കേരള കോണ്‍ഗ്രസ് പിളര്‍ന്നു; ജോസഫും ജോസും രണ്ടു വഴിക്കു പിരിഞ്ഞു

315 0

കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ കോട്ടയത്ത് ചേര്‍ന്ന ബദല്‍ സംസ്ഥാന സമിതി യോഗം തെരഞ്ഞെടുത്തതോടെ കേരള കോണ്‍ഗ്രസിലെ പിളര്‍പ്പു പൂര്‍ത്തിയായി. കെഎം മാണിയുടെ മരണാനന്തരം പാര്‍ട്ടി പിടിക്കാന്‍ പിജെ ജോസഫും ജോസ് കെ മാണിയും തമ്മില്‍ നടന്ന പോരാണ് വീണ്ടും പാര്‍ട്ടിയെ പിളര്‍പ്പിലെത്തിച്ചത്. പാര്‍ട്ടി ചെയര്‍മാനായ ജോസഫിന്റെ അംഗീകരമില്ലാതെയാണ് സംസ്ഥാന സമിതി വിളിച്ചു ചേര്‍ത്തത്.

കോട്ടയത്ത് ഇന്ന് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതിയോഗത്തില്‍ എട്ട് ജില്ലാ പ്രസിഡന്റുമാര്‍ പങ്കെടുത്തു. നാല് ജില്ലാ അധ്യക്ഷന്‍മാര്‍ വിട്ടു നിന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി എന്നീ ജില്ലാ പ്രസിഡന്റുമാരാണ് യോഗത്തില്‍ നിന്നും വിട്ടു നിന്നത്.

സംസ്ഥാനസമിതിയില്‍ ഭൂരിപക്ഷം പേരും ജോസ് കെ മാണി വിഭാഗത്തോട് ഒപ്പമാണെങ്കിലും പാര്‍ട്ടി എംഎല്‍എമാരില്‍ കൂടുതല്‍ പേരും ജോസഫ് പക്ഷത്താണ്. ജോസഫിനൊപ്പം മോന്‍സ് ജോസഫ്, സിഎഫ് തോമസ് എന്നീ എംഎല്‍എമാരുണ്ട്.  മറുവശത്ത് റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നീ എംഎല്‍എമാര്‍ ജോസ് കെ മാണിക്കൊപ്പം നിലകൊള്ളുന്നു. ജോസ് കെ മാണി രാജ്യസഭാ എംപിയാണ്. നിയുക്ത കോട്ടയം എംപി തോമസ് ചാഴിക്കാടനും ജോസ് കെമാണിയുടെ കൂടെയാണ്. അതേസമയം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം ജോസഫ് വിഭാഗത്തോട് ഒപ്പമാണ്.

Related Post

തിരുവനന്തപുരം, വർക്കലയിൽ റിസോർട്ടിലുള്ള ഇറ്റാലിയൻ പൗരന് കൊറോണ സ്ഥിരീകരിച്ചു

Posted by - Mar 13, 2020, 07:31 pm IST 0
കോവിഡ് 19: കേൾവി പരിമിതർക്കായി ആംഗ്യ ഭാഷയിൽ വീഡിയോയുമായി സർക്കാർ *സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും *മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലും കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേൾവി പരിമിതിയുള്ളവർക്കായിആംഗ്യ…

കേരളത്തില്‍ ഭരണത്തിന് ബിജെപിക്ക് 35 സീറ്റ് മതിയെന്ന് സുരേന്ദ്രന്‍  

Posted by - Mar 12, 2021, 08:59 am IST 0
ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപിക്ക് ഭരണമുണ്ടാക്കാന്‍ 35 സീറ്റുമതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലെത്തിയതാണ്…

കേരള ബജറ്റ് 2020 :ഭൂമിയുടെ ന്യായ വില 10% വര്‍ദ്ധിച്ചു,  കെട്ടിട നികുതിയും കൂട്ടി 

Posted by - Feb 7, 2020, 01:38 pm IST 0
തിരുവനന്തപുരം:  അഞ്ചാമത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി തോമസ് എൈസക് അവതരിപ്പിച്ചു ബജറ്റില്‍ ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി…

കേരളത്തില്‍ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്

Posted by - Feb 24, 2020, 06:43 pm IST 0
കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്. കഴിഞ്ഞ ദിവസം ഗ്രാമിനു 3,975 രൂപയും പവനു 31,800 രൂപയുമായിരുന്നു വില. ഇന്നു രാവിലെ പവനു 320 രൂപയും…

Leave a comment