ചന്ദ്രനെ തൊട്ടറിയാന്‍ ചാന്ദ്രയാന്‍ രണ്ട്; ജൂലൈ 15-ന് വിക്ഷേപണം  

275 0

ബംഗളുരു: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം ചാന്ദ്രയാന്‍-2 അടുത്ത മാസം വിക്ഷേപിക്കും. ജൂലൈ 15ന് പുലര്‍ച്ചെ 2.51നായിരിക്കും വിക്ഷേപണം നടക്കുക എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ ശിവന്‍ അറിയിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നായിരിക്കും വിക്ഷേപണം. 3.8 ടണ്‍ ഭാരമുളള സാറ്റലൈറ്റ് അറുന്നൂറ് കോടി രൂപ ചിലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചാന്ദ്രയാന്‍ രണ്ട് ദൗത്യം. ചന്ദ്രനെ വലം വയ്ക്കുന്ന ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് അവ. വിക്രം സാരാഭായിയോടുള്ള ആദര സൂചകമായി വിക്രം എന്നാണ് ലാന്‍ഡിംഗ് മൊഡ്യൂളിന് നല്‍കിയിരിക്കുന്ന പേര്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലായിരിക്കും ചാന്ദ്രയാന്‍ രണ്ട് റോവര്‍ ഇറങ്ങുക.  ഇതു വരെ ഒരു ബഹിരാകാശ വാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല. ചാന്ദ്രയാന്‍ – ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആര്‍ഒ അവലംബിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുകയാണ് ഐഎസ്ആര്‍ഒ. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്. റോവറിന്റെ പേര് 'പ്രഗ്യാന്‍' എന്നാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങി നിരീക്ഷണങ്ങള്‍ നടത്തുകയായിരിക്കും 'പ്രഗ്യാന്റെ' ദൗത്യം. ചന്ദ്രന്റെ മധ്യരേഖയിലൂടെ തെക്കോട്ട് മാറി, ദക്ഷിണധ്രുവത്തില്‍ ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ലാത്തതിനാല്‍ പ്രഗ്യാന്റെ ജോലിയും ബുദ്ധിമുട്ടേറിയതാകും.
ദൗത്യത്തിന്റെ അവസാന വട്ട പരീക്ഷണങ്ങളും പൂര്‍ത്തിയായതായി നേരത്തേ ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലും കര്‍ണാടകയിലെ പരീക്ഷണകേന്ദ്രത്തിലുമാണ് ദൗത്യത്തിന്റെ മൊഡ്യൂളുകളുടെ അവസാനഘട്ട മിനുക്കുപണികള്‍ നടന്നത്. ഇതിന് ശേഷം മൊഡ്യൂളുകള്‍ തമ്മില്‍ യോജിപ്പിച്ചത് ഐഎസ്ആര്‍ഒയുടെ ബംഗളുരു ക്യാംപസില്‍ വച്ച് തന്നെയാണ്. ജൂണ്‍ 19-ന് ബംഗളുരു ക്യാംപസില്‍ നിന്ന് ദൗത്യത്തിന്റെ മൊഡ്യൂളുകള്‍ ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകും. ജൂണ്‍ 20-നോ 21-നോ ഇത് ശ്രീഹരിക്കോട്ടയിലെത്തിക്കും.

Related Post

മുകേഷ് അംബാനി ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തി

Posted by - Nov 29, 2019, 01:47 pm IST 0
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തി. ഫോബ്സിന്റെ 'റിലയല്‍ ടൈം ബില്യണയേഴ്സ്' പട്ടികയിലാണ് അംബാനി ഈ നേട്ടം കൈവരിച്ചത്.…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൗദിയില്‍ എത്തും   

Posted by - Oct 28, 2019, 10:05 am IST 0
റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി സൗദി അറേബ്യയിലെത്തും. തലസ്ഥാനമായ റിയാദില്‍ ചൊവ്വാഴ്ചമുതല്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപകസംഗമത്തില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യ…

അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍പ്പനയ്ക്ക്

Posted by - Nov 21, 2019, 09:48 am IST 0
ന്യൂഡല്‍ഹി:കേന്ദ്രമന്ത്രിസഭ അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാനും അവയുടെ നിയന്ത്രണാധികാരം കൈമാറാനും  തീരുമാനിച്ചു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ്…

കോവിഡ് മുംബൈ മലയാളി മരണപ്പെട്ടു

Posted by - May 26, 2020, 09:00 pm IST 0
മരണപ്പെടുന്നത് എട്ടാമത്തെ മലയാളി മുംബൈ: കോവിഡ് രോഗബാധിതനായി ഒരു മുംബൈ മലയാളി കൂടി മരണപ്പെട്ടു.നവിമുംബൈ കോപ്പര്‍ഖൈര്‍ണെയില്‍ താമസിക്കുന്ന തൃശൂര്‍ മാള അന്നമനട സ്വദേശി പി.ജി.ഗംഗാധരനാണ്(71) വിടപറഞ്ഞത്്.നവിമുംബൈ മുന്‍സിപ്പല്‍…

ബജറ്റ് 2020 : 100 പുതിയ വിമാനത്താവളങ്ങൾ  നിർമ്മിക്കും 

Posted by - Feb 1, 2020, 04:32 pm IST 0
ന്യൂദല്‍ഹി : 2024ഓടെ രാജ്യത്ത് പുതിയ 100 വിമാനത്താവളങ്ങള്‍ കൂടി ഇന്ത്യയില്‍ ഉണ്ടായിരിക്കുമെന്ന്  പ്രഖ്യാപനം. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത്.…

Leave a comment