം യോഗത്തില്‍ ചര്‍ച്ചകള്‍ നടക്കും.

അതേസമയം രാജിക്കത്ത് നല്‍കിയ എംഎല്‍എമാരില്‍ ആരും തന്നെ നേരില്‍ വന്നു കണ്ടില്ലെന്ന് സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ വ്യക്തമാക്കി.
 ഇക്കാര്യം വ്യക്തമാക്കി ഗവര്‍ണര്‍ക്കു കത്തു നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു.പതിമൂന്നു പേരാണ് രാജിക്കത്ത് നല്‍കിയിട്ടുള്ളത്. ഇതില്‍ എട്ടു പേരുടെ രാജി നിയമപ്രകാരമല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. നേരില്‍ വന്നു രാജി സമര്‍പ്പിക്കാന്‍ എംഎല്‍എമാര്‍ക്കു സമയം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. രാജി ചട്ടങ്ങള്‍ക്ക് അനുസരിച്ചല്ലെന്ന സ്പീക്കറുടെ നിലപാടോടെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം കിട്ടുമെന്നാണ് കരുതുന്നത്.

Related Post

കെ സുധാകരന്റെ പ്രസ്ഥാവനയെ തള്ളി രമേശ് ചെന്നിത്തല

Posted by - Nov 14, 2018, 01:41 pm IST 0
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പ്രസ്ഥാവനയെ തള്ളി രമേശ് ചെന്നിത്തല.ശബരിമല ദര്‍ശനത്തിന് വരുന്ന സ്ത്രീകളെ തടയണമെന്ന സുധാകരന്റെ നിലപാട് അംഗീകരിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞേു.…

കോണ്‍ഗ്രസുമായി എഎപി സഹകരിക്കില്ലെന്ന് കേജരിവാൾ

Posted by - Apr 1, 2019, 04:32 pm IST 0
വിശാഖപട്ടണം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായി എഎപി സഹകരിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടിരുന്നെങ്കിലും സഖ്യത്തിന് അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.…

ദക്ഷിണ കന്നട ജില്ലയില്‍ ബി.ജെ.പിക്ക് മിന്നുന്ന വിജയം

Posted by - May 15, 2018, 10:50 am IST 0
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ആദ്യഫലം ബി.ജെ.പിക്ക് അനുകൂലം. നാലാം തവണ ജനവിധി തേടിയ മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഭയചന്ദ്ര ജയിലിനെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ ഉമാനാഥ്…

നരേന്ദ്രമോദിയെ എക്സ്പയറി ബാബുവെന്ന് വിളിച്ച് മമത ബാനർജി

Posted by - Apr 4, 2019, 12:35 pm IST 0
കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ വികസനം തടസപ്പെടുത്തുന്ന സ്പീഡ് ബ്രേക്കറാണ് മുഖ്യമന്ത്രി മമത ബാനർജിയെന്ന് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോദി എക്സപയറി ബാബുവെന്ന് അതേ നാണയത്തിൽ തിരിച്ചടിച്ച് മമത ബാനർജി.…

തന്നെ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതിന് കാരണം വ്യക്തമാക്കി ദിവാകരന്‍

Posted by - Apr 29, 2018, 10:28 am IST 0
കൊല്ലം: സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനെ ഒഴിവാക്കി. സി.എന്‍.ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍ എന്നിവരെയും ഒഴിവാക്കി.അതേസമയം, ആരുടെയും സഹായത്തോടെ തുടരാനില്ലെന്ന് സി. ദിവാകരന്‍ പറഞ്ഞു.…

Leave a comment