പൊതുബജറ്റ് ഇന്ന് രാവിലെ 11ന്; പ്രതീക്ഷയോടെ കേരളവും  

391 0

ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് രാവിലെ 11ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. കാര്‍ഷിക പ്രതിസന്ധി മറികടക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ഉള്ള വലിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.

ബജറ്റ് അവതരണത്തിന് മുന്നോടിയായി മന്ത്രി നിര്‍മ്മല സീതാരാമന്‍ ധനമന്ത്രാലയത്തിലെത്തി. നിര്‍മ്മല സീതാരാമന്റെ കന്നി ബജറ്റ് അവതരണമാണിത്. കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാവിലെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകളും പൂജകളും നടത്തി.
 
സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന വെല്ലുവിളിയാണ് ധനമന്ത്രി നിര്‍മല സീതാരാമന് മുന്നിലുള്ളത്. നടപ്പ് വര്‍ഷം ആഭ്യന്തര വളര്‍ച്ച ഏഴ് ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇത് എട്ട് ശതമാനത്തിലേക്ക് നിലനിര്‍ത്തിയാലേ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക ശേഷി എന്ന ലക്ഷ്യം കൈവരിക്കാനാകൂ. അത് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. കാര്‍ഷിക-തൊഴില്‍ മേഖലകളിലെ പ്രതിസന്ധികള്‍ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങളും ഉണ്ടാകും. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. വിദേശ, സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ പ്രത്സാഹിപ്പിക്കുക എന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് സാമ്പത്തിക സര്‍വ്വേ നിര്‍ദ്ദേശം.

ഓഹരി വിറ്റഴിക്കല്‍ വഴി 90,000 കോടി രൂപ കണ്ടെത്താനായിരുന്നു പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ നിര്‍ദ്ദേശം. ഈ പരിധി ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ത്തിയേക്കും. നികുതി ഘടനയില്‍ മാറ്റങ്ങള്‍ പ്രതിക്ഷിക്കാം. എയിംസ് ഉള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ കേരളം മുന്നോട്ടുവെച്ചിട്ടുണ്ട്. റെയില്‍വെ മേഖലയില്‍ ശബരിപാതക്കുള്ള തുക ഉള്‍പ്പടെയുള്ള പ്രതീക്ഷകളും കേരളത്തിനുണ്ട്.

Related Post

ടൂറിസം മന്ത്രിയ്ക്ക് നേരെ തെരുവ് കാളയുടെ ആക്രമണം

Posted by - May 10, 2018, 09:01 am IST 0
അമൃത്‌സര്‍: പഞ്ചാബിലെ ടൂറിസം മന്ത്രി നവജ്യോത് സിംഗ് സിദ്ധുവിനു നേരെ തെരുവ് കാളയുടെ ആക്രമണം. അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ടൂറിസത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ നവീകരണ പദ്ധതികള്‍ നടത്തുന്നത്…

ഹിന്ദു-മുസ്​ലിം കമിതാക്കതാക്കളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jun 7, 2018, 11:37 am IST 0
മുംബൈ: ഹിന്ദു-മുസ്​ലിം കമിതാക്കള്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മുംബൈ നഗരത്തിന്​ പുറത്തുള്ള മുലുന്ദ്​ എന്ന സ്ഥലത്താണ് അഫ്രോസ്​ ഖാന്‍(26),…

വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം.

Posted by - Mar 12, 2018, 08:52 am IST 0
വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം. വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം എന്ന ആവിശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. മുൻ നിലപാട് പ്രകാരം…

മുംബൈയില്‍ കനത്ത മഴ; അപകടങ്ങളില്‍ 16 മരണം; നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍  

Posted by - Jul 2, 2019, 09:38 am IST 0
മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്നു. മഴയെത്തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ 16 പേര്‍ മരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കാം. പൂനെയില്‍ കോളേജിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണ് മൂന്നുപേര്‍ മരിച്ചു.…

ശബരിമല ദര്‍ശനത്തിന് എത്തിയ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു

Posted by - Dec 22, 2018, 11:26 am IST 0
എരുമേലി: ശബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയായ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു. കോട്ടയത്ത് എത്തിയപ്പോള്‍ തന്നെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഇവരെ അറിയിച്ചിരുന്നു. നിലയ്ക്കല്‍ വരെ…

Leave a comment