ഒരാഴ്ച വൈകി കാലവര്‍ഷമെത്തി; ജാഗ്രതാ മുന്നറിയിപ്പ്  

304 0

തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തിയതായി സ്ഥിരീകരണം. ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പതിവിലും ഒരാഴ്ച വൈകിയാണ് കാലവര്‍ഷം കേരളത്തിലെത്തിയത്. മെയ് 10ന് ശേഷം  സംസ്ഥാനത്തെ 14 മഴ മാപിനികളില്‍ തുടര്‍ച്ചയായ രണ്ട് ദിവസം 2.5 മി.മിറ്ററില്‍ അധികം മഴ റേഖപ്പെടുത്തണമെന്നാണ് കാലവര്‍ഷ പ്രഖ്യാപനത്തിനുള്ള പ്രധാന മാനദണ്ഡം. ഇത് അംഗീകരിച്ചതോടെയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം കാലവര്‍ഷത്തിന്റെ വരവ് പ്രഖ്യാപിച്ചത്.

മഴക്കാലം ശക്തി പ്രാപിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി താലൂക്ക് തലം വരെ ഉള്‍പ്പെടുത്തിയുള്ള മുന്നൊരുക്കം  പൂര്‍ത്തിയാക്കിയിട്ടുണ്ട്. കാലാവസ്ഥ പ്രവചനം കൂടുതല്‍ ശാസ്ത്രീയമാക്കാനുള്ള നടപടി വേണമെന്നും കോഴിക്കോട് ഡോപ്‌ളാര്‍ റഡാര്‍ സ്ഥാപിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കാലാവസ്ഥ നിരീക്ഷണം കൃത്യവും വിപുലവുമാക്കാനായി സംസ്ഥാനത്തെ കാലാവസ്ഥ മാപിനികളുടെ എണ്ണം നൂറായി ഉയര്‍ര്‍ത്താന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. 35 കാലാവസ്ഥാ മാപിനികള്‍ സ്ഥാപിക്കാനുള്ള സ്ഥലം ഇതിനോടകം കണ്ടെത്തി കഴിഞ്ഞു. എല്ലാ ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ഒരു ഉദ്യോസ്ഥനെങ്കിലും വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെടുന്നു.

കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന എമര്‍ജിന്‍സി കിറ്റ് തയ്യാറാക്കി വക്കണം. അടിയന്തര സാഹചര്യം വന്നാല്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

Related Post

ഇപ്പോൾ  പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ല: ടിക്കാറാം മീണ

Posted by - Oct 21, 2019, 02:38 pm IST 0
തിരുവനന്തപുരം: കനത്ത മഴ തുടരുന്നുണ്ടെങ്കിലും ഇപ്പോൾ പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭ മണ്ഡലത്തിലെ കൊച്ചി നഗരത്തില്‍…

തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണ്‌  ഇപ്പോൾ നടക്കുന്നത്‌ : ജേക്കബ് തോമസ്  

Posted by - Jan 22, 2020, 05:10 pm IST 0
പാലക്കാട്: ഡിജിപിയില്‍ നിന്ന് എഡിജിപിയിലേക്ക് തരംതാഴ്ത്താനുള്ള പിണറായി സര്‍ക്കാരിന്റെ പ്രതികാര നടപടിയെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്. ഇപ്പോള്‍ നടക്കുന്നത്  തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണെന്നും നീതി…

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം തെളിയും

Posted by - Jan 15, 2020, 09:40 am IST 0
തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് അവസാനം കുറിച്ച് ഇന്ന് ലക്ഷദീപം  തെളിയും . ആറ് വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണാനാകുന്ന ലക്ഷദീപത്തിനായി വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.…

ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി  

Posted by - Feb 27, 2021, 09:23 am IST 0
കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഗെയിമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍…

കൊച്ചി മെട്രോ; മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാത ഉദ്ഘാടനം ഇന്ന്

Posted by - Sep 3, 2019, 02:21 pm IST 0
കൊച്ചി: കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര…

Leave a comment