മഹാരാഷ്ട്രയില്‍ കനത്തമഴയില്‍ ഡാം തകര്‍ന്നു; 20 പേരെ കാണാതായി; രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു; ഏഴു ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍  

445 0

മുംബൈ: കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് 20 പേരെ കാണാതായി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രാത്രി 9.30 യോടെ നടന്ന സംഭവത്തില്‍ ഏഴു ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. 12 വീടുകള്‍ ഒഴുകിപ്പോകുകയും ചെയ്തിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ടീമുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു.

മുംബൈയില്‍ നിന്നും 275 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം. ശക്തമായ കാലവര്‍ഷം മഹാരാഷ്ട്രയില്‍ തുടരുകയാണ്. മുംബൈയില്‍ മാത്രം 300-400 എംഎം മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. താനെ, പാല്‍ഗര്‍, റെയ്ഗാര്‍ഡ് ജില്ലകളിലും പടിഞ്ഞാറന്‍ ഭാഗമായ നാസിക്, രത്നഗിരി, സിന്ധുദുര്‍ഗ് എന്നിവിങ്ങളിലും കനത്ത മഴയാണ്. ഇന്നലെ ശക്തമായ മഴയില്‍ മുംബൈ മലഡില്‍ ഭിത്തി ഇടിഞ്ഞുവീണ് 20 പേര്‍ മരിച്ചു.

മുംബൈ താനെ പാല്‍ഘര്‍ എന്നിവിടങ്ങളില്‍ ഇന്നും പൊതു അവധിയാണ്. ഇന്നലെ പെയ്ത കനത്ത മഴയില്‍ 42 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

താഴ്ന്ന പ്രദേശങ്ങളായ കുര്‍ള, ദാദര്‍, സയണ്‍, ഘാഡ്‌കോപ്പര്‍, മലാഡ്, അന്ധേരി എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. മുംബൈയില്‍ 1500 ലേറെപേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. റണ്‍വെയില്‍ വെള്ളം കയറി മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നലെ താറുമാറായിരുന്നു. കാലപ്പഴക്കം ചെന്ന് പൊളിയാറായ ആയിരത്തിലധികം കെട്ടിടങ്ങള്‍ മുംബൈയില്‍ ഉള്ളതിനാല്‍ ജനങ്ങള്‍ ആശങ്കയോടെയാണ് കഴിയുന്നത്.

വടക്കന്‍ മുംബൈയിലെ അണ്ടര്‍പാസില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറിനുള്ളില്‍ പെട്ട് രണ്ടുപേര്‍ മരണമടഞ്ഞു. ട്രാക്കില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി.

Related Post

സല്‍മാന്‍ ഖാന് വിദേശത്ത് പോകുന്നതിന് കോടതി അനുമതി

Posted by - Apr 17, 2018, 04:10 pm IST 0
ജോധ്പുര്‍: സല്‍മാന്‍ ഖാന് വിദേശത്ത് പോകുന്നതിന് കോടതി അനുമതി. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ ബോളിവുഡ് നടനാണ് വിദേശത്ത് പോകുന്നതിന് കോടതി അനുമതി നൽകിയത്.  പ്രതിയുടെ…

നീതി നടപ്പാക്കേണ്ടത് ഈ രീതിയിലല്ല : റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ  

Posted by - Dec 6, 2019, 03:07 pm IST 0
കൊച്ചി: ഹൈദരാബാദില്‍  ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ നീതി നടപ്പാക്കേണ്ടത്  ഇങ്ങനെ ആയിരുന്നില്ലെന്നും, അതൊരു ഏറ്റുമുട്ടലാണെന്ന് വിശ്വസിക്കുന്നില്ലെന്നും മുന്‍ ഹൈക്കോടതി ജഡ്ജി…

ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച നിലയില്‍: സംഭവത്തില്‍ ദുരൂഹതയേറുന്നു 

Posted by - Jul 1, 2018, 12:49 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബുരാരിയില്‍ ഒരു കുടുംബത്തിലെ തന്നെ ഏഴു സ്ത്രീകളേയും നാല് പുരുഷന്മാരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പലചരക്ക് കട നടത്തുന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവര്‍.…

നാലാം ക്ലാസ് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു: രാജ്യത്ത് പീഡനം നിത്യസംഭവമാകുന്നു

Posted by - Apr 22, 2018, 08:31 am IST 0
നാലാം ക്ലാസ് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു: രാജ്യത്ത് പീഡനം നിത്യസംഭവമാകുന്നു പശ്ചിമ ബംഗാളിലെ രാജ്‌ഗഞ്ചലെ പ്രൈമറി സ്കൂളിൽ വെച്ച് രണ്ട് നാലാം ക്ലാസ് വിദ്യാർത്ഥിനികളെ സ്കൂൾ അധ്യാപകൻ പീഡിപ്പിച്ചു.…

കശ്മീരില്‍  പലയിടത്തും വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി  

Posted by - Sep 28, 2019, 03:30 pm IST 0
കശ്മീര്‍ :കശ്മീരിൽ  തുടരുന്ന കര്‍ശന നിയന്ത്രങ്ങള്‍ക്ക് പിന്നാലെ കശ്മീരില്‍ ചിലയിടങ്ങളില്‍ വീണ്ടും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്നലെ ചിലയിടങ്ങളില്‍ 144 പ്രഖ്യാപിച്ചു. നൗഹട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍…

Leave a comment